Panchayat:Repo18/vol2-page1219

From Panchayatwiki
Revision as of 07:27, 6 January 2018 by Vinod (talk | contribs) (' GOVERNMENT ORDERS - 2016 - 2017 (1969-flo, Italy(0) 1219 6) പ്രശ്നവിശകലനവും പ്രശ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

GOVERNMENT ORDERS - 2016 - 2017 (1969-flo, Italy(0) 1219 6) പ്രശ്നവിശകലനവും പ്രശ്നപരിഹാര സാധ്യതകളും സ്റ്റാറ്റസ് റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കേണ്ടത്. ഓരോ മേഖലയുടെയും ഗുരുതരവും അതീവ ഗുരു തരവുമായ പ്രശ്നങ്ങൾ മാത്രം ഉൾപ്പെടുത്തിയാൽ മതിയാകുന്നതാണ്. 7) വികസന കാഴ്ചപ്പാട്, തന്ത്രം, നയസമീപനം സ്റ്റാറ്റസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഓരോ മേഖലയുടെയും വികസന കാഴ്ചപ്പാട്, നയസമീപനം, തന്ത്രം എന്നിവ മൂന്ന് കോളങ്ങളിലായി പട്ടികപ്പെടുത്തുക. 8) പ്രതീക്ഷിത വിഭവ സ്രോതസ്സുകളും വകയിരുത്തലുകളു അനുബന്ധം 8(3)-ൽ കൊടുത്ത പ്രകാരമുള്ള എ. ബി. സി, ഡി പട്ടികകൾ തയ്യാറാക്കണം. കൂടാതെ പ്രദേശത്ത് ലഭ്യ മാക്കാൻ കഴിയുന്ന മനുഷ്യ-പ്രകൃതി വിഭവങ്ങളെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നത് സംബന്ധിച്ച വിശകലനവും നട ത്തേണ്ടതാണ്. 9) പ്രോജക്ടുകളും അവയുടെ വിശദാംശങ്ങളും അനുബന്ധം 8(4)-ൽ നൽകിയിട്ടുള്ള ഫോറത്തിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്താനുദ്ദേശിക്കുന്ന സ്പിൽ ഓവർ പ്രോജക്ടടുകൾ ഉൾപ്പെടെയുള്ള മുഴുവൻ പ്രോജക്ടടുകളുടെയും (മെയിന്റനൻസ് ഫണ്ട് വിനിയോഗിക്കുന്ന പ്രോജക്ടടുകൾ ഉൾപ്പെടെ) വിശദാംശങ്ങൾ എഴുതേണ്ടതാണ്. ഇപ്രകാരം എഴുതുമ്പോൾ പൊതുവിഭാഗം പ്രോജക്ടുകളും പ്രത്യേക ഘടക പദ്ധതി, പട്ടികവർഗ്ഗ ഉപപദ്ധതി പ്രോജക്ടുകളും വെവ്വേറെ പട്ടികകളായി എഴുതേണ്ടതാണ്. 10) പ്രത്യേക പദ്ധതികൾ/പരിപാടികൾ പ്രത്യേകഘടക പദ്ധതി, പട്ടികവർഗ്ഗ ഉപപദ്ധതി, വനിതാഘടക പദ്ധതി, ദാരിദ്ര്യനിർമ്മാർജ്ജന ഉപപദ്ധതി, ശിശുക്കൾ, വൃദ്ധർ, ഭിന്നശേഷിയുള്ളവർ എന്നിവർക്കായുള്ള പ്രത്യേക പദ്ധതി തുടങ്ങി പ്രത്യേകമായി തയ്യാറാക്കേണ്ടതും സർക്കാർ കാലാകാലങ്ങളിൽ നിർദ്ദേശിക്കുന്നതുമായ എല്ലാ പ്രത്യേക പദ്ധതികളുടേയും/പരിപാടികളുടെയും വിശദാംശങ്ങൾ ഈ അദ്ധ്യായത്തിൽ വെവ്വേറെ രേഖപ്പെടുത്തണം. പ്രത്യേക പദ്ധതി പരിപാടി ബാധകമാകുന്ന മേഖലയുടെ/വിഭാഗത്തിന്റെ അവസ്ഥയും പ്രശ്നങ്ങളും വ്യക്തമാക്കുന്ന വിധം സ്ഥിതിവിവരകണക്കുകളുടെയും വസ്തുക്കളുടെയും അടിസ്ഥാനത്തിൽ ഒരു ലഘുവിവരണം ആദ്യം എഴുതണം. തുടർന്ന് പ്രസ്തുത പദ്ധതിയിൽ/പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രോജക്ടു കളുടെ ഒരു പട്ടിക (പ്രോജക്ട് നമ്പർ, പ്രോജക്ടിന്റെ പേര്, വകയിരുത്തിയിട്ടുള്ള വികസന ഫണ്ട്, അടങ്കൽ എന്ന രീതിയി ലുള്ള പട്ടിക) തയ്യാറാക്കുകയും വേണം. ഓരോ പദ്ധതി/പരിപാടി സംബന്ധിച്ചും ഇപ്രകാരം ചെയ്യേണ്ടതാണ്. എന്നാൽ മെയിന്റനൻസ് പദ്ധതി വിശദാംശങ്ങൾ ഈ അദ്ധ്യായത്തിൽ ചേർക്കേണ്ടതില്ല. 1) മെയിന്റനൻസ് പദ്ധതി (ആസ്തി സംരക്ഷണ-പരിപാലന പദ്ധതി) തദ്ദേശഭരണ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലും മേൽനോട്ടത്തിലും ഉടമസ്ഥതയിലുമുള്ള എല്ലാ ആസ്തികളും സംര ക്ഷിക്കേണ്ടത് പഞ്ചായത്തിന്റെ ചുമതലയാണ്. കൈമാറിക്കിട്ടിയ സ്ഥാപനങ്ങൾ, ഓഫീസുകൾ എന്നിവയും പഞ്ചായത്ത് സംരക്ഷിക്കേണ്ടതാണ്. അതിനാൽ സ്ഥാപനമേധാവികൾ, അനുബന്ധം 3(5)-ൽ നൽകിയിട്ടുള്ള ഫോറത്തിൽ സമർപ്പിക്കുന്ന ശുപാർശകളും സ്ഥാപനമേധാവികൾ അനുബന്ധം 10-ൽ സമർപ്പിക്കുന്ന നിർദ്ദേശങ്ങളും പരിഗണിച്ച് പൊതു ആസ്തി കളുടെ സംരക്ഷണത്തിനായി ഒരു പ്രത്യേക പദ്ധതി തദ്ദേശഭരണ സ്ഥാപനം തയ്യാറാക്കേണ്ടതാണ്. ആസ്തി രജിസ്റ്ററിന്റെ അടിസ്ഥാനത്തിൽ ആസ്തികൾ ഏതൊക്കെയാണെന്നും അവയുടെ അവസ്ഥ എന്താണെന്നും ആവശ്യമായ സംരക്ഷണ പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്നും ഈ അദ്ധ്യായത്തിൽ ആദ്യ ഭാഗത്ത് പട്ടികപ്പെടുത്തണം. (ആസ്തിയുടെ പേര്, ഇപ്പോഴത്തെ അവസ്ഥ, ആവശ്യമായ സംരക്ഷണ പ്രവർത്തനങ്ങൾ എന്ന രീതിയിലുള്ള പട്ടിക) തുടർന്ന് മെയിന്റനൻസ് പ്ലാനിൽ ഉൾപ്പെടുത്തുന്ന പ്രോജക്ടടുകളുടെ പട്ടിക (പ്രോജക്ട് നമ്പർ, പ്രോജക്ടിന്റെ പേര്, വകയിരുത്തിയിട്ടുള്ള വികസന ഫണ്ട്, വകയിരുത്തിയിട്ടുള്ള മെയിന്റനൻസ് ഫണ്ട്, തനത് ഫണ്ട് അടങ്കൽ എന്ന രീതിയിലുള്ള പട്ടിക) തയ്യാറാക്കുകയും (306).o. 12) വായ്ക്ക്പാ ബന്ധങ്ങൾ പദ്ധതിയുടെ വായ്ക്കപാബന്ധങ്ങളെ സംബന്ധിച്ച ഒരു ലഘുവിവരണം തയ്യാറാക്കണം. തുടർന്ന് വായ്ക്കപാബന്ധിതമായി നടപ്പിലാക്കാനുദ്ദേശിക്കുന്ന പ്രോജക്ടടുകളുടെ പട്ടികയും തയ്യാറാക്കണം. (പ്രോജക്ട് നമ്പർ, പ്രോജക്ടിന്റെ പേര്, വകയിരു ത്തിയിട്ടുള്ള വികസന ഫണ്ട്, വകയിരുത്തിയിട്ടുള്ള കേന്ദ്രാവിഷ്കൃത പദ്ധതി വിഹിതം, സഹകരണ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പ, മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്ക്കപ് അടങ്കൽ എന്ന രീതിയിലുള്ള പട്ടിക) 13) സംയോജന സാധ്യതകളും സമഗ്രപരിപാടികളും വർക്കിംഗ് ഗ്രൂപ്പുകൾ തയ്യാറാക്കിയിട്ടുള്ള സമഗ്രപരിപാടികൾ വിലയിരുത്തി, ഓരോ മേഖലയിലേയും ലക്ഷ്യം കൈവ രിക്കുന്നതിന് അനിവാര്യമായി സംയോജിപ്പിക്കേണ്ട പ്രവർത്തനങ്ങളും ഫണ്ടുകളും പരിഗണിച്ച സമഗ്രപരിപാടികൾക്ക് രൂപം നൽകണം. സംയോജന സാധ്യതകളെ സംബന്ധിച്ച ഒരു ലഘുവിവരണം ഉണ്ടായിരിക്കണം. കൂടാതെ തയ്യാറാക്കുന്ന ഓരോ സമഗ്രപരിപാടികളുടെ പേരും ഓരോ സമഗ്രപരിപാടിയുടെയും ഘടകമായിട്ടുള്ള പ്രോജക്റ്റടുകളുടെ പേരും പട്ടികപ്പെടു ത്തണം. (ഖണ്ഡിക 12.9 കാണുക) 14) സദഭരണ പദ്ധതി സുതാര്യത ജനപങ്കാളിത്തം തുടങ്ങിയ സദഭരണ തത്വങ്ങൾ ഉൾക്കൊണ്ടുകൊണ്ട് കാര്യക്ഷമവും നീതിപൂർവ്വകവും നിയമവാഴ്ചയിലധിഷ്ഠിതവുമായ ഒരു ഭരണം കാഴ്ചവെക്കുന്നതിനായി ഓരോ തദ്ദേശഭരണസ്ഥാപനവും സദഭരണത്തിനായി ഒരു പദ്ധതി രൂപപ്പെടുത്തി അത് പദ്ധതി രേഖയിൽ ഉൾപ്പെടുത്തേണ്ടതും അതിനനുസൃതമായ പ്രവർത്തനങ്ങൾ സ്വയം നട ത്തേണ്ടതുമാണ്. സദഭരണ തത്വങ്ങൾക്ക് പുറമെ പൗരാവകാശരേഖ, അറിയാനുള്ള അവകാശ നിയമം, സേവനാവകാശ നിയമം മുതലായവ കൂടി പരിഗണിച്ചുകൊണ്ടായിരിക്കണം സദഭരണ പദ്ധതി തയ്യാറാക്കേണ്ടത്. അയൽസഭകൾ, ഗ്രാമ/ വാർഡ് സഭകൾ, കമ്മിറ്റി സംവിധാനങ്ങൾ, ജനകീയ സമിതികൾ, യോഗങ്ങൾ മുതലായവ എങ്ങനെയെല്ലാം ഫലപ്രദമായി ഉപയോഗപ്പെടുത്തി സദഭരണം സാധ്യമാക്കും, ഭൗതിക സൗകര്യങ്ങൾ, ഇ-ഗവേർണൻസ്, രേഖകളുടെ സൂക്ഷിപ്പ് തുടങ്ങിയ എത്രമാത്രം മെച്ചപ്പെടുത്തി എങ്ങനെയെല്ലാം സദഭരണം സാധ്യമാക്കാം എന്നതായിരിക്കണം ഈ അധ്യായത്തിന്റെ ഉള്ളടക്കം.

ി


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ