Panchayat:Repo18/vol1-page1072

From Panchayatwiki
Revision as of 07:43, 6 January 2018 by Rajan (talk | contribs) (''(ബി.എ) "സംസ്ഥാന ഉന്നതതല സമിതി’ എന്നാൽ 2എ വകുപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

'(ബി.എ) "സംസ്ഥാന ഉന്നതതല സമിതി’ എന്നാൽ 2എ വകുപ്പു പ്രകാരം രൂപീകരിക്കുന്ന സംസ്ഥാന ഉന്നതതല സമിതി എന്നർത്ഥമാകുന്നു: (സി) "ഫണ്ട്" എന്നാൽ 17-ാം വകുപ്പു പ്രകാരം വച്ചുപോരുന്ന റിവർ മാനേജ്മെന്റ് ഫണ്ട് എന്നർത്ഥമാകുന്നു; (ഡി) "സർക്കാർ' എന്നാൽ കേരള സർക്കാർ എന്നർത്ഥമാകുന്നു; (ഇ) "കടവ് എന്നാൽ മണൽവാരൽ നടത്തുന്ന ഒരു നദീതീരമോ ജലാശയമോ എന്നർത്ഥ മാകുന്നു; (എഫ്) "കടവുകമ്മിറ്റി" എന്നാൽ 4-ാം വകുപ്പു പ്രകാരം രൂപീകരിച്ച കടവുകമ്മിറ്റി എന്നർത്ഥ മാകുന്നു; (ജി) "തദ്ദേശാധികാരസ്ഥാനം’ എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) പ്രകാരം രൂപീകരിക്കപ്പെട്ട ഒരു ഗ്രാമ പഞ്ചായത്ത് അല്ലെങ്കിൽ 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റ് (1994-ലെ 20) പ്രകാരം രൂപീകരിക്കപ്പെട്ട ഒരു മുനിസിപ്പാലിറ്റി എന്നർത്ഥമാകുന്നു; (എച്ച്) "മുനിസിപ്പാലിറ്റി' എന്നാൽ 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റ് (1994-ലെ 20) പ്രകാരം രൂപീകരിക്കപ്പെട്ട ഒരു ടൗൺ പഞ്ചായത്ത് അല്ലെങ്കിൽ ഒരു മുനിസിപ്പൽ കൗൺസിൽ അല്ലെ ങ്കിൽ ഒരു മുനിസിപ്പൽ കോർപ്പറേഷൻ എന്നർത്ഥമാകുന്നു; (ഐ) "വിജ്ഞാപനം’ എന്നാൽ ഈ ആക്റ്റ് അനുസരിച്ച ഗസറ്റിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു വിജ്ഞാപനം എന്നർത്ഥമാകുന്നു; (ജെ) "നിർണ്ണയിക്കപ്പെട്ട് എന്നാൽ ഈ ആക്റ്റ് പ്രകാരം ഉണ്ടാക്കിയ ചട്ടങ്ങൾ മൂലം നിർണ്ണ യിക്കപ്പെട്ട എന്നർത്ഥമാകുന്നു; (കെ) "വകുപ്പ്' എന്നാൽ ഈ ആക്റ്റിന്റെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു; '(കെ.എ) "പ്രത്യേക സംരക്ഷണ സേന' എന്നാൽ 26എ വകുപ്പു പ്രകാരം രൂപീകരിക്കുന്ന പ്രത്യേക സംരക്ഷണസേന എന്നർത്ഥമാകുന്നു.] (എൽ) “ഗ്രാമപഞ്ചായത്ത് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിലെ (1994-ലെ 13) 4-ാം വകുപ്പ് പ്രകാരം രൂപീകരിക്കപ്പെട്ട ഒരു ഗ്രാമപഞ്ചായത്ത് എന്നർത്ഥമാകുന്നു; (എം) "ബ്ലോക്ക് പഞ്ചായത്ത്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിലെ (1994-ലെ 13) 4-ാം വകുപ്പു പ്രകാരം രൂപീകരിക്കപ്പെട്ട ഒരു ബ്ലോക്ക് പഞ്ചായത്ത് എന്നർത്ഥമാ കുന്നു; (എൻ) "ജില്ലാ പഞ്ചായത്ത് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിലെ (1994-ലെ 13) 4-ാം വകുപ്പു പ്രകാരം രൂപീകരിക്കപ്പെട്ട ഒരു ജില്ലാ പഞ്ചായത്ത് എന്നർത്ഥമാകുന്നു. അദ്ധ്യായം II കമ്മിറ്റികളുടെ രൂപീകരണം [2എ. സംസ്ഥാന ഉന്നതതല സമിതിയുടെ രൂപീകരണം.- (1) ജില്ലാ വിദഗ്ദദ്ധ സമിതി ശുപാർശ ചെയ്തിട്ടുള്ള പദ്ധതികൾ സൂക്ഷ്മപരിശോധന നടത്തുന്നതിനും അവയ്ക്ക് അംഗീകാരം നൽകുന്നതിനുമായി, സർക്കാർ, ഗസ്റ്റ് വിജ്ഞാപനം മുഖേന, ഒരു സംസ്ഥാന ഉന്നതതല സമിതി രൂപീകരിക്കേണ്ടതാണ്. (2) (1)-ാം ഉപവകുപ്പു പ്രകാരം രൂപീകരിക്കുന്ന സംസ്ഥാന ഉന്നതതല സമിതി താഴെപ്പറ യുന്ന അംഗങ്ങൾ അടങ്ങിയതായിരിക്കേണ്ടതാണ്. അതായത്.- (i) റവന്യൂ വകുപ്പുമന്ത്രി - ചെയർമാൻ (ii) റവന്യൂ വകുപ്പിന്റെ ചുമതലയുള്ള ഗവൺമെന്റ് സെക്രട്ടറി - കൺവീനർ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ