Panchayat:Repo18/vol2-page1263

From Panchayatwiki
Revision as of 08:07, 6 January 2018 by Ranjithsiji (talk | contribs) ('6.2 കൈത്തറി വികസന മേഖലയിൽ (Handloom Sector) ഹൗസ്-കം-വർക്ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

6.2 കൈത്തറി വികസന മേഖലയിൽ (Handloom Sector) ഹൗസ്-കം-വർക്ക് ഷെഡ് നിർമ്മാണം ഗ്രാമപഞ്ചായത്തുകൾക്കും നഗരസഭാ സ്ഥാപനങ്ങൾക്കും കൈത്തറി വികസന മേഖലയിലെ ബി.പി.എൽ. ഏറ്റെടുക്കാവുന്നതാണ്. പ്രസ്തുത പരിപാടിയുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു. a) കൈത്തറി തൊഴിലാളികളുടെ ഹൗസ് കം വർക്ക് ഷെഡ് ഒരു കേന്ദ്രാവിഷ്കൃത പരിപാടിയാണ്. കേന്ദ്ര ഗവൺമെന്റിന്റെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും ഗുണഭോക്താക്കളുടെയും സാമ്പത്തിക സഹായത്തോ ടെയാണ് പരിപാടി നടപ്പാക്കേണ്ടത്. b) ഹൗസ് കം വർക്ക് ഷെഡിന്റെ യൂണിറ്റ് കോസ്റ്റ് കേന്ദ്രസർക്കാർ നിശ്ചയിച്ചിട്ടുള്ള പ്രകാരമായിരിക്കുന്നതാണ്. എന്നാൽ ഭവന നിർമ്മാണ പരിപാടിക്ക് നിശ്ചയിച്ചിട്ടുള്ള സബ്സിഡി നിരക്കിന്റെ പരിധിവരെ വിഹിതം വർദ്ധിപ്പി ക്കുന്നതിനുവേണ്ടിവരുന്ന അധിക തുക ഗ്രാമപഞ്ചായത്തുകൾക്കും നഗരസഭാ സ്ഥാപനങ്ങൾക്കും നൽകാവു നരാബ c) കേന്ദ്ര ഗവൺമെന്റ് നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പ്രകാരം ഗ്രാമസഭ/വാർഡ് മുഖേനയായിരിക്കണം ഗുണഭോക്താക്കളെ തിരഞ്ഞെടുക്കേണ്ടത്. ഗ്രാമസഭ/വാർഡ് സഭ മുഖേന തിരഞ്ഞെടുക്കുന്ന ഗുണഭോക്താക്ക ളുടെ ലിസ്റ്റ് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർക്ക് നൽകേണ്ടതും, അദ്ദേഹം ലിസ്റ്റ് കൈത്തറി ടെക്സൈസ്റ്റൽസ് ഡയറക്ടർക്ക് അയച്ചുകൊടുക്കേണ്ടതുമാണ്. d) കൈത്തറി ടെക്സൈൽസ് ഡയറക്ടർ ലിസ്റ്റ് അംഗീകരിച്ചുകഴിഞ്ഞാൽ തദ്ദേശ ഭരണ സ്ഥാപനത്തിന്റെ വിഹിതവും ഗുണഭോക്ത്യ വിഹിതവും ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്ര സർക്കാർ സബ്സിഡിബന്ധ പ്പെട്ട തദ്ദേശ ഭരണ സ്ഥാപനത്തിന് കൈമാറേണ്ടതാണ്. 6.3. പേവിഷ നിർമ്മാർജ്ജനത്തിനും തെരുവ് നായ്ക്കക്കളുടെ നിയന്ത്രണത്തിനും വേണ്ടിയുള്ള പ്രോജക്ടു കൾ ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവയ്ക്ക് പേവിഷനിർമ്മാർജ്ജനത്തിനും തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിനുമുള്ള പ്രോജക്ടടുകൾ പൊതുവിഭാഗത്തിൽ ഏറ്റെടുക്കാവുന്നതാണ്. അതിന്റെ നടത്തിപ്പ് സംബന്ധിച്ച വിവരങ്ങൾ ചുവടെ നൽകുന്നു. a) പേവിഷനിർമ്മാർജ്ജന ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിക്കുക. b) ആവശ്യമുള്ള വാക്സിൻ ഒരുമിച്ച് ഓർഡർ നൽകി വാങ്ങുക c) ഓരോ സ്ഥാപനത്തിലും പേവിഷ നിർമ്മാർജ്ജന ക്യാമ്പയിൻ സംഘടിപ്പിക്കുവാൻ സന്നദ്ധതയുള്ള സാമൂഹ്യപ്രവർത്തകരെ കണ്ടെത്തി അവർക്ക് കുടുംബശ്രീയുടെയോ കേരള സമ്പൂർണ്ണ ശുചിത്വ ആരോഗ്യമിഷ ന്റെയോ ആഭിമുഖ്യത്തിൽ പരിശീലനം നൽകുക. പരിശീലനം ലഭിച്ചവരെ പരിപാടി നടപ്പാക്കുന്നതിന് ചുമതല പ്പെട്ട കൺസൾട്ടന്റുമാരായി (Authorised Consultants) നിയോഗിക്കുക. d) നായ്ക്കളെ കുത്തിവെയ്ക്കുവാൻ ആവശ്യമുള്ള വാക്സസിന്റെ യഥാർത്ഥ വില വികസന ഫണ്ടിൽ നിന്നും സബ്സിഡിയായി നൽകാവുന്നതാണ്. തെരുവ് നായ്ക്കളുടെ കുത്തിവെയ്ക്കപ്പിനാവശ്യമായ ചെലവ് വികസന ഫണ്ടിൽ നിന്ന് വഹിക്കാവുന്നതാണ്. e) വോളന്റിയർമാരുടെ പരിശീലനം, ക്യാമ്പയിൻ പ്രവർത്തനം മുതലായവയ്ക്ക് വികസന ഫണ്ട് വിനിയോ ഗിക്കാവുന്നതാണ്. f) മൃഗസംരക്ഷണ വകുപ്പ് നിശ്ചയിച്ചറിയിക്കുന്ന സ്ഥാപനത്തിൽ നിന്ന് അതേ നിരക്കിൽ ആവശ്യമായ അളവ് മുൻകൂട്ടി മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കേണ്ടതാണ്. g) വാഹനങ്ങളുടെ വാടക വിദഗ്ദ്ധർക്കുള്ള പ്രതിഫലം അനുബന്ധ ചെലവുകൾ എന്നിവയ്ക്കാവശ്യമായ സംഖ്യയ്ക്കും വികസന ഫണ്ട് ഉപയോഗിക്കാവുന്നതാണ്. 6.4. ഭൂരഹിത-ഭവനരഹിതർക്ക് വീട് വയ്ക്കുന്നതിന് തദ്ദേശഭരണ സ്ഥാപന സ്ഥലം വാങ്ങൽ a) വാർഷിക വരുമാനം 50000 കയിൽ കവിയാത്ത കുടുംബങ്ങളിലെ വീട് വയ്ക്കാൻ സ്ഥലമില്ലാത്ത എല്ലാ വിഭാഗം കുടുംബങ്ങൾക്കും വീട് വയ്ക്കുന്നതിനുള്ള ഭൂമി വികസന ഫണ്ട് വിനിയോഗിച്ച ഗ്രാമപഞ്ചായത്തിന്/ നഗരസഭാ സ്ഥാപനത്തിന് നേരിട്ട് വാങ്ങി ഭൂരഹിത/ഭവനരഹിതർക്ക് ലഭ്യമാക്കാവുന്നതാണ്. ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത് നഗരസഭാ സ്ഥാപനം ഭൂമി കണ്ടെത്തേണ്ടതും ജില്ലാ കളക്ടർ നിശ്ചയിക്കുന്ന വില പ്രകാരം ഭൂമി വാങ്ങേണ്ടതുമാണ്. ജില്ലാ കളക്ടർ നിശ്ചയിക്കുന്ന വിലയ്ക്ക് വസ്തു നൽകുവാൻ ഉടമസ്ഥൻ തയ്യാറാകുന്നില്ലെ ങ്കിൽ അതിനേക്കാൾ 30 ശതമാനം വരെ അധികം നഷ്ടപരിഹാരമായി (solatium) തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നൽകാവുന്നതാണ്. അപ്രകാരമുള്ള തീരുമാനത്തിന് അധികവില നൽകേണ്ട സാഹചര്യത്തെ സംബന്ധിച്ച വ്യക്ത മായ കാരണങ്ങൾ വിശദീകരിച്ചുകൊണ്ട് തദ്ദേശഭരണ സ്ഥാപനത്തിന്റെ ഭരണസമിതി ഏകകണ്ഠമായി പ്രമേയം പാസ്സാക്കേണ്ടതാണ്. വീട് വയ്ക്കുന്നതിന് സ്ഥലം നേരിട്ട് വാങ്ങുന്നതിനായി ഗ്രാമപഞ്ചായത്തുകൾ ഏറ്റെടുക്കുന്ന പ്രോജക്റ്റടുകൾക്ക് ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകൾക്ക് വിഹിതം നൽകാവുന്നതാണ്. ഭൂമി വാങ്ങുന്നത് സംബ ന്ധിച്ച എല്ലാനടപടികളും ജി.ഒ (എം.എസ്) 9/2008/തസ്വഭവ തീയതി 7-1-2008-ലെ സർക്കാർ ഉത്തരവിലെ നിബന്ധനകൾ പ്രകാരമായിരിക്കണം. b) വീട് നിർമ്മിക്കുന്നതിന് വേണ്ട മിനിമം സ്ഥലം കുടുംബാംഗങ്ങളുടെ പേരിൽ ഇല്ലാത്തവരും, ഭാര്യക്കോ ഭർത്താവിനോ അവരുടെ പരമ്പരാഗത കുടുംബ സ്വത്തിൽ നിന്നോ അവരുടെ അച്ചനമ്മമാരിൽ നിന്നോ അനന്ത രാവകാശമായി ലഭിക്കാനില്ലാത്തവരും ആയ കുടുംബങ്ങൾക്ക് വീട് വയ്ക്കുന്നതിനുള്ള സ്ഥലം നൽകാവുന്നതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ