Panchayat:Repo18/vol2-page0837
ഒരു ക്യാമ്പിന് സംഘാടന ചെലവും ഡോക്ടർമാരുടെ യാത്രാപ്പടി ചെലവും കൂടി പരമാവധി 2000 രൂപ വിനിയോഗിക്കാവുന്നതാണ്. ഗ്രാമപഞ്ചായത്തുകളും നഗരഭരണ സ്ഥാപനങ്ങളും മാത്രമേ ഇപ്രകാരുള്ള ക്യാമ്പുകൾ നടത്തേണ്ടതുള്ളൂ. 3. ചികിത്സാ, പരിചരണം (i) എല്ലാ മെഡിക്കൽ കോളേജുകളിലും, തെരഞ്ഞെടുക്കപ്പെട്ട ജില്ലാ ആശുപ്രതികളിലും, ജനറൽ ആശു പ്രതികളിലും, താലൂക്ക് ആശുപ്രതികളിലും ചികിത്സയ്ക്കും പരിശോധനയ്ക്കും കൗൺസിലിങ്ങിനും ആവ ശ്യമായ സൗകര്യങ്ങൾ ലഭ്യമാണ്. വിശദാംശങ്ങൾ അനുബന്ധമായി നൽകിയിട്ടുണ്ട്. എന്നാൽ പല കാര്യ ങ്ങളാൽ എച്ച്.ഐ.വി. ബാധിതർ, കൂടുതൽ അണുബാധ സാധ്യതയുള്ള വിഭാഗങ്ങളായിരുന്നിട്ടുകൂടി (HRG) ഈ സേവനങ്ങൾ/സൗകര്യങ്ങൾ വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്തുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടു കൊണ്ടോ, ശാരീരിക അവശതകൊണ്ടോ ഇത്തരം കേന്ദ്രങ്ങളിലേക്ക് പോകാൻ കഴിയാത്തവർക്ക് എ.ആർ.ടി.ഡോക്ടറുടെ/മെഡിക്കൽ ഓഫീസറുടെ സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ, തീരെ അവശതയില്ലാത്തതും, ബസ്സിലോ ട്രെയിനിലോ യാത്രചെയ്യാൻ കഴിയുന്നതുമായ രോഗികൾക്കും ആവ ശ്യമെങ്കിൽ കൂടെ ഒരാൾക്കും ബസ്ത്രണ്ടാം ക്ലാസ് ട്രെയിൻ ചാർജ്ജം രണ്ടുപേരുടേയും ഭക്ഷണത്തി നുള്ള ചെലവും (ഒരാൾക്ക് 100 രൂപ പ്രകാരം) നൽകാവുന്നതാണ്. ബസ്/ക്രൈടയിൻ യാത്ര ചെയ്യാൻ രോഗാ വസ്ഥ അനുവദിക്കാത്ത രോഗികളാണെങ്കിൽ എ.ആർ.ടി. ഡോക്ടറുടെയോ/മെഡിക്കൽ ഓഫീസറുടെയോ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ, സൗജന്യ ആംബുലൻസ് സൗകര്യം ലഭിക്കാത്ത സാഹചര്യത്തിൽ ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനചെലവ് സർക്കാർ നിരക്കിന് വിധേയമായി വഹിക്കാവുന്നതാണ്. ഗ്രാമപഞ്ചായത്തുകളും നഗരഭരണ സ്ഥാപനങ്ങളും മാത്രമേ ഇക്കാര്യങ്ങൾ ചെയ്യാവൂ. (ii) എച്ച്.ഐ.വി. ബാധിതർക്ക് ഉണ്ടാകാനിടയുള്ള അവസരജന്യ രോഗങ്ങൾക്ക് (Opportunistic Infections) ആവശ്യമായ മരുന്നുകളുടെ ലഭ്യത എല്ലാ പി.എച്ച്.സി.കളിലും /സി.എച്ച്.സി.കളിലും/താലൂക്ക് ആശു പ്രതികളിലും ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങൾ സ്വീകരിക്കേ ണ്ടതാണ്. അവശ്യ മരുന്നുകളുടെ ലിസ്റ്റിൽ ഉൾപ്പെട്ട മരുന്നുകൾ മുഴുവൻ പേർക്കും വില കൂടിയ മരുന്നുകൾ ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്കും സൗജന്യമായി നൽകാവുന്നതാണ്. എന്നാൽ അനിവാര്യമായ സാഹ ചര്യങ്ങളിൽ എ.ആർ.ടി. ഡോക്ടറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ വില കൂടിയ ഈ മരുന്നു കൾ എ.പി.എൽ. വിഭാഗത്തിൽപ്പെട്ട രോഗികൾക്കും സൗജന്യമായി നൽകാവുന്നതാണ്. ആരോഗ്യവകുപ്പു മുഖേന ആവശ്യമായ മരുന്നുകൾ ലഭിക്കുന്നില്ലെങ്കിൽ/മതിയായ അളവിൽ ലഭിക്കുന്നില്ലെങ്കിൽ ജില്ലാ മെഡി ക്കൽ ഓഫീസറിൽ നിന്നും നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റ് വാങ്ങിയശേഷം കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ ലിമിറ്റഡിൽ നിന്നും ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനത്തിന് നിലവിലുള്ള നടപടിക്രമം പാലിച്ചുകൊണ്ട് മരുന്ന് വാങ്ങാവുന്നതാണ്. (iii) എച്ച്.ഐ.വി. അണുബാധിതർക്ക് ഉഷസ്, ജ്യോതിസ്, സ്നേഹ, പുലരി, കമ്മ്യൂണിറ്റി കെയർ സെന്റർ എന്നീ കേന്ദ്രങ്ങളിൽ ലഭിക്കുന്ന സൗജന്യ പരിശോധനകൾക്ക് പുറമെ അവസരജന്യ രോഗങ്ങളു മായി ബന്ധപ്പെട്ടുവരുന്ന ലാബ് പരിശോധനകൾക്ക് ചെലവ് ആവശ്യമായി വരുന്നതാണ്. എ.ആർ.ടി. ഡോക്ട റുടെ /സർക്കാർ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശാനുസരണം നടത്തുന്ന ഇപ്രകാരമുള്ള ലാബ് പരി ശോധനകൾക്ക് (സൗജന്യമായി ലഭ്യമായ പരിശോധനകൾക്കു പുറമെ) വരുന്ന ചെലവിനത്തിൽ രോഗി കൾ സർക്കാർ ആശുപ്രതികളിൽ നൽകുന്ന തുക എ.പി.എൽ/ബി.പി.എൽ. ഭേദമില്ലാതെ ഗ്രാമപഞ്ചായ ത്തുകൾക്ക്/നഗരഭരണ സ്ഥാപനങ്ങൾക്ക് റീഇംബേഴ്സ് ചെയ്ത് നൽകാവുന്നതാണ്. (iv) ദൈനംദിന കാര്യങ്ങൾക്ക് പരസഹായം ആവശ്യമായ രോഗികളുടെ പരിചരണരീതി അവരുടെ വീടുകളിൽ ചെന്ന് പഠിപ്പിച്ചു കൊടുക്കാനും ആവശ്യമായ തുടർപരിചരണം (സാന്ത്വന ചികിത്സ) നൽകാ നുമായി ഹോം കെയർ സംവിധാനം ഏർപ്പെടുത്താവുന്നതാണ് (ഗ്രാമപഞ്ചായത്തുകളും നഗരഭരണ സ്ഥാപ നങ്ങളും മാത്രമേ ഇക്കാര്യം ചെയ്യാവു). പാലിയേറ്റീവ് പരിചരണവുമായി ബന്ധപ്പെട്ട 2-11-09-ലെ 66373/ ഡി. എ.1/2009/ തസ്വഭവ നമ്പർ സർക്കുലറിലെ ഖണ്ഡിക 4.3(2), 4.3(3) എന്നിവയിലെ നിർദ്ദേശങ്ങൾക്ക് വിധേയമായിട്ടായിരിക്കണം ഹോംകെയർ നൽകേണ്ടത്. (v) രോഗികളെ ചികിത്സാകേന്ദ്രങ്ങളിൽ എത്തിക്കൽ, ആവശ്യമായ മരുന്നുകൾ ലഭ്യമാക്കൽ, ഹോം കെയർ എന്നിവയ്ക്ക് ഈ രംഗത്ത് സന്നദ്ധ പ്രവർത്തനം നടത്തുന്ന സംഘടനകളുടെ/സ്ഥാപനങ്ങളുടെ സേവനം തദ്ദേശഭരണ സ്ഥാപനങ്ങൾ ഉപയോഗപ്പെടുത്തേണ്ടതാണ്. എയ്ഡ്സ് കൺട്രോൾ സൊസൈറ്റി യുടെയോ/ആരോഗ്യവകുപ്പിന്റെയോ മാർഗ്ഗനിർദ്ദേശങ്ങളും തേടാവുന്നതാണ്. (vi) ഷൈനംദിന കാര്യങ്ങൾക്ക് പരസഹായം ആവശ്യമായ രോഗികളെ പരിചരിക്കാൻ നിൽക്കുന്ന കുടും ബത്തിലെ ഒരംഗത്തിന് സാമൂഹ്യസുരക്ഷാ മിഷന്റെ ആശ്വാസ കിരണം പദ്ധതി മുഖേന സഹായം ലഭി ക്കുന്നതാണ്. ഈ സഹായം എച്ച്.ഐ.വി. ബാധിതരുടെ കാര്യത്തിൽ സാമൂഹ്യസുരക്ഷാമിഷനിൽ നിന്നും ലഭ്യമാക്കാൻ വേണ്ട നടപടികൾ തദ്ദേശഭരണ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ടതാണ്. (vii) അണുബാധയുടെ പ്രത്യാഘാതമായി അനാഥരായവരെ (infected and affected) മഹിളാ മന്ദിരങ്ങ ളിലോ അഗതി മന്ദിരങ്ങളിലോ പരിചരിക്കുന്നതിന് വേണ്ട സൗകര്യങ്ങൾ സാമൂഹ്യക്ഷേമ വകുപ്പുമായി ബന്ധപ്പെട്ട ഏർപ്പെടുത്തേണ്ടതാണ്.