Panchayat:Repo18/vol2-page1236

From Panchayatwiki
Revision as of 07:27, 6 January 2018 by Ranjithsiji (talk | contribs) ('2.8 ഗുണഭോക്താവ് നടത്തുന്ന നിർമ്മാണ പ്രവർത്തനങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

2.8 ഗുണഭോക്താവ് നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ/ 'സ്വയംതൊഴിൽ പ്രവർത്തനങ്ങൾ/ഗ്രൂപ്പ സംരംഭങ്ങൾ/കമ്പോസ്സുകൾ/ബയോഗ്യാസ് പ്ലാന്റുകൾ/മറ്റു പ്രവർത്തനങ്ങൾ എന്നിവയുടെ മാനദണ്ഡ ങ്ങളും നിബന്ധനകളും പൂർത്തിയാക്കിയാൽ ബന്ധപ്പെട്ട നിർവ്വഹണ ഉദ്യോഗസ്ഥൻ അവർക്കുള്ള സബ്സിഡി ബാങ്ക് അക്കൗണ്ടിലേക്ക് നൽകേണ്ടതാണ്. (പണമായോ ഡിമാന്റ് ഡ്രാഫ്റ്റ് ആയോ ചെക്ക് ആയോ തുക നൽകാൻ പാടില്ല) 2.9 മൂല്യനിർണ്ണയം എങ്ങിനെയെന്ന് പ്രത്യേകം പരാമർശിക്കാത്തതും മാനദണ്ഡങ്ങൾ പ്രകാരം ആവ ശ്യമായി വരുന്നതുമായ സംഗതികളിൽ എൽ.എസ്.ജി.ഡി എഞ്ചിനീയർ നിലവിലുള്ള നിയമപ്രകാരം മൂല്യ നിർണ്ണയം നടത്തേണ്ടതാണ്. 2.10 പ്രത്യേകം അനുവദിക്കപ്പെട്ട സംഗതികളിൽ ഒഴികെ സബ്സിഡി അഡ്വാൻസായി നൽകാവുന്ന തല്ല. 2.11 നാമമാത്രമായ പെൻഷൻ ഉൾപ്പെടെ വാർഷിക വരുമാനം 50000 രൂപ വരെ വരുമാനം ഉള്ളവരെ ബി.പി.എൽ ആയി കണക്കാക്കി ആനുകൂല്യങ്ങൾ നൽകാവുന്നതാണ്. ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വരാണെങ്കിലും 50,000 രൂപയിൽ കൂടുതൽ വരുമാനമുള്ള കുടുംബത്തിന് ബി.പി.എൽ വിഭാഗത്തിനുള്ള ആനുകൂല്യം നൽകാൻ പാടില്ല. 2.12 വരുമാന സർട്ടിഫിക്കറ്റ് റവന്യൂ അധികാരികൾ സാക്ഷ്യപ്പെടുത്തിയതോ നിർവ്വഹണ ഉദ്യോഗ സ്ഥർ സ്വയം അന്വേഷിച്ച് സാക്ഷ്യപ്പെടുത്തിയതോ ആയിരിക്കണം. 2.13 അപേക്ഷയോടൊപ്പം വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിർബന്ധിക്കേണ്ടതില്ല. ആനു കൂല്യം വിതരണം ചെയ്യുന്നതിന് മുമ്പ് വരുമാനം സാക്ഷ്യപ്പെടുത്തിയ രേഖ ഹാജരാക്കിയാൽ മതി. 2.14 താഴെ പറയുന്നവരെ 50000 രൂപയിൽ കുറവ് വരുമാനം ഉള്ളവരായി കണക്കാക്കാവുന്നതല്ല. i) സർക്കാർ/അർദ്ധസർക്കാർ/എയ്ഡഡ്/സഹകരണസ്ഥാപനങ്ങൾ/സ്വകാര്യസ്ഥാപനങ്ങൾ എന്നി വയിലെ ജീവനക്കാർ, പെൻഷണർമാർ എന്നിവയിലാരെങ്കിലും ഉൾപ്പെടുന്ന കുടുംബം (എംപ്ലോയ്ക്കുമെന്റ് എക്സ്ചേഞ്ചിൽ നിന്ന് താത്കാലിക നിയമനം/ദിവസവേതനത്തിന് ജോലി ചെയ്യുന്നവർ ഒഴികെ) i) പൊതുമേഖല/സ്വകാര്യസ്ഥാപനങ്ങളിലെ സ്ഥിരം ശമ്പളം പറ്റുന്ന ജീവനക്കാർ ഉൾപ്പെടുന്ന കുടുംബം (കയർ, കൈത്തറി, കശുവണ്ടി തുടങ്ങിയ പരമ്പരാഗത മേഖലകളിൽ ജോലി ചെയ്യുന്ന സാധാ രണ തൊഴിലാളികൾ ഒഴികെ) i) 100 ച.മീ. ലധികം വിസ്തീർണ്ണമുള്ള ഓടിട്ടതോ/കോൺക്രീറ്റ് കൊണ്ടുള്ളതോ രണ്ടും കൂടി യതോ ആയ കെട്ടിടം ഉടമസ്ഥതയിലുള്ളവർ. iv) സ്വകാര്യ ഉപയോഗത്തിനുള്ള നാല് ചക്ര മോട്ടോർവാഹനം ഉടമസ്ഥാവകാശത്തിലുള്ള കുടുംബം, ഒന്നിലേറെ (ടാക്സസി അടക്കമുള്ള) മൂന്ന്/നാല് ചക്രവാഹനങ്ങൾ കൈവശത്തിലുള്ള കുടുംബം, ബസ്, ലോറി, ട്രാക്ടർ, എർത്ത് മൂവർ തുടങ്ങി വലിയ വാഹനങ്ങൾ/യന്ത്രങ്ങൾ കൈവശത്തിലുള്ള കുടുംബം. v) വിദേശങ്ങളിൽ ജോലി ചെയ്യുന്ന ആൾ ഉള്ളതും 100 ച.മീറ്ററിലധികം തന്റെ വിസ്തീർണ്ണമുള്ള വീട് സ്വന്തമായി ഉള്ളതുമായ കുടുംബം. vi) പ്രതിമാസം സ്ഥിരം തൊഴിൽ/വാടകകൃഷി/മറ്റു സ്ഥിരവരുമാനങ്ങൾ എന്നിവയിൽ നിന്നും കുടുംബവാർഷിക വരുമാനം 50000 രൂപയിൽ കവിയുന്ന കുടുംബങ്ങൾ. 2.15 വ്യക്തിഗത ആനുകൂല്യം നൽകുന്ന (വ്യക്തിക്ക/കുടുംബത്തിന്/ഗുപ്പിന) ഏതൊരു സംഗതി യിലും അപേക്ഷയിലും ആനുകൂല്യം നൽകിയതുമായി ബന്ധപ്പെട്ട രേഖകളിലും ആനുകൂല്യം കൈപ്പറ്റു ന്നവരുടെ ആധാർ നമ്പർ ചേർക്കേണ്ടതാണ്. ആധാർ കാർഡ് ലഭിച്ചിട്ടില്ലാത്തവരാണെങ്കിൽ ആധാർ രജി സ്ട്രേഷൻ നമ്പർ ചേർക്കേണ്ടതാണ്. രണ്ടുമില്ലാത്ത പക്ഷം ഇലക്ഷൻ ഐഡന്റിറ്റി കാർഡ് നമ്പർ ചേർ Οξαθ6)6Υς (O)O6ΥY). 3. സബ്സിഡി നിരക്കുകൾ, മാനദണ്ഡങ്ങൾ വ്യക്തികൾക്ക്/കുടുംബങ്ങൾക്ക്/ഗുപ്പുകൾക്ക് ഓരോ ഇനത്തിനും അനുവദനീയമായ ഏറ്റവും കൂടിയ സബ്സിഡി നിരക്ക്, സബ്സിഡി തുക, മാനദണ്ഡങ്ങൾ എന്നിവ ചുവടെ വിവരിക്കുന്ന പ്രകാരമായിരിക്കു ΟΥ)O)O6ΥY).