Panchayat:Repo18/vol2-page1264
C) ഒരു കുടുംബത്തിന് നൽകാവുന്ന പരമാവധി സ്ഥലം ഗ്രാമപ്രദേശങ്ങളിൽ മൂന്നര സെന്റും മുനിസിപ്പാലി റ്റികളിൽ രണ്ടര സെന്റും കോർപ്പറേഷനുകളിൽ രണ്ട് സെന്റും ആയിരിക്കണം. d) പഞ്ചായത്തിൽ നിന്നും നൽകുന്ന സ്ഥലത്തിന്റെ കൈവശരേഖയായിരിക്കണം ഗുണഭോക്താക്കൾക്ക് നൽകേ 630). e) മുനിസിപ്പാലിറ്റികളും കോർപ്പറേഷനുകളും ചേരിവികസനത്തിന് നീക്കിവെയ്ക്കുന്ന വികസന ഫണ്ട് ഭൂര ഹിതരോ പൈതൃകസ്വത്തായി ഭൂമി ലഭിക്കാൻ സാദ്ധ്യതയില്ലാത്തവരോ ആയ പുറമ്പോക്ക് നിവാസികൾക്ക് അവർ അംഗീകൃത ചേരികളിൽ താമസിക്കുന്നവർ അല്ലെങ്കിൽ പോലും പുനരധിവാസത്തിനായി വിനിയോഗിക്കാവു ΟΥ)(O)O6ΥY). 6.5. വിവാഹ ധനസഹായം 1. പട്ടികജാതി/പട്ടികവർഗ്ഗ രക്ഷകർത്താക്കളുടെ പെൺകുട്ടികളുടെ വിവാഹത്തിന് ധനസഹായം നൽകുന്ന പരിപാടികൾ ഗ്രാമപഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും കോർപ്പറേഷനുകൾക്കും ഏറ്റെടുക്കാവുന്നതാണ്. പട്ടികജാതി/പട്ടികവർഗ്ഗത്തിൽപ്പെട്ട വരുമാനപരിധി 50000 രൂപക്കു വിധേയമായി ബി.പി.എൽ. ലിസ്റ്റിൽപ്പെട്ടവരോ അല്ലാത്തവരോ ആയ കുടുംബങ്ങളിലെ വനിതകളുടെ വിവാഹത്തിന് 50000 രൂപ നിരക്കിൽ ധനസഹായം നൽകാ വുന്നതാണ്. വിവാഹത്തിന് 15 ദിവസം മുമ്പോ വിവാഹം കഴിഞ്ഞ 90 ദിവസത്തിനകമോ അപേക്ഷ സമർപ്പിച്ചിരി ക്കണം. പട്ടികജാതി/പട്ടികവർഗ്ഗ വികസന വകുപ്പിൽ ഈ ധനസഹായത്തിന് അപേക്ഷിച്ചവർ തദ്ദേശ ഭരണസ്ഥാപ നത്തിൽ അപേക്ഷ നൽകാൻ പാടില്ല. തദ്ദേശ ഭരണ സ്ഥാപനത്തിൽ അപേക്ഷിച്ചവർ ബന്ധപ്പെട്ട വകുപ്പിലും അപേക്ഷ നൽകാവുന്നതല്ല. 2. മിശ്രവിവാഹിതരും (Intercaste Marriage) വ്യത്യസ്ത മതത്തിൽപ്പെട്ടവരും വിവാഹം കഴിക്കുകയാണെ ങ്കിൽ (Inter Religion Marriage) വരുമാനപരിധി 50000 രൂപക്കു വിധേയമായി ബി.പി.എൽ. ലിസ്റ്റിൽപ്പെട്ടവരോ അല്ലാത്തവരോ ആയ വിധവകളുടെ പെൺമക്കളുടെ വിവാഹത്തിന് 15,000 രൂപ നിരക്കിൽ ധനസഹായം ഗ്രാമപ ഞ്ചായത്തുകൾക്കും നഗരഭരണ സ്ഥാപനങ്ങൾക്കും നൽകാവുന്നതാണ്. വിവാഹത്തിന് 15 ദിവസം മുമ്പോ വിവാഹം കഴിഞ്ഞ് 90 ദിവസത്തിനകമോ അപേക്ഷ സമർപ്പിച്ചിരിക്കണം. 6.6. ഇൻഷുറൻസ് പരിപാടി സമഗ്ര ആരോഗ്യ ഇൻഷുറൻസ് സംസ്ഥാന സർക്കാർ തന്നെ നടപ്പിലാക്കിവരുന്നതിനാൽ വ്യക്തികൾക്കോ കുടുംബങ്ങൾക്കോ വേണ്ടി ഇൻഷുറൻസ് പരിപാടികൾ തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കാൻ പാടില്ല. ഏതെങ്കിലും ഇൻഷുറൻസ് പരിപാടി ഏറ്റെടുക്കണമെങ്കിൽ അതിന് സർക്കാരിന്റെ പ്രത്യേക മാർഗ്ഗനിർദ്ദേശം ഉണ്ടായിരിക്കണം. 6.7. നിയമ സാക്ഷരതാ പരിപാടി കേരള സ്റ്റേറ്റ് ലീഗൽ സർവ്വീസസ് അതോറിറ്റി, ഹൈസ്കൂൾ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് ഏർപ്പെടു ത്തിയിട്ടുള്ള നിയമസാക്ഷരതാ പരിപാടിക്ക് ഗ്രാമപഞ്ചായത്തുകൾക്കും നഗരസഭാ സ്ഥാപനങ്ങൾക്കും പ്രോജ ക്ടുകൾ ഉൾപ്പെടുത്താവുന്നതാണ്. ഒരു സ്കൂളിന് പരമാവധി 4000 രൂപ എന്ന നിരക്കിൽ പൊതുവിഭാഗം വിക സന ഫണ്ടിൽ നിന്നും തുക വകയിരുത്താവുന്നതാണ്. 6.8. സമർത്ഥരായ പട്ടികജാതി-പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം/യുവാക്കൾക്ക് തൊഴിൽ 1. പട്ടികജാതി-പട്ടികവർഗക്കാർക്ക് വിദേശത്ത് തൊഴിൽ ലഭ്യമാകുന്ന പക്ഷം തൊഴിൽ വിസയും വിമാന ടിക്കറ്റും ഹാജരാക്കുന്ന മുറയ്ക്ക് 50000/- രൂപ ധനസഹായം നൽകാവുന്നതാണ്. നിർധനരായ കുടുംബങ്ങൾക്കാണ് മുൻഗണന നൽകേണ്ടത്. ഗുണഭോക്താക്കളെ അയൽസഭയും ഗ്രാമസഭയും അംഗീകരിച്ചിരിക്കണം. ഗുണഭോക്ത്യ ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടതാണ്. 2. മെറിട്ടോറിയസ് വിദ്യാർത്ഥികൾക്ക് പ്രൊഫഷണൽ കോളേജുകളിൽ പഠിക്കുന്നതിന് കേരളത്തിൽ 25000/ - രൂപയും സംസ്ഥാനത്തിന് പുറത്ത് 50,000/- രൂപയും പ്രൊഫഷണൽ കോഴ്സ്സുകളിലേക്കുള്ള എൻട്രൻസ് കോച്ചിംഗിന് 5000 രൂപയും സ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപ്രതത്തിന്റെ അടിസ്ഥാനത്തിൽ കൊടുക്കാവുന്നതാ ണ്. ധനസഹായം നൽകുന്നതിന് മുമ്പ് അയൽസഭയും ഗ്രാമസഭ/വാർഡ് സഭയും അംഗീകരിക്കണം. അതിനാൽ ഈ ആവശ്യത്തിനുള്ള അപേക്ഷകൾ നേരത്തെ വാങ്ങിച്ച അത്തരം നടപടികൾ മുൻകൂറായി പൂർത്തീകരിക്കേണ്ട താണ്.നിർദ്ധനരായ കുടുംബങ്ങൾക്കാണ് മുൻഗണന നൽകേണ്ടത്. 3. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാരായ മെറിറ്റേറിയസ് വിദ ർത്ഥികൾക്ക് ദേശീയ അന്തർദേശീയ സർവ്വക ലാശാലകളിൽ അഡ്മിഷൻ ലഭിച്ചാൽ അങ്ങനെയുള്ളവർക്ക് അഡ്മിഷൻ ഉൾപ്പെടെയുള്ള ചെലവുകൾക്കായി ധനസഹായം നൽകാവുന്നതാണ്. ഗുണഭോക്താവിനെ അയൽ സഭയും ഗ്രാമസഭയും/വാർഡ് സഭയും അംഗീക രിച്ചിരിക്കണം. കോഴ്സ്, പോകുന്ന രാജ്യം/സ്ഥലം എന്നിവ പരിഗണിച്ച സ ക്കാ കാലാകാലങ്ങളിൽ നിശ്ചയി ക്കുന്നതായിരിക്കും ധനസഹായതുക. കുറിപ്പ്: മുകളിൽ പറഞ്ഞ ഇനങ്ങൾക്ക് വേണ്ടിയുള്ള പ്രോജക്ടടുകൾ ഏത് തദ്ദേശസ്വയംഭരണ സ്ഥാപന ത്തിനും ഏറ്റെടുക്കാം. എന്നാൽ ഒരാൾക്ക് ഒന്നിൽ കൂടുതൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്ന് ധനസഹാ യത്തിന് അർഹതയില്ല. ഗ്രാമസഭ അംഗീകരിച്ചതും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതുമായ స్లో പ്രകാരമുള്ള വർക്ക് മാത്രമേ ആനുകൂല്യം നൽകാവു. ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളാണ് ആനുകൂല്യം നൽകുന്നതെങ്കിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിൽ നിന്ന് ഗുണഭോക്താവിനെ അയൽസഭയും ഗ്രാമസഭയും/വാർഡ്സഭയും ഭരണ സമിതിയും അംഗീകരിച്ചുകൊണ്ടുള്ള ഗ്രാമപഞ്ചായത്ത് തീരുമാനം ലഭിച്ചിരിക്കണം.