Panchayat:Repo18/vol2-page0898

From Panchayatwiki
Revision as of 07:35, 6 January 2018 by Ajijoseph (talk | contribs) ('(3) മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(3) മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് മിഷൻ ഡയറക്ടറുടെ 31-07-2013-ലെ 25358/ഇ.ജി.എസ്. 2/13/ആർ.ഇ.ജി.എസ്. (XIV) നമ്പർ കത്ത്. ഉത്തരവ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പട്ടിക 1-ൽ പ്ലേ ഗ്രൗണ്ടുകളുടെ നിർമ്മാണ പ്രവൃത്തി ഉൾപ്പെടുത്തി കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്. അതോടൊപ്പം പ്രസ്തുത പ്രവൃത്തി ഏറ്റെടുക്കുന്നതിന് ആവശ്യമായ പൊതുനിർദ്ദേശങ്ങൾ പരാമർശം (1) പ്രകാരം കേന്ദ്ര സർക്കാർ പുറപ്പെടു വിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തൊഴിൽ ഉറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമ പ്രദേശങ്ങളിൽ പ്ലേഗ്രൗണ്ടു കളുടെ നിർമ്മാണ പ്രവൃത്തി ഏറ്റെടുക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ രൂപപ്പെടുത്തുന്നതിന് ചുവടെ ചേർക്കുന്ന അംഗങ്ങൾ ഉൾപ്പെട്ട ഒരു കമ്മിറ്റിയെ നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിക്കണമെന്ന് പരാമർശം (2) തീരുമാനപ്രകാരം പരാമർശം (3) മുഖേന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ അഭ്യർത്ഥിച്ചിരുന്നു. (1) മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തിരുവനന്തപുരം - ചെയർമാൻ (2) കേരള സർവ്വകലാശാലയിലെ കായിക വിദ്യാഭ്യാസ വകുപ്പ മേധാവി/പ്രതിനിധി - അംഗം. (3) കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്/പ്രതിനിധി - അംഗം (4) അസിസ്റ്റന്റ് എക്സസിക്യൂട്ടീവ് എഞ്ചിനീയർ, കെ.എസ്.ആർ.ആർ.ഡി.എ. - കൺവീനർ. (2) സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. സംസ്ഥാനത്ത് തൊഴിൽ ഉറപ്പ് പദ്ധതിയിൽ ഉൾ പ്പെടുത്തി ഗ്രാമപ്രദേശങ്ങളിൽ പ്ലേ ഗ്രൗണ്ടുകളുടെ നിർമ്മാണ പ്രവൃത്തി ഏറ്റെടുക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ രൂപപ്പെടുത്തുന്നതിന് മുകളിൽ പറഞ്ഞിരിക്കുന്ന അംഗങ്ങൾക്കൊപ്പം പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്പോർട്സ് ഓഫീസർ/ഓർഗനൈസറേയും കൂടി ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു. കെട്ടിട നിർമ്മാണത്തിന് അനുമതി നൽകുന്നതിനു വേണ്ടി ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച 'സങ്കേതം’ സോഫ്റ്റ്വെയർ എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും വിന്യസിച്ച നടപ്പാക്കണമെന്ന് നിർദ്ദേശം നൽകിയ ഉത്തരവിനെ സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ഐ.ബി.) വകുപ്പ്, സ.ഉ.(സാധാ) നം. 2465/2013/തസ്വഭവ TVPM, dt. 04-10-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - കെട്ടിട നിർമ്മാണത്തിന് അനുമതി നൽകുന്നതിനു വേണ്ടി ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച 'സങ്കേതം’ സോഫ്റ്റ്വെയർ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങളും വിന്യസിച്ച നടപ്പാക്കണമെന്ന് നിർദ്ദേശം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: (1) ഇൻഫർമേഷൻ കേരള മിഷൻ എക്സസിക്യൂട്ടീവ് ചെയർമാൻ ആന്റ് ഡയറക്ടറുടെ 21-03-2013-6da IKM/LoBE & QA/KPBR/02/2011 (moomo Iô ca»COMơố. (2) പഞ്ചായത്ത് ഡയറക്ടറുടെ 06-06-2013-ലെ ജി 4-13856/2013 നമ്പർ കത്ത്. (3) നഗരകാര്യ ഡയറക്ടറുടെ 27-05-2013-ലെ ഡിസി 5-8011/13 നമ്പർ കത്ത്. ഉത്തരവ് ഇ-ഫയലിംഗിലുടെയും നേരിട്ടും കെട്ടിട നിർമ്മാണ അനുമതിക്കായി തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ലഭിക്കുന്ന അപേക്ഷകൾ മുൻഗണനാക്രമം പാലിച്ചുകൊണ്ട സുതാര്യമായും, കാര്യക്ഷമതയോടും, നിയ മാനുസൃത നിബന്ധനകൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കിയും, സമയബന്ധിതമായി അനുമതി നൽകുന്ന തിന് ഉതകുംവിധം ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ചിട്ടുള്ള 'സങ്കേതം’ സോഫ്റ്റ്വെയർ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും വിന്യസിച്ച് നടപ്പാക്കുന്നതിന് ഉത്തരവാകണമെന്ന് ഇൻഫർമേഷൻ കേരള മിഷൻ എക്സസിക്യൂട്ടീവ് ചെയർമാൻ ആന്റ് ഡയറക്ടർ പരാമർശം (1) കത്ത് പ്രകാരം ആവശ്യപ്പെട്ടിരുന്നു. 'സങ്കേതം’ ആപ്ലിക്കേഷൻ സോഫ്റ്റ്വെയർ ഗ്രാമപഞ്ചായത്തുകളിൽ വിന്യസിച്ച നടപ്പിലാക്കുന്നത് ഗുണകരമായിരിക്കുമെന്ന് പഞ്ചായത്ത് ഡയറക്ടർ പരാമർശം (2) കത്തിലൂടെ ശുപാർശ ചെയ്തു. സങ്കേതം സോഫ്റ്റ്വെയറിന്റെ പ്രവർത്തനം മനസ്സിലാക്കുന്നതിനും, പോരായ്മകൾ ഉണ്ടെങ്കിൽ നിർദ്ദേശിക്കുന്നതി നും, നഗരസഭാ സെക്രട്ടറിമാർ, എഞ്ചിനീയർമാർ, ലൈസൻസ് നൽകിയിട്ടുള്ള സൂപ്പർവൈസർമാർ എന്നി വർക്ക് ട്രെയിനിംഗ് നൽകിയ ശേഷം പ്രയോഗത്തിൽ വരുത്താവുന്നതാണെന്ന് പരാമർശം (3) കത്തിലൂടെ നഗരകാര്യ ഡയറക്ടറും റിപ്പോർട്ട് ചെയ്തു. സർക്കാർ ഈ വിഷയം വിശദമായി പരിശോധിച്ചു. കെട്ടിട നിർമ്മാണത്തിന് അനുമതി നൽകുന്ന തിനു വേണ്ടി ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച 'സങ്കേതം’ സോഫ്റ്റ്വെയർ എല്ലാ തദ്ദേശ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ