Panchayat:Repo18/vol2-page0847

From Panchayatwiki
Revision as of 08:04, 6 January 2018 by Prajeesh (talk | contribs) ('നിന്ന് മരുന്നുകൾ വാങ്ങുന്നതിന് അവർ നൽകുന്ന ഇ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

നിന്ന് മരുന്നുകൾ വാങ്ങുന്നതിന് അവർ നൽകുന്ന ഇൻവോയ്സ് പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങൾക്ക് മുൻകൂർ തുക ട്രഷറിയിൽ നിന്ന് പിൻവലിക്കുന്നതിന് അനുവാദം നൽകി ഇതിനാൽ ഉത്തര വാകുന്നു. അംഗീകൃത ഏജൻസികളുടെയും അക്രഡിറ്റഡ് ഏജൻസികളുടേയും സേവനം ഉപയോഗപ്പെടുത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള മാർഗ്ഗരേഖ - (എൻ.ജി.ഒ. നയം) - അംഗീകരിച്ച ഉത്തരവിനെ സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ഡി.എ.) വകുപ്പ്, സ.ഉ.(എം.എസ്.) നം. 133/2013/തസ്വഭവ TVPM, dt. 30-03-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - അംഗീകൃത ഏജൻസികളുടെയും അക്രഡിറ്റഡ് ഏജൻസി കളുടേയും സേവനം ഉപയോഗപ്പെടുത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള മാർഗ്ഗരേഖ - (എൻ.ജി.ഒ. നയം) - അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: (1) കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ 19-03-2013-ലെ ഇനം 3.25 നം തീരുമാനം. ഉത്തരവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ചില പ്രത്യേക സാഹചര്യങ്ങളിൽ അംഗീകൃത/അക്രഡിറ്റഡ് ഏജൻസികളുടെ സേവനം ഉപയോഗപ്പെടുത്തേണ്ടതായി വരും. അങ്ങനെ ഉപയോഗപ്പെടുത്തുന്നതിന് വ്യക്ത മായ മാനദണ്ഡങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും അനിവാര്യമാണെന്ന് സർക്കാരിന് ബോധ്യപ്പെട്ടിട്ടുണ്ട്. മേൽ സാഹചര്യത്തിൽ പരാമർശത്തിലെ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനപ്രകാരം അംഗീകൃത ഏജൻസി കളുടേയും അക്രഡിറ്റഡ് ഏജൻസികളുടേയും സേവനം ഉപയോഗപ്പെടുത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള മാർഗ്ഗരേഖ (എൻ.ജി.ഒ. നയം) (അനുബന്ധമായി ചേർത്തിരിക്കുന്നു) അംഗീകരിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു. അനുബന്ധം അംഗീകൃത ഏജൻസികളുടേയും അകഡിറ്റഡ് ഏജൻസികളുടേയും സേവനം ഉപയോഗപ്പെടുത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള മാർഗ്ഗരേഖ 1. ആമുഖം ഒമ്പതാം പഞ്ചവത്സരപദ്ധതി മുതൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അംഗീകൃത ഏജൻസികളി ലൂടെയും അക്രഡിറ്റഡ് ഏജൻസികളിലൂടെയും പ്രോജക്ടടുകൾ നിർവ്വഹണം നടത്തിവരുന്നുണ്ട്. ആസു ത്രണ-നിർവ്വഹണ കാര്യങ്ങളിലെ പരിചയക്കുറവ്, സാങ്കേതിക വൈദഗ്ദ്ധ്യക്കുറവ്, സാങ്കേതിക വിഗ്ഗ്ലദ്ധ രുടെ കുറവ് മുതലായവ മൂലം ആദ്യകാലത്ത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് ഇപ്രകാരം ഏജൻസി കളുടെ സേവനം കൂടുതലായി ഉപയോഗപ്പെടുത്തേണ്ടിവന്നിട്ടുണ്ട്. എന്നാൽ മൂന്ന് പഞ്ചവത്സര പദ്ധതി ക്കാലത്തെ പ്രവർത്തനാനുഭവം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ശേഷി ഏറെ വർദ്ധിപ്പിച്ചിട്ടുണ്ട്. മാത്രമല്ല തദ്ദേശസ്വയംഭരണ എഞ്ചിനീയറിംഗ് വിഭാഗവും രൂപീകരിക്കപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിർമ്മിതി കേന്ദ്രം, കോസ്റ്റ ഫോർഡ് പോലുള്ള അക്രഡിറ്റഡ് ഏജൻസികളെപ്പോലും സാധാരണ നിർമ്മാണ പ്രവൃത്തികൾ ഏൽപിക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ശേഷി വർദ്ധിച്ചിട്ടുണ്ടെങ്കിലും ചില പ്രത്യേക സാഹചര്യ ങ്ങളിൽ ഇപ്പോഴും അംഗീകൃത-അക്രഡിറ്റഡ് ഏജൻസികളുടെ സേവനം ഉപയോഗപ്പെടുത്തേണ്ടതായി വരും. അങ്ങനെ ഉപയോഗപ്പെടുത്തുന്നതിന് വ്യക്തമായ മാനദണ്ഡങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും അനി വാര്യമാണെന്ന് സർക്കാരിന് ബോധ്യപ്പെട്ടിരിക്കുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ മാർഗ്ഗരേഖ പുറ പ്പെടുവിക്കുന്നത്. 2. to Joan ayo ഈ ഉത്തരവ് പ്രാബല്യത്തിൽ വന്ന തീയതി മുതൽ അക്രഡിറ്റേഷൻ ആവശ്യമുള്ള എല്ലാ സ്ഥാപനങ്ങളും (നിലവിലുള്ളവ ഉൾപ്പെടെ) പുതുതായി അക്രഡിറ്റേഷനുവേണ്ടി അപേക്ഷ സർപ്പിക്കേണ്ട ᏅᎠO6rᎠ. 3.1. അംഗീകൃത ഏജൻസികൾ അംഗീകൃത ഏജൻസികൾ എന്നാൽ, സർക്കാരിന്റെയോ സർക്കാരിന്റെ ഏതെങ്കിലും വകുപ്പുകളു ടെയോ മാർഗ്ഗനിർദ്ദേശപ്രകാരം രൂപീകരിക്കപ്പെട്ടിട്ടുള്ളതും, വകുപ്പിന്റെ മാർഗ്ഗനിർദ്ദേശപ്രകാരമോ അംഗീ കരിച്ച ബൈലോ പ്രക0ധ്യേ, നിശ്ചിത പ്രവർത്തനപരിധി ഉള്ളവരുമായിട്ടുള്ള സമിതികളാണ് (പി.ടി.എ., പാടശേഖര സമിതി മുതലായവ ഉദാഹരണങ്ങൾ). 3.2. അകഡിറ്റഡ് ഏജൻസികൾ അക്രഡിറ്റഡ് ഏജൻസികൾ എന്നാൽ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഏതെങ്കിലും പ്രോജക്ട്, ടെണ്ടറോ, ക്വട്ടേഷനോ കൂടാതെ ഏറ്റെടുത്തു നടത്താൻ അനുമതി നൽകിക്കൊണ്ട് സർക്കാർ അക