Panchayat:Repo18/vol2-page0848

From Panchayatwiki
Revision as of 08:05, 6 January 2018 by Prajeesh (talk | contribs) ('ഡിറ്റേഷൻ നൽകുന്ന സർക്കാരിതര ഏജൻസികളാണ്. ഇത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

ഡിറ്റേഷൻ നൽകുന്ന സർക്കാരിതര ഏജൻസികളാണ്. ഇത്തരം ഏജൻസികളുടെ പ്രവർത്തന പാരമ്പര്യം, വിശ്വാസ്യത, സാങ്കേതികവൈദഗ്ദ്ദ്ധ്യം, സാമ്പത്തികശേഷി, മാനേജ്മെന്റ് വൈദഗ്ദദ്ധ്യം എന്നിവ പരിശോ ധിച്ചശേഷമായിരിക്കും അക്രഡിറ്റേഷൻ നൽകുന്നത്. 4. സർക്കാർ സ്ഥാപനങ്ങളും ഏജൻസികളും സർക്കാർ സ്ഥാപനങ്ങൾക്ക്/ഏജൻസികൾക്ക്/സർക്കാരിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങൾക്ക് വീണ്ടും സർക്കാരിന്റെ ഒരു അക്രഡിറ്റേഷൻ ആവശ്യമില്ലാത്തതിനാൽ അത്തരം ഏജൻസികൾ അക്രഡി റ്റഡ് ഏജൻസികളുടെ വിഭാഗത്തിൽപ്പെടുന്നവയല്ല. അത്തരം ഏതെങ്കിലും സ്ഥാപനത്തിന്റെയോ ഏജൻസി യുടെയോ സ്വയംഭരണ സ്ഥാപനത്തിന്റെയോ ബന്ധപ്പെട്ട മേഖലയിലുള്ള സേവനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. 5. (mooduloomoomoonpladsô o Io6GB(0ô തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാങ്ങലുകൾക്കുള്ള വിശദമായ പ്രൊകൃർമെന്റ് മാർഗ്ഗരേഖ 8-11-2010-ലെ COP) 259/2010/LSGD നമ്പർ ഉത്തരവ് പ്രകാരം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ മാർഗ്ഗരേഖ പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സാധന സാമഗ്രികളുടെ വാങ്ങൽ നടത്തേണ്ടത്. പ്രൊകൃർമെന്റ് മാർഗ്ഗരേഖയിൽ പറഞ്ഞിട്ടില്ലാത്ത ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ നിന്നോ സർക്കാർ ഏജൻസിയിൽ നിന്നോ ക്വട്ടേഷനോ ടെണ്ട്റോ കൂടാതെ സാധനസാമഗ്രികൾ വാങ്ങണമെങ്കിൽ ആയത് അനുവദിച്ചുകൊണ്ട് ഈ മാർഗ്ഗരേഖയുടെ ഖണ്ഡിക7(v)-ൽ പറയുന്ന കമ്മിറ്റി നൽകുന്ന ശുപാർശയുടെ അടിസ്ഥാനത്തിൽ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കണം. അങ്ങനെ പുറപ്പെടുവിക്കുന്ന ഉത്തരവിൽ സ്ഥാപനത്തിന്റെ പേര്, വാങ്ങാവുന്ന സാധനങ്ങളുടെ പേര്, സ്പെസിഫിക്കേഷൻ, വില, വിൽപനാനന്തര സേവന വ്യവസ്ഥകൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഇങ്ങ നെയുള്ള സ്ഥാപനങ്ങൾ സർക്കാർ സ്ഥാപനങ്ങളാകയാൽ ഇവ അക്രഡിറ്റഡ് ഏജൻസികളായിരിക്കുകയില്ല. കുറിപ്പ് : എതെങ്കിലും ഒരു സ്ഥാപനത്തിൽ നിന്ന് കട്ടേഷനോ ടെണ്ട്റോ കൂടാതെ സാധനം വാങ്ങാൻ അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ആ സ്ഥാപനത്തിന്റെ പേര് പ്രോജക്ട് ഫോറത്തിലെ ക്രമനമ്പർ 33-ൽ കോളം 13-ലാണ് (33-13-04 എന്ന കോഡ് രേഖപ്പെടുത്തി) ചേർക്കേണ്ടത്. അല്ലാതെ അംഗീകൃത ഏജൻസികളു (3Տ(3CO)O അക്രഡിറ്റഡ് ഏജൻസികളുടേയോ വിഭാഗത്തിലല്ല. 6. അംഗീകൃത ഏജൻസികളും ഏല്പിക്കാവുന്ന പ്രവർത്തനങ്ങളും (i) താഴെ പറയുന്ന ഏജൻസികളെ അംഗീകൃത ഏജൻസികളായി പരിഗണിച്ച് പ്രോജക്ടുകളുടെ നിർവ്വഹണ ചുമതല ഏൽപിക്കാവുന്നതാണ്. (1) സ്കൂൾ പി.ടി.എ. (2) രജിസ്റ്റർ ചെയ്തിട്ടുള്ള പാടശേഖര സമിതി (3) കുടുംബശ്രീ ഏരിയ ഡവലപ്പമെന്റ് സൊസൈറ്റി (4) കുടുംബശ്രീ കമ്മ്യൂണിറ്റി ഡവലപ്പമെന്റ് സൊസൈറ്റി (5) ഇക്കോ ഡവലപ്പമെന്റ് സൊസൈറ്റി (6) വനസംരക്ഷണ സമിതി (7) ഗുണഭോക്ത്യസമിതി (ii) താഴെ പറയുന്ന രണ്ടു വിഭാഗത്തിലുള്ള പ്രവർത്തനങ്ങൾ മേൽപറഞ്ഞ ഏജൻസികളെ ഏൽപി ക്കാവുന്നതാണ്. (എ) ബന്ധപ്പെട്ട വകുപ്പിന്റെ മാർഗ്ഗനിർദ്ദേശപ്രകാരവും ബൈലോയുള്ള സംഗതിയിൽ അതു പ്രകാരവും ചെയ്യാൻ അനുവദിക്കപ്പെട്ടിട്ടുള്ള പ്രവർത്തനങ്ങൾ (ബി) ഓരോ ഏജൻസിയുമായി ബന്ധപ്പെട്ട മേഖലകളിലെ പൊതുമരാമത്ത് പണികൾ കുറിപ്പ്- പാടശേഖര കമ്മിറ്റിയോ അദ്ധ്യാപക-രക്ഷാകർതൃ സമിതിയോ സമാനമായ മറ്റു സമിതികളോ പ്രവർത്തിക്കുന്നുവെങ്കിൽ അവയുമായി ബന്ധപ്പെട്ട പൊതുമരാമത്ത് പണികളുടെ കാര്യ ത്തിൽ അത്തരം സമിതികളെ ഗുണഭോക്ത്യ സമിതികളായി പരിഗണിക്കാവുന്നതാണ് എന്ന് പഞ്ചായത്ത് രാജ-മുനിസിപ്പാലിറ്റി മരാമത്ത് ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതിന്റെ അടിസ്ഥാനത്തിലാണ് പൊതു മരാമത്ത് പണികൾ ഏൽപിക്കാവുന്നത്. (iii) അംഗീകൃത ഏജൻസികളെ പൊതുമരാമത്ത് പണികൾ ഏൽപിക്കുമ്പോൾ ഗുണഭോക്ത്യ സമി തിക്ക് ബാധകമായ എല്ലാ നിബന്ധനകളും ബാധകമാകുന്നതാണ്. അതായത്(എ) പ്രവൃത്തി ഏറ്റെടുക്കാൻ സമിതിയുടെ എക്സസിക്യൂട്ടീവ് കമ്മിറ്റി യോഗം ചേർന്ന് ഐക്യ കണത്യേന തീരുമാനമെടുക്കണം. (ബി) ഗുണഭോക്ത്യ സമിതിയുടെ സംഗതിയിൽ ഉള്ളതുപോലെ സമാനമായ രണ്ടു കരാർ ഉട മ്പടികൾ (സമിതി എക്സസിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ തമ്മിലുള്ളതും സമിതിയുടെ പ്രസിഡണ്ട്, സെക്ര ട്ടറി എന്നിവർ ചേർന്ന് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയുമായി ഒപ്പുവയ്ക്കുന്നതും) തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് നൽകണം.