Panchayat:Repo18/vol2-page0836

From Panchayatwiki
Revision as of 07:26, 6 January 2018 by Prajeesh (talk | contribs) ('ഐ.സി.ഡി.എസ്.സൂപ്പർവൈസർമാർ, അംഗൻവാടി വർക്കർമാർ,...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

ഐ.സി.ഡി.എസ്.സൂപ്പർവൈസർമാർ, അംഗൻവാടി വർക്കർമാർ, സാമൂഹ്യക്ഷേമവകുപ്പിന്റെ കീഴിലുള്ള കൗൺസിലർമാർ എന്നിവർക്കും നൽകേണ്ടതാണ്. കൂടാതെ കുടുംബശ്രീയുടെ സാമൂഹ്യാധിഷ്ഠിത സംഘ ടനാ സംവിധാനത്തേയും ഈ ആവശ്യത്തിന് ഉപയോഗപ്പെടുത്തേണ്ടതാണ്. ഇവർക്ക് ആവശ്യമായ പരി ശീലനം നൽകുന്നതിന് KSACS-ന്റെ സഹായം തേടാവുന്നതാണ്. (b) ബോധവൽക്കരണ ക്യാമ്പുകൾ - ഒരു വർഷത്തിൽ രണ്ട് ക്യാമ്പുകൾ വരെ നടത്താവുന്നതാണ്. ഒരു ക്യാമ്പിന് ഉച്ചഭക്ഷണച്ചെലവ് ഉൾപ്പെടെ പരമാവധി 3000 രൂപ വരെ വിനിയോഗിക്കാവുന്നതാണ്. എയ്ഡ്സ് കൺട്രോൾ സൊസൈറ്റി നിർദ്ദേശിക്കുന്ന റിസോഴ്സ് പേഴ്സസൺമാരോ ആരോഗ്യവകുപ്പിലെ ഡോക്ടർമാരോ ആയിരിക്കണം ക്ലാസ്സുകൾ കൈകാര്യം ചെയ്യേണ്ടത്. ഈ രംഗത്ത് പ്രവർത്തിക്കുന്ന സംഘ ടനകളുടേയും അംഗൻവാടി വർക്കർമാരുടെയും സഹായം ക്യാമ്പ് സംഘടിപ്പിക്കുന്നതിനു വേണ്ടി തേടാ വുന്നതാണ്. ഒരു ക്യാമ്പിൽ ചുരുങ്ങിയത് 25 പേരെങ്കിലും പങ്കെടുത്തിരിക്കണം. ഈ മേഖലയിൽ പ്രവർ ത്തിക്കാൻ സന്നദ്ധയുള്ളവരേയും അണുബാധ വരാൻ കൂടുതൽ സാധ്യതയുള്ള പ്രദേശങ്ങളിലെ വ്യക്തി കളേയുമാണ് ഇത്തരം ക്യാമ്പിൽ പങ്കെടുപ്പിക്കേണ്ടത്. (c) കേരള സംസ്ഥാന എയ്ക്ക്ഡ്സ് കൺട്രോൾ സൊസൈറ്റി നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ തുടർച്ച യായ ബോധവൽക്കരണ പരിപാടികൾ നടത്തേണ്ടതായിട്ടുണ്ട്. അത്തരം സ്ഥലങ്ങളിൽ സൊസൈറ്റിയുടെ സഹകരണത്തോടെയും നിർദ്ദേശത്തോടെയും ബോധവൽക്കരണ പരിപാടികൾ നടപ്പാക്കാവുന്നതാണ്. (d) ഗ്രാമസഭകളിലും കുടുംബശ്രീ യോഗങ്ങളിലും അംഗൻവാടി പ്രവർത്തക യോഗങ്ങളിലും എച്ച്.ഐ. വി/എയ്ക്ക്ഡ്സ് വിഷയവും ചർച്ചക്കായി ഉയർന്നുവരണം. (e) കേരള സംസ്ഥാന എയ്തഡ്സ് കൺട്രോൾ സൊസൈറ്റിയുടെയോ അതുമായി ബന്ധപ്പെട്ട എൻ. ജി.ഒ.കളുടേയോ സേവനങ്ങളുടെ ലഘുലേഖകളും, വിവരവിജ്ഞാന വ്യാപനാ ഉപാധികളും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലും, സേവനകേന്ദ്രങ്ങളിലും പ്രദർശിപ്പിക്കേണ്ടതാണ്. () എച്ച്.ഐ.വി./എയ്തഡസുമായി ബന്ധപ്പെട്ട സൈസ്തഡുകൾ, ഷോർട്ട് ഫിലിമുകൾ എന്നിവ സിനിമാ തിയേറ്ററുകളിലും പ്രാദേശിക ചാനലുകളിലും പ്രദർശിപ്പിക്കേണ്ടതാണ്. (g) എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും എച്ച്.ഐ.വി.lഎയ്ക്ക്ഡ്സ് സേവനകേന്ദ്രങ്ങളുടെ വിശദാംശങ്ങളടങ്ങിയ വിവരണ ബോർഡ് സ്ഥാപിക്കാവുന്നതാണ്. ഇതുമായി ബന്ധ പ്പെട്ട വിശദാംശങ്ങൾക്ക് KSCAS സഹായങ്ങൾ നൽകുന്നതാണ്. (h) എച്ച്.ഐ.വി. ബാധിതരുടെ അനുഭവ വിവരണം ബോധവൽക്കരണ ക്ലാസ്സുകളിൽ ഉൾപ്പെടുത്താ വുന്നതാണ്. (i) വാർഡുതല ഹെൽത്ത് ആന്റ് ന്യൂടീഷ്യൻ ഡേ പരിപാടികളിൽ എച്ച്.ഐ.വി./എയ്തഡ്സ് ബോധ വൽക്കരണവും ഉൾപ്പെടുത്താം. (j) ബ്ലഡ് ഡോണേഴ്സ് ഫോറം, എൻ.എസ്.എസ്. നിർബന്ധിത സാമൂഹ്യസേവനം ബാധകമായി ട്ടുള്ള വിദ്യാർത്ഥികൾ, സോഷ്യോളജി, സോഷ്യൽ വർക്ക് ഐച്ഛിക വിഷയമായെടുത്ത് കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ, എൻ.സി.സി., സ്കൗട്ട്, യൂത്ത് ക്ലബ്ബകൾ, യുവജന ക്ഷേമ ബോർഡിന്റെ പ്രവർത്തകർ എന്നിവരുടെ സഹായവും സേവനവും ബോധവൽക്കരണ പരിപാടികൾക്ക് ഉപയോഗപ്പെടു ത്താവുന്നതാണ്. മേൽപറഞ്ഞ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഗ്രാമപഞ്ചായത്തുകളും നഗരഭരണ സ്ഥാപനങ്ങളും മാത്രമേ നടത്താവു. 2, എച്ച്.ഐ.വി. ബാധിതരെ കണ്ടെത്തൽ (i) രോഗനിർണ്ണയത്തിനായുള്ള സൗജന്യ പരിശോധന മെഡിക്കൽ കോളേജുകൾ, ജില്ല/ജനറൽ ആശു പ്രതികൾ, താലൂക്ക് ആശുപ്രതികൾ, തെരഞ്ഞെടുത്ത സാമൂഹിക ആരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങ ളിൽ ലഭ്യമാണെങ്കിലും അത് വേണ്ടത്ര ഉപയോഗപ്പെടുത്തുന്നില്ല. അതിനാൽ എച്ച്.ഐ.വി. ബാധ പിടിപെ ടാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ തൊഴിലിലേർപ്പെട്ടിട്ടുള്ളവരേയും പരിശോധന ആവശ്യമുള്ള മറ്റുള്ളവ രേയും അവരുടെ അനുവാദത്തോടുകൂടി ഇത്തരം പരിശോധനാ കേന്ദ്രങ്ങളിലെത്തിച്ച രോഗനിർണ്ണയം നടത്തുന്നതിന് ബോധപൂർവ്വമായ ശ്രമം ആവശ്യമാണ്. അതിനായി ഈ രംഗത്ത് പ്രവർത്തിക്കാൻ സന്നദ്ധ രായ 3-5 സന്നദ്ധപ്രവർത്തകരെയോ, ഹോംകെയർ പാക്കേജിലെ പ്രവർത്തകരെയോ ഓരോ ഗ്രാമപഞ്ചാ യത്തും/നഗരഭരണ സ്ഥാപനവും കണ്ടെത്തി അവർക്ക് പ്രത്യേക പരിശീലനം നൽകി രോഗബാധിതരെ കണ്ടെത്തുന്ന ചുമതല ഏൽപിക്കാവുന്നതാണ്. കൂടാതെ ആശ വർക്കർമാർക്കും പരിശീലനം നൽകി ഈ ചുമതല ഏൽപിക്കാവുന്നതാണ്. പരിശീലനം എയ്ക്ക്ഡ്സ് കൺട്രോൾ സൊസൈറ്റിയോ പ്രത്യാശ കേന്ദ്രം വഴിയോ നൽകുന്നതാണ്. (ii) ത്വക്ക്-രക്ത പരിശോധനാ ക്യാമ്പുകൾ - എയ്ക്ക്ഡ്സ് കൺട്രോൾ സൊസൈറ്റി നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ, സൊസൈറ്റിയുടെ മേൽനോട്ടത്തിൽ ഇത്തരം ക്യാമ്പുകൾ, ജ്യോതിസ് കേന്ദ്രങ്ങളുടെ സേവനം ഉപയോഗപ്പെടുത്തിക്കൊണ്ടും മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടും സംഘടിപ്പിക്കാവുന്നതാണ്.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ