Panchayat:Repo18/vol2-page0838

From Panchayatwiki
Revision as of 07:28, 6 January 2018 by Prajeesh (talk | contribs) ('4. Ꮳo I0oᏄᏎᏯᏏᏆᎴᏂᎤᏣᏊo (i) എച്ച്.ഐ.വി. അണുബാധിതർക്ക് പോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

4. Ꮳo I0oᏄᏎᏯᏏᏆᎴᏂᎤᏣᏊo (i) എച്ച്.ഐ.വി. അണുബാധിതർക്ക് പോഷകാഹാരം ലഭ്യമാക്കാവുന്നതാണ്. ജില്ലാ പഞ്ചായത്തുകളും നഗരഭരണ സ്ഥാപനങ്ങളും മാത്രമേ ഈ പ്രവർത്തനം ഏറ്റെടുക്കാവൂ. ഇതിന്റെ ഭാഗമായി എ.ആർ.ടി. ഡോക്ടർ/മെഡിക്കൽ ഓഫീസർമാർ സാക്ഷ്യപ്പെടുത്തിയ രോഗികളെ ഗർഭിണികൾ, CD4 കൗണ്ട് 350-ൽ താഴെയുള്ളവർ, 6 വയസ്സ് വരെയുള്ള കുട്ടികൾ, 65 വയസ്സിനു മുകളിലുള്ളവർ, മറ്റ് മുതിർന്നവർ എന്നിങ്ങനെ 5 വിഭാഗമായി തിരിച്ച് ഓരോ വിഭാഗത്തിനും നൽകേണ്ടതായ പോഷകാഹാര വസ്തുക്കൾ എന്തൊക്കെയെന്ന് നിശ്ചയിക്കണം. ജില്ലാ ആശുപ്രതിയിലെ സൂപ്രണ്ട്, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ സാമൂഹ്യക്ഷേമ ഓഫീസർ, ജില്ലാ പഞ്ചായത്തിലേയും നഗരഭരണസ്ഥാപനങ്ങളിലേയും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സസൺ എന്നിവരടങ്ങിയ സമിതിയാണ് ഇക്കാര്യം നിശ്ചയിക്കേണ്ടത്. രോഗ ബാധിതനായ/ബാധിതയായ ഒരു വ്യക്തിക്ക് പ്രതിമാസം 250 രൂപ വരെ പോഷകാഹാര വസ്തുക്കൾ വാങ്ങി നൽകുന്നതിനായി വിനിയോഗിക്കാം. പോഷകാഹാരവസ്തുക്കൾ സർക്കാർ പൊതുവിതരണ കേന്ദ്രം, മാവേലിസ്റ്റോർ, ലാഭം മാർക്കറ്റ് എന്നിവിടങ്ങളിൽ നിന്ന് മാത്രമേ വാങ്ങാവു. വസ്തുക്കൾ കിറ്റുകളായി ഒരു കേന്ദ്രത്തിൽ വച്ചോ ആവശ്യമെങ്കിൽ ഒന്നിലധികം കേന്ദ്രങ്ങളിൽ വച്ചോ വിതരണം ചെയ്യണം. വിതരണം നടത്തുന്നതിനായി അണുബാധിതരുടെ ജില്ലാതല കൂട്ടായ്മയായ പ്രത്യാശാ കേന്ദ്രത്തിന്റേയും എച്ച്.ഐ. വി. ബാധിതരുടെ സംഘടനകളുടേയും സഹായം തേടാവുന്നതാണ്. പോഷകാഹാര വിതരണം നടത്തു ന്നതിനുള്ള പ്രോജക്ട്, ജില്ലാ പഞ്ചായത്തുകളിൽ എല്ലാ മെഡിക്കൽ ഓഫീസറും (അലോപ്പതി) നഗര ഭരണ സ്ഥാപനങ്ങളിൽ നഗരസഭയുടെ നിയന്ത്രണത്തിലുള്ള അലോപ്പതി ആരോഗ്യ സ്ഥാപനങ്ങളിലെ മെഡിക്കൽ ഓഫീസറും നിർവ്വഹണം നടത്തേണ്ടതാണ്. ഇതുകൂടാതെ സിവിൽ സൊസൈറ്റിയുടെ സഹായ ത്തോടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അധിക പോഷകാഹാര വിതരണവും അനുബന്ധ പ്രവർത്തനങ്ങളും നടപ്പിലാക്കാവുന്നതാണ്. സർക്കാരിന്റെ വകുപ്പുകളിൽ നിന്നോ സർക്കാർ ഏജൻസി കളിൽ നിന്നോ പോഷകാഹാരം ലഭിക്കുന്നവർ മേൽപറഞ്ഞ പ്രകാരം പോഷകാഹാരം ലഭിക്കാൻ അർഹ രായിരിക്കുന്നതല്ല. (ii) അന്നപൂർണ്ണ/അന്ത്യോദയ അന്നയോജന പദ്ധതികൾ പ്രകാരം ഭക്ഷ്യധാന്യം ലഭിക്കാൻ അർഹത യുള്ള എച്ച്.ഐ.വി. അണുബാധിതരുള്ള കുടുംബങ്ങൾക്ക് ആ പദ്ധതികൾ പ്രകാരം ഭക്ഷ്യധാന്യം ലഭി ക്കുന്നില്ലെങ്കിൽ അത് ലഭിക്കുന്നതിനാവശ്യമായ നടപടികൾ തദ്ദേശഭരണ സ്ഥാപനം കൈക്കൊളേളണ്ട (O)O6ΥY). (iii) അംഗൻവാടി മുഖാന്തിരം നൽകുന്ന പൂരകപോഷകാഹാര വിതരണം (03 പ്രായപരിധി) എച്ച്. ഐ.വി. ബാധിതരായ അമ്മമാരുടെ കുട്ടികൾക്ക് (മുലപ്പാൽ ലഭ്യമാകാത്ത ഇത്തരം കുട്ടികൾക്ക്) പ്രത്യേക ശ്രദ്ധയോടെ ലഭ്യമാക്കേണ്ടതാണ്. 5. സാമൂഹ്യ-മാനസിക ആവശ്യങ്ങൾ നിറവേറ്റൽ എച്ച്.ഐ.വി. അണുബാധിതരായി ജീവിക്കുന്നവരുടെ (PLHIV) കൂട്ടായ്മകളിലൂടെയും ഏകോപനത്തി ലൂടെയും അവരുടെ ശേഷി വർദ്ധിപ്പിക്കാൻ ഉറപ്പാക്കുന്ന നടപടികളിലൂടെയും അവരുടെ സാമൂഹ്യാധിഷ്ഠിത സംഘടനകൾ (CBO) പ്രോത്സാഹിപ്പിക്കുന്നതിലൂടെയും അവരുടെ വിപുലമായ ഇടപെടൽ/ഉൾച്ചേരൽ ഉറ പ്പാക്കാൻ കഴിയുന്നതായിരിക്കും. ഇതിനായി താഴെ പറയുന്ന നടപടികൾ ഗ്രാമപഞ്ചായത്തുകൾക്കും നഗരഭരണ സ്ഥാപനങ്ങൾക്കും ചെയ്യാവുന്നതാണ്. (i) കുടുംബശ്രീയുടെ നേതൃത്വത്തിൽ എച്ച്.ഐ.വി.ബാധിതരുടെ (പുരുഷൻമാരും കുട്ടികളും ഉൾപ്പെ ടെയുള്ളവരുടെ) സംഘങ്ങൾ അനുയോജ്യമായ തലത്തിൽ (ഗ്രാമപഞ്ചായത്ത്/ബോക്ക് പഞ്ചായത്ത്/ജില്ലാ പഞ്ചായത്ത്) രൂപീകരിക്കുക. ഇതിന് ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന പ്രത്യാശകേന്ദ്രങ്ങളുടെയും ജില്ലാ കുടുംബശ്രീ മിഷന്റെയും സഹായം തേടാവുന്നതാണ്. (ii) എച്ച്.ഐ.വി. ബാധിതരായ സ്ത്രീകൾ, കുട്ടികൾ, ലൈംഗിക തൊഴിലിലേർപ്പെട്ടിരിക്കുന്ന സ്ത്രീകൾ, അവരുടെ കുട്ടികൾ എന്നിവരോടുള്ള ഗാർഹികവും സാമൂഹികവുമായ അവഗണന, വിവേചനം, അവർക്കെ തിരെയുള്ള അതിക്രമങ്ങൾ എന്നിവ പഞ്ചായത്ത് തല/മുനിസിപ്പിൽ തല/കോർപ്പറേഷൻ തല ജാഗ്രതാ സമിതി പരിശോധിക്കുകയും അവ പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുക. (iii) സാമൂഹ്യക്ഷേമ വകുപ്പ് ഹയർ സെക്കണ്ടറി സ്കൂളുകളിലേക്ക് നിയോഗിച്ചിട്ടുള്ള കൗൺസിലർ മാരുടെ സേവനം ഉപയോഗപ്പെടുത്തി അണുബാധിതർക്കും അവരുടെ കുടുംബാംഗങ്ങൾക്കും കൗൺസി ലിങ്ങ് നൽകുക. (iv) കുടുംബത്തിന്റെ ഏക വരുമാന ദാതാവായ കുടുംബനാഥന്/കുടുംബനാഥയ്ക്ക് എച്ച്.ഐ.വി. അണുബാധമൂലം തൊഴിൽ ചെയ്യാൻ കഴിയില്ല എന്ന് എ.ആർ.ടി. സെന്ററിലെ/ജില്ലാ ആശുപ്രതിയിലെ/ താലൂക്ക് ആശുപ്രതിയിലെ ഡോക്ടർ സാക്ഷ്യപ്പെടുത്തിയാൽ ആ കുടുംബനാഥന്റെ/കുടുംബനാഥയുടെ വിദ്യാർത്ഥികളായ മക്കൾക്ക് (ശാരീരിക-മാനസിക-വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് നൽകുന്ന ധന സഹായത്തിന് സമാനമായ രീതിയിൽ) താഴെ പറയും പ്രകാരം ഗ്രാമ പഞ്ചായത്തുകൾക്ക്/നഗരഭരണ സ്ഥാപനങ്ങൾക്ക് പ്രതിമാസ സ്കോളർഷിപ്പ നൽകാവുന്നതാണ്.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ