Panchayat:Repo18/vol2-page1265
4. പട്ടികജാതി/പട്ടികവർഗ വിദ്യാർത്ഥികൾക്ക് മേശയും കസേരയും (സ്റ്റീൽ/മരം) വാങ്ങി നൽകുന്നതിന് 4000 രൂപ ധനസഹായം നൽകാവുന്നതാണ്. സ്കൂൾ അധികൃതർ സാക്ഷ്യപ്പെടുത്തി നൽകുന്ന ലിസ്റ്റ് പ്രകാരമായിരി ക്കണം നൽകേണ്ടത്. ഫർണീച്ചർ വാങ്ങി സ്കൂൾ അധികൃതർ മുഖേന വിതരണം ചെയ്യണം. ഒരു വിദ്യാർത്ഥിക്ക് ഒരിക്കൽ മാത്രമേ ഈ ആനുകൂല്യം നൽകാവു. പട്ടികജാതി/പട്ടികവർഗ വകുപ്പിൽ നിന്നോ മറ്റേതെങ്കിലും സ്രോത സ്സുകളിൽ നിന്നോ ഇതേ ആനുകൂല്യം ലഭിക്കുന്നവർ അർഹരല്ല. നിർധനരായ കുടുംബങ്ങൾക്കാണ് മുൻഗണന നൽകേണ്ടത്. ഗുണഭോക്ത്യ ലിസ്റ്റ് അയൽസഭയും ഗ്രാമസഭയും അംഗീകരിച്ചിരിക്കണം. 5, 10-ാം ക്ലാസ്സിൽ പഠിക്കുന്ന പട്ടികജാതി/പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് സൈക്കിൾ വാങ്ങി നൽകാവുന്ന താണ്. സ്കൂൾ അധികൃതർ സാക്ഷ്യപ്പെടുത്തി നൽകുന്ന ലിസ്റ്റ് പ്രകാരമായിരിക്കണം നൽകേണ്ടത്. സൈക്കിൾ വാങ്ങി സ്കൂൾ അധികൃതർ മുഖേന വിതരണം ചെയ്യണം. ഒരു വിദ്യാർത്ഥിക്ക് ഒരിക്കൽ മാത്രമേ ഈ ആനു കൂല്യം നൽകാവു. പട്ടികജാതി/പട്ടികവർഗ്ഗ വകുപ്പിൽ നിന്നോ മറ്റേതെങ്കിലും സ്രോതസ്സുകളിൽ നിന്നോ ഇതേ ആനുകൂല്യം ലഭിക്കുന്നവർ അർഹരല്ല. നിർധനരായ കുടുംബങ്ങൾക്കാണ് മുൻഗണന നൽകേണ്ടത്. 6. എഞ്ചിനീയറിംഗ്, മെഡിക്കൽ, കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ ബിരുദ-ബിരുദാനന്തര കോഴ്സസു കൾക്ക് പ്രൊഫഷണൽ കോളേജുകളിൽ പഠിക്കുന്ന പട്ടികജാതി/പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് 25000 രൂപയിൽ അധികരിക്കാത്ത വിലയുള്ള ലാപ്സ്ടോപ്സ് കമ്പ്യൂട്ടറുകൾ വാങ്ങി നൽകാവുന്നതാണ്. ഗുണഭോക്താക്കളെ അയൽസ ഭയും ഗ്രാമസഭയും അംഗീകരിച്ചിരിക്കണം. ഒരാൾക്ക് ഒരു തവണ മാത്രമേ ഈ ആനുകൂല്യം നൽകാവു. കുറിപ്പ് മുകളിൽ പറഞ്ഞ ഇനം 4-ഉം 5-ഉം 6-ഉം ഇനങ്ങൾ ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകൾ ഏറ്റെടുക്കാൻ പാടില്ല. 7. പൊതുവായ കാര്യങ്ങൾ 7.1. വ്യക്തിഗത ആനുകുല്യ വിതരണ പരിപാടികൾ ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോർപ്പറേഷനുകളും മാത്രമേ വ്യക്തിഗത ആനുകൂല്യങ്ങൾ oilocosmo 6 d. 192cm) o floo Oslécsó (individual Beneficiary Oriented Asset Distribution Programmes) og69s) ക്കാവു. എന്നാൽ ഈ നിബന്ധനയിൽ നിന്ന് ചുവടെ വിവരങ്ങൾ ഇനങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. 1. നെൽകൃഷിക്കാർക്ക് നെല്ലുല്പാദന സബ്സിഡി ഗ്രാമപഞ്ചായത്തുകൾ ഏറ്റെടുക്കുന്ന പ്രോജക്ടടുകൾക്ക് ജില്ലാ പഞ്ചായത്തുകൾക്ക് വിഹിതം നൽകാം. 2. ഭൂരഹിത-ഭവനരഹിതർക്കുവേണ്ടി ഗ്രാമപഞ്ചായത്തുകൾ നേരിട്ട സ്ഥലം വാങ്ങിക്കുന്ന പ്രോജക്ടുകൾ, ഇതിലേക്ക് ബ്ലോക്ക് - ജില്ലാ പഞ്ചായത്തുകൾക്ക് വിഹിതം നൽകാം. 3. പട്ടികജാതി-പട്ടികവർഗ്ഗ മെറിറ്റോരിയസ് വിദ്യാർത്ഥികൾക്ക് വിദേശ തൊഴിലിനുള്ള ധനസഹായം കേരളത്തിനകത്തും പുറത്തും വിദേശത്തും ഉന്നത വിദ്യാഭ്യാസം നേടുന്നതിനുള്ള ധനസഹായം എന്നിവ ബ്ലോക്ക് ജില്ലാ പഞ്ചായത്തുകൾക്കും നൽകാവുന്നതാണ്. 4, എച്ച്.ഐ.വി ബാധിതർക്കുള്ള പോഷകാഹാര വിതരണം, ജില്ലാ പഞ്ചായത്തുകളാണ് ഏറ്റെടുക്കേണ്ടത്. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകൾ ഏറ്റെടുക്കാൻ പാടില്ല. 5, ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് ഉപകരണങ്ങൾ ബ്ലോക്ക് ജില്ലാ പഞ്ചായത്തുക ളാണ് ഏറ്റെ ടുക്കേണ്ടത്. 6. ഐ.എ.വൈ ഭവന പദ്ധതി - ബ്ലോക്ക് പഞ്ചായത്തുകൾ ഏറ്റെടുക്കുന്ന പ്രോജക്ടടുകൾക്ക് ഗ്രാമ-ജില്ലാ പഞ്ചായത്തുകൾ വിഹിതം നൽകണം. 7.2. ശമ്പളം/ഹോണറേറിയം നൽകുന്നതിൽ നിയന്ത്രണം പ്രോജക്ടിൽ തുക വിലയിരുത്തി ശമ്പളമോ ഹോണറേറിയമോ നൽകാൻ പാടില്ല. എന്നാൽ ഇക്കാര്യത്തിൽ ചുവടെയുള്ള ഇളവ് അനുവദിക്കുന്നു. 1. തദ്ദേശസ്വയംഭരണ വകുപ്പിന്റെ 29-7-2009-ലെ ജി.ഒ (എംഎസ്) നമ്പർ 148/2009/തസ്വഭവ നമ്പർ ഉത്ത രവ് പ്രകാരം തദ്ദേശഭരണ സ്ഥാപനങ്ങൾ സ്ഥാപിച്ച് പരിപാലിക്കുന്ന സ്പെഷ്യൽ സ്കൂളുകളിലെ (BUDS) യോഗ്യരായ അദ്ധ്യാപകർ, ഹെൽപ്പർമാർ, സ്പെഷ്യലിസ്റ്റുകൾ എന്നിവർക്ക് നൽകുന്ന ഹോണറേറിയം. 2. പാലിയേറ്റീവ് കെയറിന്റെ ഭാഗമായി നിയോഗിക്കപ്പെടുന്ന നേഴ്സിന്റെ ഹോണറേറിയം ഫിസിയോ തെറാ പ്പിസ്റ്റിന്റെ ഹോണറേറിയം. 3. ഗ്രാമപഞ്ചായത്തുകളുടെ കമ്പ്യൂട്ടർവൽക്കരണത്തിന്റെ ഭാഗമായി ഒരു വർഷത്തേയ്ക്ക് സർക്കാർ ഉത്ത രവ് പ്രകാരം നിയമിക്കുന്ന ടെക്സനിക്കൽ അസിസ്റ്റന്റിന്റെ വേതനം 4. അങ്കണവാടി വർക്കർ, ഹെൽപ്പർ എന്നിവർക്ക് സർക്കാർ നിർദ്ദേശാനുസരണം നൽകുന്ന ഹോണറേ റിയം 7.3. വാഹനങ്ങൾ വാങ്ങൽ 31-3-2006-ലെ ജി.ഒ.(എം.എസ്.) 86/2006/തസ്വഭവ നമ്പർ സർക്കാർ ഉത്തരവിലെ നിർദ്ദേശങ്ങൾക്ക് വിധേയ മായി വാഹനങ്ങൾ വാങ്ങാവുന്നതാണ്. ഇപ്പറഞ്ഞ ഉത്തരവിലെ നിർദ്ദേശങ്ങൾ പ്രകാരമല്ലാതെ (മറ്റേതൊരാവശ്യ ത്തിനാണെങ്കിലും) വാഹനങ്ങൾ സർക്കാർ അനുമതിയോടെ മാത്രമേ വാങ്ങാവൂ. സർക്കാർ ഉത്തരവ് പ്രകാരമോ അനുമതിയോടെയോ വാങ്ങിയ വാഹനം ഉപയോഗരഹിതമായാൽ കണ്ടം ചെയ്യുന്നതിനുള്ള നടപടികൾ പാലിച്ചു കൊണ്ട് വാഹനം ലേലം ചെയ്തശേഷം അതിനു പകരമായി പുതിയ അതേ വാഹനം വാങ്ങുന്നതിന് സർക്കാർ അനുമതി ആവശ്യമില്ല. ഇതിന് പുറമെ സർക്കാർ പ്രത്യേകം അനുവദിച്ചിട്ടുള്ള പ്രകാരമുള്ള വാഹനങ്ങളും വാങ്ങാവുന്നതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |