Panchayat:Repo18/vol2-page1235

From Panchayatwiki
Revision as of 07:26, 6 January 2018 by Ranjithsiji (talk | contribs) ('പ്രസ്തുത ശില്പശാലയിൽ ദാരിദ്ര്യവുമായി ബന്ധപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

പ്രസ്തുത ശില്പശാലയിൽ ദാരിദ്ര്യവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളിൽ ഗ്രൂപ്പ് ചർച്ചകൾ നടത്തേ ണ്ടതും അതിൽ നിന്നും ഉരുത്തിരിയുന്ന നിർദ്ദേശങ്ങൾ സ്വീകരിക്കേണ്ടതുമാണ്. അനുബന്ധം 15 തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2016-17 വാർഷിക പദ്ധതി സബ്സിഡിയും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച മാർഗ്ഗരേഖ (ഖണ്ഡിക 13 കാണുക) 1. ഉദ്ദേശ്യം 1.1 വ്യക്തിഗതമായ സബ്സിഡി, ഗുണഭോക്താക്കൾ മുതൽമുടക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് നൽകുന്നത്. 1.2 ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾക്ക് പൂരകമായോ അനുപൂരകമായോ മുതൽ മുടക്കാൻ ഗുണ ഭോക്താക്കളെ പ്രേരിപ്പിക്കുന്നതിനുള്ള ബോധപൂർവ്വമായ ശ്രമമാണ് ഉത്പാദനമേഖലയിലെ വ്യക്തിഗത സബ്സിഡി, 1.3 പൊതു ആവശ്യത്തിനല്ലാതെ ഒരു ഗുണഭോക്താവിന്റെ സ്വന്തം ആവശ്യത്തിനുവേണ്ടി ഗുണ ഭോക്താവ് സ്വയം നടത്തുന്ന/നടത്തേണ്ട പ്രവർത്തനത്തിന് പൊതു ധനത്തിൽ നിന്ന് (Public Fund) നൽകുന്ന സഹായമാണ് സേവന-ക്ഷേമ മേഖലകളിലെ സബ്സിഡി, അതുകൊണ്ട ആവശ്യത്തിന് വേണ്ട മുഴുവൻ തുകയും സബ്സിഡിയായി നൽകുകയല്ല. മറിച്ച് അതിലേക്ക് ഒരു വിഹിതം നൽകുകയാണ്. 1.4 സ്ഥാപനങ്ങൾക്ക് നൽകുന്ന ധനസഹായം പ്രാദേശികമായ ഉത്പാദന/തൊഴിൽ വർദ്ധനവ് സാധ്യ മാക്കുന്നതിനുവേണ്ടിയുള്ള പ്രോത്സാഹനമാണ്. 1.5 അതിനാൽ എല്ലാ സബ്സിഡി പ്രോജക്ടുകളും ഗുണഭോക്ത്യ വിഹിതമോ ഗുണഭോക്താ ക്കളുടെ പ്രവർത്തനമോ ഉറപ്പാക്കുന്ന സംയോജിത പരിപാടിയുടെ ഭാഗമായിരിക്കേണ്ടതാണ്. 1.6 എല്ലാ ഗ്രൂപ്പ് സംരംഭങ്ങളിലും കുടുംബശ്രീ സംവിധാനത്തിന്/യൂണിറ്റുകൾക്ക് മുൻഗണന നൽ (3σθο6ΥSO)O6ΥY). 2. പൊതു നിബന്ധനകൾ 2.1 സബ്സിഡി സംബന്ധിച്ച ഈ മാർഗ്ഗരേഖയിൽ പറഞ്ഞിട്ടുള്ള മാനദണ്ഡങ്ങൾ അതത് പ്രോജ ക്ടിൽ അർഹതാ മാനദണ്ഡങ്ങളായി നിർബന്ധമായും ചേർക്കേണ്ടതാണ്. 2.2 ഈ മാർഗ്ഗരേഖയിൽ പ്രതിപാദിച്ചിട്ടില്ലാത്ത മറ്റേതെങ്കിലും ഇനത്തിനോ, ഓരോ ഇനത്തിനും പറഞ്ഞ പ്രകാരമല്ലാത്ത വിഭാഗങ്ങൾക്കോ, ഓരോ ഇനത്തിനും പറഞ്ഞിട്ടുള്ളതിൽ അധികരിച്ച നിരക്കിലോ തുക യിലൊ സബ്സിഡി നൽകുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. മുൻകൂർ അനുമതി ലഭിച്ചശേഷമേ പ്രോജക്ട് തയ്യാറാക്കാവു. 2.3 സബ്സിഡി മാനദണ്ഡങ്ങളുടെ ലംഘനം തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഫണ്ടിന്റെ ദുർവിനി യോഗമായി കണക്കാക്കുന്നതും ഈ മാർഗ്ഗരേഖയിൽ പറഞ്ഞതിന് വിരുദ്ധമായി നൽകിയ സബ്സിഡി ഉത്തരവാദപ്പെട്ട വ്യക്തിയിൽ/വ്യക്തികളിൽ നിന്ന് ബാധകമായ നിയമവ്യവസ്ഥയ്ക്ക് വിധേയമായി ഈടാ ക്കുന്നതുമാണ്. 2.4 ഒരിനത്തിന് മറ്റേതെങ്കിലും സർക്കാർ വകുപ്പിൽ നിന്നോ ഏജൻസിയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ സർക്കാർ ധനസഹായം ലഭിക്കുന്ന വ്യക്തിക്ക്/ഗ്രൂപ്പിന്/സ്ഥാപനത്തിന് അതേ ഇനത്തിന് ഈ മാർഗ്ഗരേഖ പ്രകാരമുള്ള സബ്സിഡിക്ക് അർഹതയുണ്ടായിരിക്കുന്നതല്ല. 2.5 സ്ഥാവരമോ ജംഗമോ ആയ ആസ്തികൾക്ക്, മുൻ വർഷങ്ങളിൽ സർക്കാർ ധനസഹായമോ തദ്ദേശഭരണ സ്ഥാപനത്തിൽ നിന്നുള്ള ധനസഹായമോ ലഭിച്ചിട്ടുള്ളവർ, സർക്കാർ/തദ്ദേശഭരണ സ്ഥാപനം നിശ്ചയിക്കുന്ന നിശ്ചിതകാലാവധിക്കുശേഷം മാത്രമേ അതേ ഇനങ്ങൾക്ക് വീണ്ടും സബ്സിഡി ലഭിക്കു ന്നതിന് അർഹരാകുകയുള്ളൂ. 2.6 ഉൽപ്പാദനോപാധികളും യന്ത്രസാമഗ്രികളും അടക്കം ഉള്ള എല്ലാ മേഖലയിലെയും വസ്തുക്കൾ/ ആസ്തികൾ മുതലായവ നിർവ്വഹണ ഉദ്യോഗസ്ഥൻ വാങ്ങി നൽകുന്ന സംഗതികളിൽ മാത്രമാണ് ഗുണ ഭോക്ത്യ വിഹിതം തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ അടക്കേണ്ടത്. നിർവ്വഹണ ഉദ്യോഗസ്ഥന്റെ വാങ്ങൽ നടപടിക്രമങ്ങൾ, മാർഗ്ഗരേഖയിൽ പ്രത്യേകം പരാമർശിക്കാത്ത സംഗതികളിൽ ജി.ഒ.(പി) 259/2010/തസ്വ ഭവ, തീയതി 8-11-2010 പ്രകാരം ഉള്ള പ്രൊകൃർമെന്റ് മാർഗ്ഗരേഖ പ്രകാരമായിരിക്കണം. 2.7. വ്യക്തികൾ/ഗ്രൂപ്പുകൾ/സ്ഥാപനങ്ങൾ/ഗുണഭോക്ത്യ സമിതികൾ എന്നിവർ (ഗുണഭോക്താവ്) നേരിട്ട് വാങ്ങിക്കുന്ന സംഗതികളിൽ (സ്ഥലങ്ങൾ ഉൾപ്പെടെ) നിർവ്വഹണ ഉദ്യോഗസ്ഥൻ വ്യക്തിപരമായി പരിശോധിച്ച് ഗുണനിലവാരവും അനുയോജ്യവും ഉറപ്പാക്കി സാക്ഷ്യപ്പെടുത്തിയതിനു ശേഷമാണ് സബ്സിഡി അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് അടക്കേണ്ടത്. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഗുണഭോക്ത്യ വിഹിതം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ അടക്കേണ്ടതില്ല.