Panchayat:Repo18/vol2-page1363
11. പുതുതായി നിർമ്മിക്കുന്ന കെട്ടിടങ്ങളിൽ കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ പറഞ്ഞിരിക്കുംപ്രകാരം എണ്ണത്തിലും, വലിപ്പത്തിലും നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമെ ഒക്ക്യ പ്പൻസി സർട്ടിഫിക്കറ്റ് നൽകാവു. 12. അംഗവൈകല്യമുള്ളവർക്ക് കൂടി ഉപയോഗിക്കുന്നതിന് സുഗമമായ വഴിയും, ടോയ്ക്കല്ലറ്റിന് ആവ ശ്യംവേണ്ട വലിപ്പവും, ക്രമീകരണങ്ങളും ഉണ്ട് എന്ന് സെക്രട്ടറി ഉറപ്പാക്കേണ്ടതാണ്. 13. മേൽ പറഞ്ഞ 1 മുതൽ 12 വരെയുള്ള കാര്യങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതിന് ഹെൽത്ത് ഓഫീസർമാരേയും ടൗൺ പ്ലാനിംഗ് ഓഫീസർമാരേയും സെക്രട്ടറിമാർ ചുമതലപ്പെടുത്തേണ്ടതും, തദ്ദേ ശസ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർ ഓരോ മാസവും ടി കാര്യങ്ങൾ, പരിശോധിച്ച് വിലയിരു ത്തേണ്ടതുമാണ്. 14. മേൽപ്പറഞ്ഞ നിബന്ധനകൾ പാലിച്ചുകൊണ്ടും, ടി വിഷയവുമായി ബന്ധപ്പെട്ട നടപടികളെക്കു റിച്ചും ഉള്ള വിശദമായ റിപ്പോർട്ട് ഓരോ മൂന്ന് മാസവും തദ്ദേശ സ്വയംഭരണ സെക്രട്ടറിക്ക് സമർപ്പിക്കേണ്ട (O)O6ΥY). സാധുക്കളായ വിധവകളുടെ പെൺമക്കളുടെ വിവാഹ ധനസഹായ അപേക്ഷകൾ അയയ്ക്കുന്നതിന് സമയപരിധി നിശ്ചയിക്കുന്നത് - സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ(ഡിബി)വകുപ്പ് നമ്പർ 25918/ഡിബി 2/08/തസ്വഭവ. തിരും തീയതി 14-07-2008). വിഷയം:- തദ്ദേശസ്വയംഭരണ വകുപ്പ - സാധുക്കളായ വിധവകളുടെ പെൺമക്കളുടെ വിവാഹ ധനസഹായ അപേക്ഷകൾ അയയ്ക്കുന്നതിന് സമയപരിധി നിശ്ചയിക്കുന്നത്സംബന്ധിച്ച സാധുക്കളായ വിധവകളുടെ പെൺമക്കളുടെ വിവാഹധനസഹായ അപേക്ഷ നിലവിലുള്ള നിയമപ്ര കാരം വിവാഹത്തിന് മുൻപ് തന്നെ സമർപ്പിക്കണം. എന്നാൽ ഏതെങ്കിലും അപേക്ഷകർക്ക് മതിയായ കാരണങ്ങളാൽ സമയപരിധി പാലിക്കാൻ കഴിയാതെ വന്നുവെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടാൽ അത്തരം അപേക്ഷകളിന്മേൽ ബന്ധപ്പെട്ട നിബന്ധനയിൽ അയവുവരുത്തി തീരുമാനമെടുക്കാൻ ജില്ലാ കളക്ടർക്ക് അധികാരമുണ്ടായിരിക്കുന്നതാണ്. ഇത് വിവാഹശേഷം മൂന്നുമാസത്തിനുള്ളിൽ സമർപ്പിക്ക പ്പെടുന്ന അപേക്ഷകൾക്കും ബാധകമാണെന്നും എന്നാൽ വിവാഹം നടന്ന് മൂന്ന് മാസത്തിനു ശേഷം ലഭി ക്കുന്ന അപേക്ഷകൾ യാതൊരുകാരണവശാലും പരിഗണിക്കുവാൻ പാടുള്ളതല്ല എന്ന് 31/3/93-ലെ സ.ഉ.(പി) 5/93സാക്ഷേവ് നമ്പർ ഉത്തരവിൽ നിഷ്ക്കർഷിച്ചിട്ടുണ്ട്. ഇപ്രകാരം വിവാഹശേഷം മുന്നുമാസത്തിനുള്ളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ലഭിക്കുന്ന അപേക്ഷകൾ ജില്ലാകളക്ടർക്ക് അയച്ചുകൊടുക്കുന്നതിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കാലവിളംബം വരുത്തുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ സാധുക്കളായ വിധവകളുടെ പെൺമക്കളുടെ വിവാഹധനസഹായത്തിന് വേണ്ടി വിവാഹ ശേഷം മുന്നുമാസത്തിനുള്ളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ലഭിക്കുന്ന അപേക്ഷകൾ മുപ്പത് ദിവസത്തിനുള്ളിൽ ജില്ലാകളക്ടർക്ക് അയച്ചുകൊടുക്കേണ്ടതാണെന്ന് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ഇതിനാൽ സ്പഷ്ടീകരണം നൽകുന്നു. റോഡിന് കുറുകെ സ്ഥിരമായി സ്ഥാപിച്ചിട്ടുള്ള ആർച്ചുകൾ നീക്കം ചെയ്യുന്നത് - സംബന്ധിച്ച സർക്കുലർ (തദ്ദേശസ്വയംഭരണ (ആർ.എ)വകുപ്പ് നമ്പർ 44301/ആർ.എ 3/08/തസ്വഭവ. തിരു. 21-08-2008) വിഷയം:- റോഡിന് കുറുകെ സ്ഥിരമായി സ്ഥാപിച്ചിട്ടുള്ള ആർച്ചുകൾ നീക്കം ചെയ്യുന്നത് - സംബന്ധിച്ച പൊതുവഴികൾക്ക് തടസ്സം സൃഷ്ടിക്കുന്ന തരത്തിൽ നിർമ്മിതികൾ നടത്തുന്നത് നിരോധിച്ചുകൊണ്ടും, അപ്രകാരമുള്ള നിർമ്മിതികൾ ഒഴിവാക്കുന്നതിനും 1994-ലെ കേരള പഞ്ചായത്ത് രാജ നിയമത്തിലും, 1994 ലെ കേരള മുനിസിപ്പാലിറ്റി നിയമത്തിലും വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. എന്നാൽ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന രീതിയിലും അപകടമുണ്ടാക്കുന്ന തരത്തിലും, റോഡുകൾക്ക് കുറുകെ സ്ഥിരമായി ആർച്ചു കൾ സ്ഥാപിച്ചിട്ടുള്ളതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാത്തരം റോഡുകൾക്കും കുറുകെ സ്ഥിരമായി സ്ഥാപിച്ചി ട്ടുള്ള മുഴുവൻ ആർച്ചുകളും ഉടൻതന്നെ നീക്കം ചെയ്യുന്നതിന് സംസ്ഥാനത്തെ എല്ലാ കോർപ്പറേഷൻ/ മുൻസിപ്പാലിറ്റി / ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്കും സർക്കാർ ഇതിനാൽ നിർദ്ദേശം നൽകുന്നു.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |