Panchayat:Repo18/vol2-page1055

From Panchayatwiki
Revision as of 07:31, 6 January 2018 by Siyas (talk | contribs) ('5.15 (mlomo o.Jølứòìalom683ơồ (Continuous Training) (i) ജീവനക്കാരുടേയും ജനപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

5.15 (mlomo o.Jølứòìalom683ơồ (Continuous Training) (i) ജീവനക്കാരുടേയും ജനപ്രതിനിധികളുടേയും കാര്യപ്രാപ്തി വികസനത്തിനായി നിരന്തര പരിശീല നങ്ങൾ (മാസത്തിൽ ഒരെണ്ണമെങ്കിലും) പഞ്ചായത്ത് നടത്തേണ്ടതാണ്. (ii) നിരന്തര പരിശീലനത്തിന്റെ ഉത്തരവാദിത്വം ക്വാളിറ്റി സർക്കിളിനാണ്. (iii) പരിശീലനത്തിന്റെ രേഖകൾ സൂക്ഷിക്കേണ്ടതും ഫലപ്രാപ്തി വിലയിരുത്തേണ്ടതുമാണ്. (iv) നിരന്തര പരിശീലനങ്ങൾ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മോണിറ്റർ ചെയ്യേണ്ടതാണ്. 5.16 ഗുണനിലവാരം - തുടർച്ചയായ മെച്ചപ്പെടുത്തലുകൾ (Continuous Improvement) (i) ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റിന്റെ വിജയം തുടർച്ചയായ മെച്ചപ്പെടുത്തൽ പരിശ്രമമാണ്. നിരന്തര മോണിറ്ററിംഗിനൊപ്പം സേവനത്തിനെടുക്കുന്ന സമയപരിധി ഓരോ പൗരാവകാശരേഖ പുതുക്കൽ വേള യിലും കുറച്ചുകൊണ്ടുവരേണ്ടതാണ്. (i) പഞ്ചായത്തിന്റെ സ്ഥാപനങ്ങളിലേക്കും (അംഗൻവാടി, പബ്ലിക്സ് ഹെൽത്ത് സെന്റർ, സ്കൂളുകൾ .മുതലായവ) ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റ് ഘട്ടം ഘട്ടമായി നടപ്പിലാക്കി ഐ.എസ്.ഒ. 9001:2008 αθο(OO)OO)OO3σθ6)6ΥS(O)O6ΥY). (iii) പഞ്ചായത്തുമായി ബന്ധപ്പെട്ട വിവിധ ജോലികൾ ചെയ്യാനുള്ള ജീവനക്കാരുടെ കാര്യപ്രാപ്തി നിരന്തരം ഉറപ്പുവരുത്തേണ്ടതാണ്. (iv) സേവനങ്ങൾക്കായി പഞ്ചായത്തിൽ വരുന്ന പൊതുജനങ്ങളിൽ നിന്ന് പ്രതികരണ ഫോറങ്ങൾ ശേഖരിക്കുകയും, എല്ലാ മാസവും വിശകലനം ചെയ്ത റിപ്പോർട്ട് പരിഹാര നടപടികൾ സഹിതം, ധന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി മുമ്പാകെ ജൂനിയർ സൂപ്രണ്ട്/ഹെഡ്ക്ലാർക്ക് സമർപ്പിക്കേണ്ടതാണ്. റിപ്പോർട്ട ധനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചർച്ച ചെയ്ത് നിർദ്ദേശങ്ങൾ രൂപീകരിക്കേണ്ടതും തൊട്ടടുത്ത ഭരണ സമിതി യോഗത്തിൽ തീരുമാനങ്ങൾക്കായി സമർപ്പിക്കേണ്ടതുമാണ്. (v) വിശകലന റിപ്പോർട്ട, പരിഹാര നടപടി, സ്റ്റാന്റിംഗ് കമ്മിറ്റി നിർദ്ദേശങ്ങൾ എന്നിവ ഭരണസമിതി ചർച്ച ചെയ്ത് പരിഹാര നടപടികൾ തീരുമാനിച്ച സമയബന്ധിതമായി നടപ്പിലാക്കേണ്ടതാണ്. (vi) വിശകലന റിപ്പോർട്ടുകൾ, പരിഹാര നടപടികൾ, അവയിന്മേലുള്ള തുടർനടപടികൾ എന്നിവ ആറ് മാസത്തിലൊരിക്കൽ ക്രോഡീകരിച്ച റിപ്പോർട്ട് തയ്യാറാക്കി ഭരണസമിതി ചർച്ച ചെയ്യേണ്ടതും, ഈ റിപ്പോർട്ട് ഗ്രാമസഭകളുടെ നിർദ്ദേശങ്ങൾക്കായി സമർപ്പിക്കേണ്ടതുമാണ്. (vi) മേൽ ഖണ്ഡിക (v) പ്രകാരം തയ്യാറാക്കിയ റിപ്പോർട്ട് ഗ്രാമസഭ ചർച്ച ചെയ്തശേഷം ലഭിക്കുന്ന നിർദ്ദേശങ്ങൾ ക്വാളിറ്റി സർക്കിളിലും ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിലും ചർച്ച ചെയ്യേണ്ടതും, ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ആയതിന്മേൽ തീരുമാനം കൈക്കൊണ്ട് പഞ്ചായത്ത് ഭരണസമിതിക്ക് മുമ്പാകെ സമർപ്പി ക്കേണ്ടതുമാണ്. (vil) ഭരണസമിതി മേൽ സൂചിപ്പിച്ച റിപ്പോർട്ടും ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി നിർദ്ദേശങ്ങളും ചർച്ച ചെയ്ത് തുടർനടപടികൾക്കായി ഉചിതമായ തീരുമാനം കൈക്കൊളേണ്ടതാണ്. (x) അർദ്ധ വാർഷികമായി തയ്യാറാക്കുന്ന റിപ്പോർട്ടുകളും തുടർനടപടികളും ക്രോഡീകരിച്ച ആയത് പദ്ധതിരേഖയുടെ ഭാഗമായി ഉൾപ്പെടുത്തേണ്ടതാണ്. 6.0 പ്രോജക്ട് തയ്യാറാക്കൽ (i) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആസൂത്രണ മാർഗ്ഗരേഖ പ്രകാരമുള്ള നടപടികൾ പാലിച്ചു കൊണ്ടാണ് ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റിലൂടെ ഐ.എസ്.ഒ. 9001:2008 സർട്ടിഫിക്കേഷൻ നേടുന്നതി നുള്ള പ്രോജക്ട് തയ്യാറാക്കേണ്ടത്. പ്രോജക്ടിനുള്ള കോഡ് ഐ.കെ.എം. നൽകിയിട്ടുണ്ട്. (ii) ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റ് നടപ്പിലാക്കുന്നതിലൂടെ ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ നേടാനു ദ്ദേശിക്കുന്ന വർഷത്തെ പ്രതീക്ഷിത ചെലവ് അനുബന്ധം 6-ൽ കൊടുത്തിരിക്കുന്നു. (iii) ഐ.എസ്.ഒ. ലഭിച്ച് 3 വർഷത്തിനുശേഷം പുതുക്കേണ്ടതിനാൽ രണ്ടാം വർഷവും മൂന്നാം വർഷവും കൺസൾട്ടന്റിന്റെ സഹായത്തോടെ സർവീലൻസ് ഓഡിറ്റ് (Survellance Audit) നടത്തി ഗുണനിലവാര സംവിധാനം ഉറപ്പുവരുത്തേണ്ടതാണ്. (iv) ഐ.എസ്.ഒ. കൺസൾട്ടന്റിനെ നിയോഗിക്കുന്നതിനും സർട്ടിഫിക്കേഷൻ ബോഡിയെ നിയോഗി ക്കുന്നതിനും പ്രത്യേകം ടെണ്ടർ ക്ഷണിക്കേണ്ടതാണ്. (v) ടെണ്ടറിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഐ.എസ്.ഒ. കൺസൾട്ടന്റുമായി സേവന വ്യവസ്ഥകൾ സംബന്ധിച്ച കരാറിൽ ഏർപ്പെടേണ്ടതാണ്. (v) പ്രോജക്ട് പരമാവധി 4 മാസം കൊണ്ട് പൂർത്തീകരിക്കാവുന്നതാണ്. (3ιοαοί6η Ιαυυο 1: a locoon)6co (Citizen Survey) i്. ജനങ്ങളുടെ ആവശ്യങ്ങളും പ്രതീക്ഷകളും പൗരസർവ്വേയിലൂടെ ആരായാം.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ