Panchayat:Repo18/vol2-page0896
വിജിലൻസ് വിങ്ങിന്റെ ശാക്തീകരണം - ചീഫ് ടൗൺ പ്ലാനർ (വിജിലൻസ്) ന്റെ ചുമതലകളും അധികാരങ്ങളും മാർഗ്ഗനിർദ്ദേശങ്ങളെ സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ആർ.എ.) വകുപ്പ്, സ.ഉ.(എം.എസ്.) നം.2459/2013/തസ്വഭവ TVPM, dt, 03-10-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - വിജിലൻസ് വിങ്ങിന്റെ ശാക്തീകരണം - ചീഫ് ടൗൺ പ്ലാനർ (വിജിലൻസ്) ന്റെ ചുമതലകളും അധികാരങ്ങളും മാർഗ്ഗനിർദ്ദേശങ്ങൾ - ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: (1) സ.ഉ. ജി.ഒ. (എം.എസ്.) 200/80/തസ്വഭവ നമ്പർ ഉത്തരവ്. (2) സ.ഉ (കൈ) നം. 268/13/തസ്വഭവ, തീയതി 27-07-2013. ഉത്തരവ് കോർപ്പറേഷനുകൾ, മുനിസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ലുകൾ കൈകാര്യം ചെയ്തിരുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിനാൽ ഈ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി ഫയലുകൾ പരിശോധിക്കുന്നതിനും മറ്റും വേണ്ടി തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിൽ ഒരു വിജിലൻസ് സെൽ പരാമർശം ഒന്നിലെ ഉത്തരവ് പ്രകാരം രൂപീകരിച്ചിരുന്നു. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുത്തിയിട്ടുള്ള സാഹചര്യത്തിൽ ധാരാളം അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അനധികൃത നിർമ്മാണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനായി നിലവിലുള്ള വിജിലൻസ് വിഭാഗം ശക്തിപ്പെടുത്തുന്നതിന് സർക്കാർ തീരുമാനിച്ചു. അതിന്റെ അടിസ്ഥാന ത്തിൽ തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള വിജിലൻസ് വിഭാഗത്തിൽ ഇപ്പോൾ ഉള്ള സീനിയർ ടൗൺ പ്ലാനർക്കു പകരം ഒരു ചീഫ് ടൗൺപ്ലാനർ ഉൾപ്പെടെ അധിക തസ്തികകൾ സൃഷ്ടിച്ചുകൊണ്ട് പരാമർശം 2 പ്രകാരം വിജിലൻസ് വിഭാഗം ശക്തിപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. വിജിലൻസ് വിങ്ങിന്റെ ചുമതലകളും അധികാരങ്ങളും താഴെ സൂചിപ്പിക്കുന്ന വിധം ക്രമീകരിച്ചുകൊണ്ട് ഉത്തരവു പുറ പ്പെടുവിക്കുന്നു. (1) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ/ടൗൺ പ്ലാനിംഗ് ഓഫീസുകളിൽ മിന്നൽ പരിശോധന നട ത്തുകയും കെട്ടിട നിർമ്മാണം സംബന്ധിച്ച അപാകതകൾ ഉള്ള പക്ഷം അവ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്യുക. (2) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കെട്ടിട നിർമ്മാണ അപേക്ഷ രജിസ്റ്റർ പരിശോധിച്ച് പെർമിറ്റ് നൽകുവാൻ കാലതാമസം വരുത്തിയിട്ടില്ല എന്ന് ഉറപ്പുവരുത്തുകയും, പെർമിറ്റ് നൽകുവാൻ കാലതാമസം വരുത്തിയിട്ടുള്ള പക്ഷം അവർക്കെതിരെ ശിക്ഷണ നടപടി സ്വീകരിക്കുവാൻ സർക്കാരിലേക്ക് ശുപാർശ ചെയ്യുക. (3) അനധികൃത നിർമ്മാണത്തിനെതിരെ നടപടി സ്വീകരിക്കാതിരിക്കുകയും, പ്രൊവിഷണൽ ഓഡറും കൺഫർമേഷൻ ഓഡറും നൽകാതിരിക്കുകയോ നൽകിയശേഷം, നടപടി സ്വീകരിക്കാതിരിക്കുകയോ ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷണ നടപടി സ്വീകരിക്കുവാൻ സർക്കാരിലേക്ക് ശുപാർശ ചെയ്യുക. (4) കെട്ടിട നിർമ്മാണ ചട്ടം ദുർവ്യാഖ്യാനം ചെയ്ത് അപേക്ഷകരെ ബുദ്ധിമുട്ടിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുവാൻ ശുപാർശ ചെയ്യുക. (5) കെട്ടിട നിർമ്മാണ ചട്ടം അപ്പന്റിക്സ് - L-ൽ പ്രതിപാദിച്ചിരിക്കുന്ന ആർക്കിടെക്സ്ട്, എഞ്ചിനീയർ, സൂപ്പർവൈസർ, ടൗൺപ്ലാനർ എന്നിവർ ചട്ടം ലംഘിക്കുന്നതായി കാണുന്ന പക്ഷം അവരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിന് നടപടി സ്വീകരിക്കുന്നതിന് ശുപാർശ ചെയ്യുക. (6) ടൗൺപ്ലാനിംഗ് സ്കീമിന് വിരുദ്ധമായോ കെട്ടിട നിർമ്മാണ ചട്ടങ്ങൾക്കു വിരുദ്ധമായോ പെർമിറ്റ നൽകുകയോ, ശുപാർശ നൽകുകയോ ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷണ നടപടി സ്വീകരിക്കു ന്നതിന് സർക്കാരിലേക്ക് ശുപാർശ ചെയ്യുക. (7) നഗരസഭകളിലെ ഏതെങ്കിലും ഉദ്യോഗസ്ഥർക്കെതിരെ അഴിമതി ആരോപണം ഉള്ള പക്ഷം അവ പരിശോധിച്ച് ശരി ആണെന്ന് ബോധ്യപ്പെടുകയാണെങ്കിൽ അവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് വകുപ്പ് മേധാവികൾക്ക് നിർദ്ദേശം നൽകുകയും കൂടുതൽ നടപടികൾ ആവശ്യമെന്ന് തോന്നുന്ന പക്ഷം നടപടി സ്വീകരിക്കുന്നതിന് പോലീസ് വകുപ്പിലെ വിജിലൻസിന് നിർദ്ദേശം നൽകുന്നതിന് സർക്കാരി ലേക്ക് ശുപാർശ ചെയ്യുക. (8) കെട്ടിട നിർമ്മാണ ചട്ടങ്ങൾക്ക് വിരുദ്ധമായി നിർമ്മാണം നടത്തിയിട്ടുള്ളതും നിർമ്മാണം നടന്നു വരുന്നതുമായ കെട്ടിടങ്ങൾ പരിശോധിച്ച നടപടിക്ക് ശുപാർശ ചെയ്യുക. (9) രാവിലെ 7.00 മണി മുതൽ വൈകിട്ട് 6.00 മണി വരെയോ പരിശോധന പൂർത്തിയാകുന്നതു വരെയോ നിർമ്മാണം നടക്കുന്നതോ നടന്നതോ ആയ പ്ലോട്ടിൽ പരിശോധന നടത്തുവാൻ അധികാരം ഉണ്ടായിരിക്കുന്നതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |