Panchayat:Repo18/vol2-page0840

From Panchayatwiki
Revision as of 07:30, 6 January 2018 by Prajeesh (talk | contribs) ('പാർപ്പിട പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

പാർപ്പിട പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് പരിശോധന നടത്തുന്ന രീതിയിൽ രണ്ട ഉദ്യോഗസ്ഥർ പരിശോധന നടത്തി അർഹരാണെന്ന് കണ്ടെത്തുന്നവർക്ക് മേൽപറഞ്ഞ അടിസ്ഥാനാവശ്യ ങ്ങൾക്ക് അനുവദിക്കപ്പെട്ട നിരക്കുകൾ പ്രകാരം സാമ്പത്തിക സഹായം നൽകാവുന്നതാണ്. 8. സാമ്പത്തിക വികസന പ്രവർത്തനങ്ങൾ എച്ച്.ഐ.വി. ബാധിതരായവർ/ഹൈറിസ്ക് ഗ്രൂപ്പിൽപ്പെട്ടവർ എന്നിവരിൽ തൊഴിലെടുക്കാൻ ശേഷി യുള്ളവർക്കും. എച്ച്.ഐ.വി. ബാധിതരുടെ മക്കൾ തൊഴിലന്വേഷകരാണെങ്കിൽ അവർക്കും സ്വയം തൊഴിൽ ആരംഭിക്കുന്നതിന് താഴെ പറയുന്ന നടപടികൾ ഗ്രാമപഞ്ചായത്തുകൾക്കും നഗരഭരണ സ്ഥാപന ങ്ങൾക്കും കൈക്കൊള്ളാവുന്നതാണ്. (i) എ.പി.എൽ-ബി.പി.എൽ പരിഗണന കൂടാതെ തൊഴിൽ പരിശീലനം നൽകുക. (ii) എ.പി.ൽ.-ബി.പി.എൽ പരിഗണന കൂടാതെ സ്വയംതൊഴിൽ സംരംഭം ആരംഭിക്കുന്നതിന് നില വിലുള്ള മറ്റ് സബ്സിഡി മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട സാമ്പത്തിക സഹായം ലഭ്യമാക്കുക. (iii) കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ഇപ്രകാരമുള്ളവരെ സംഘടിപ്പിച്ച് അയൽക്കൂട്ടങ്ങളും സ്വയം സഹായ സംഘങ്ങളും രൂപീകരിക്കുക. ഗ്രൂപ്പടിസ്ഥാനത്തിലുള്ള തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്ന തിന് കുടുംബശ്രീയിൽ നിന്നും സാമ്പത്തിക സഹായം ലഭ്യമാക്കുക. (iv) ലൈംഗിക തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരെ സംഘടിപ്പിക്കുകയും ആവശ്യമെങ്കിൽ അവർക്ക് അനുയോജ്യമായ തൊഴിലുകൾ ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യുക. (v) ഇപ്രകാരം സ്വയം തൊഴിലിൽ ഏർപ്പെടുന്നവർക്ക് ആവശ്യമായ പിന്തുണനാ സംവിധാനങ്ങൾ ലഭ്യ മാക്കുക. 9. പരിശോധനാ-ചികിത്സാകേന്ദ്രങ്ങളിലെ സൗകര്യങ്ങൾ താലൂക്ക്-ജില്ലാ ആശുപ്രതികളോടനുബന്ധിച്ച പ്രവർത്തിക്കുന്ന ഉഷസ്, ജ്യോതിസ്, പുലരി, സ്നേഹ കേന്ദ്രങ്ങളിൽ പരിശോധനകൾ നടത്തുന്നതിനാവശ്യമായ എല്ലാ ഉപകരണങ്ങളും മറ്റ് സജ്ജീകരണങ്ങളും ഉണ്ടായിരിക്കേണ്ടതാണ്. കൂടാതെ ഈ കേന്ദ്രങ്ങളിൽ എത്തുന്നവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും (ഇരിപ്പിടം, സ്വകാര്യതയുള്ള പരിശോധനാമുറി, കുടിവെള്ളം മുതലായവ) ഉണ്ടായിരിക്കേണ്ടതാണ്. ഇക്കാ ര്യങ്ങളിൽ കുറവുകളുണ്ടെങ്കിൽ ആവശ്യമാകുന്നപക്ഷം അത് പരിഹരിക്കാനാവശ്യമായ നടപടികൾ ബന്ധ പ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ടതാണ്. 10. സേവനദാതാക്കൾക്കു വേണ്ട അനുബന്ധ സൗകര്യങ്ങൾ കേരളത്തിൽ സൊസൈറ്റിയുടെ (KSCAS) 53 ഓളം സുരക്ഷാ പ്രോജക്ടടുകൾ നടപ്പിലാക്കിവരുന്നുണ്ട്. ഇത്തരം പ്രോജക്റ്റടുകൾക്കുള്ള അനുബന്ധ സൗകര്യങ്ങൾ (കൗൺസിലിങ്ങ് മുറി, പരിപാടികൾ നടത്തു ന്നതിനുള്ള സൗകര്യങ്ങൾ) ഗ്രാമപഞ്ചായത്തിന്/നഗരഭരണ സ്ഥാപനത്തിന് ഒരുക്കി കൊടുക്കാവുന്നതാണ്. 11. പൊതുനിർദ്ദേശങ്ങൾ (i) ഒരു ഗ്രാമപഞ്ചായത്തിലോ നഗരഭരണ സ്ഥാപനത്തിലോ ഈ മാർഗ്ഗരേഖയിൽ പറഞ്ഞ പ്രകാര മുള്ള സേവനങ്ങൾ ലഭിക്കാൻ അർഹരായവർ ഉണ്ടെങ്കിൽ അവർക്ക് ഇതിൽ പറഞ്ഞ പ്രകാരമുള്ള സേവന ങ്ങൾ നിർബന്ധമായും നൽകേണ്ടതാണ്. ആവശ്യമെങ്കിൽ അതിനായി പ്രോജക്ട് തയ്യാറാക്കി പദ്ധതി യിൽ ഉൾപ്പെടുത്താവുന്നതാണ്. (ii) ഈ മാർഗ്ഗരേഖയിൽ നിർദ്ദേശിച്ച പ്രവർത്തനങ്ങൾക്ക് വേണ്ടിവരുന്ന തുക വികസന ഫണ്ടിൽ നിന്നോ തനത് ഫണ്ടിൽ നിന്നോ കണ്ടെത്താവുന്നതാണ്. (iii) എച്ച്.ഐ.വി. ബാധിതരെന്ന് പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് ഗുണഭോക്ത്യ തെരഞ്ഞെടുപ്പ് നട ത്തുകയോ, ആനുകൂല്യവിതരണം നടത്തുകയോ ചെയ്യാൻ പാടില്ല. പ്രത്യേക പരിഗണന അർഹിക്കുന്ന വർ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി ഗുണഭോക്ത്യ തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തീകരിക്കേണ്ട താണ്. എ.ആർ.ടി. കേന്ദ്രത്തിലെ/ജില്ലാ ആശുപ്രതിയിലെ/താലൂക്ക് ആശുപ്രതിയിലെ ബന്ധപ്പെട്ട ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റ് എച്ച്.ഐ.വി. ബാധിതനാണെന്നതിനുള്ള തെളിവായി കണക്കാക്കി ആനു കൂല്യങ്ങൾ നൽകാവുന്നതാണ്. പരസ്യപ്രചരണം നൽകിയോ പൊതുവേദിയിൽ നടത്തുന്ന ചടങ്ങിൽ വച്ചോ ഈ ആനുകൂല്യങ്ങൾ വിതരണം ചെയ്യരുത്. (iv) എച്ച്.ഐ.വി. ബാധിതർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവരെപ്പോലെ പരിഗണിക്കപ്പെടേണ്ട വരാണ് എച്ച്.ഐ.വി ബാധിക്കാൻ ഏറ്റവും സാധ്യതയുള്ള വിഭാഗങ്ങളായ (High Risk Behaviour Groups) ലൈംഗിക തൊഴിലാളികൾ (സ്ത്രീ/പുരുഷൻ), മയക്കുമരുന്ന് കുത്തിവെക്കുന്നവർ, കുടിയേറ്റ തൊഴി ലാളികൾ, കൂടുതൽ തവണ രക്തം സ്വീകരിക്കേണ്ടി വരുന്ന ജനിതക വൈകല്യമുള്ളവരും രോഗികളുമായ വർ, ഹിജഡകൾ മുതലായവർ. ഈ മാർഗ്ഗരേഖ പ്രകാരം അർഹമായ സേവനങ്ങൾ ഈ വിഭാഗങ്ങൾക്കും ലഭ്യമാക്കേണ്ടതാണ്. (v) തദ്ദേശഭരണ സ്ഥാപനങ്ങൾ സംഘടിപ്പിക്കുന്ന എച്ച്.ഐ.വി.lഎയ്ഡ്സ് ബോധവൽക്കരണ ക്ലാസ്സു കളിൽ അണുബാധിതരുടെ അനുഭവ വിവരണവും ഉൾക്കൊള്ളിക്കേണ്ടതാണ്.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ