Panchayat:Repo18/vol2-page1048
സൂചന:- 1) സ.ഉ (എം.എസ്) നം.123/2009/തസ്വഭവ തീയതി 02-7-2009 2) സ.ഉ. (സാധാ) നം.2001/2013/തസ്വഭവ തീയതി 31-7-2013 3) സ.ഉ. (എം.എസ്) നം. 373/2013/തസ്വഭവ തീയതി 02-12-2013 4) വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ 1-10-2014-ലെ 2.2. നമ്പർ തീരുമാനം 5) കില ഡയറക്ടറുടെ 01-11-2014-ലെ കില/ടി.പി.(ബി)-784/13 നമ്പർ കത്ത് ഉത്തരവ് കോഴിക്കോട ജില്ലയിലെ ചെറുവണ്ണൂർ-നല്ലളം ഗ്രാമപഞ്ചായത്ത് 2007-ൽ നടപ്പാക്കിയ ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റിന്റെ (റ്റി.ക്യൂ.എം.) അനുഭവ പാഠം ഉൾക്കൊണ്ട്, ആയതിന്റെ ഭൗതികഘടകങ്ങൾ 'ഫ്രണ്ട ഓഫീസ് മാനേജ്മെന്റ് എന്ന പേരിൽ പരാമർശം (1) പ്രകാരം ഗ്രാമപഞ്ചായത്തുകളിൽ നടപ്പാക്കിയിരു ന്നു. 'ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ്' സംബന്ധിച്ച് കില നടത്തിയ പഠനങ്ങളുടെ വെളിച്ചത്തിൽ സേവന പ്രദാന സംവിധാനങ്ങളുടെ ഗുണമേന്മയിലുടെ ജനസംതൃപ്തി ഉറപ്പുവരുത്തുക എന്ന സമഗ്ര വീക്ഷണ ത്തിൽ, ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റ് നടപ്പാക്കി ഐ.എസ്.ഒ 9001:2008 സർട്ടിഫിക്കേഷൻ ഗ്രാമപഞ്ചായ ത്തുകൾ കരസ്ഥമാക്കുന്നതിന് സർക്കാർ നയപരമായ തീരുമാനം കൈക്കൊണ്ടതിന്റെ അടിസ്ഥാനത്തിൽ ആയതിലേക്ക് പ്രോജക്ട് രൂപീകരിക്കുന്നതിനുള്ള പ്രോജക്റ്റട് കോഡ് ഐ.കെ.എം. ലഭ്യമാക്കേണ്ടതാ ണ്ടെന്ന് നിർദ്ദേശം നൽകി പരാമർശം (2) പ്രകാരവും, ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റിലൂടെ ഐ.എസ്.ഒ - 9001:2008 - സർട്ടിഫിക്കേഷൻ കരസ്ഥമാക്കുന്നതിന് ഗ്രാമപഞ്ചായത്തുകൾ സ്വീകരിക്കേണ്ട നടപടികൾ ഉൾക്കൊള്ളുന്ന മാർഗ്ഗരേഖ അംഗീകരിച്ച പരാമർശം (3) പ്രകാരവും സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചി രുന്നു. അതിൻപ്രകാരം ഐ.എസ്.ഒ - 9001:2008 സർട്ടിഫിക്കേഷൻ കരസ്ഥമാക്കിയ ഗ്രാമപഞ്ചായത്തു കളെ കില പഠനവിധേയമാക്കിയതിലൂടെയുള്ള നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ പരാമർശം (3)- ലെ ഉത്തരവ് പരിഷ്ക്കരിക്കേണ്ടതിന്റെയും പരാമർശം (i) ഉത്തരവിലെ നടപടികൾ കൂടി ഉൾപ്പെടുത്തിക്കൊ ണ്ടുള്ള സമഗ്ര മാർഗ്ഗരേഖ അനിവാര്യമാണെന്നത് സംബന്ധിച്ചും സർക്കാരിന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. ആയ തിലേക്ക് പരാമർശം (4) തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പരാമർശം (5) പ്രകാരം കില ലഭ്യമാക്കിയ പരിഷ്ക്കരിച്ച മാർഗ്ഗരേഖ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. മാർഗ്ഗരേഖ അനുബന്ധമായി ചേർത്തിരിക്കുന്നു. ഗ്രാമപഞ്ചായത്തുകളിൽ ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റ് നടപ്പിലാക്കുന്നതിലൂടെ ഐ.എസ്.ഒ. 9001:2008 സർട്ടിഫിക്കേഷൻ നേടുന്നതിനുള്ള മാർഗ്ഗരേഖ 1. OJQJOOOOAjo പഞ്ചായത്ത് രാജിലൂടെ 'സ്വരാജും" (സ്വയംഭരണം) "സുരാജും" (സദഭരണം) ആണ് ഗാന്ധിജി വിഭാ വന ചെയ്തിരുന്നത്. കൂടുതൽ അധികാരങ്ങൾ കൈമാറിക്കൊണ്ട് പഞ്ചായത്തുകളെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളായി മാറ്റുന്നതിലൂടെ ‘സ്വരാജ് സാക്ഷാത്ക്കരിക്കാൻ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. എന്നാൽ സദഭരണത്തിലുടെ 'സുരാജ' കൈവരിക്കുന്നതിൽ കേരളം ഇനിയും മുന്നോട്ടുപോകാനുണ്ട്. സദഭരണ ത്തിലൂടെ സേവന ഗുണമേന്മയും ജനസംതൃപ്തിയും ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങൾ കേന്ദ്രസംസ്ഥാന തലങ്ങളിൽ നടന്നുവരുന്നു. കേന്ദ്ര സർക്കാർ "സേവട്ടം' (SEVATTOM) എന്ന ആശയം മുന്നോട്ടു വച്ചതും ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ (QC) "ഗുണമേന്മാ രാഷ്ട്ര നന്മയ്ക്ക് (Quality for National Well-being) എന്ന ബ്യഹദ് ലക്ഷ്യം സാക്ഷാത്ക്കരിക്കാനായി "ഗ്രാമപഞ്ചായത്തുകളിലുടെ താഴെത്തട്ടിൽ (p.6mcoop” (Quality at Grassroot through Grama Panchayats) agomo (3DOlojeó5 (oyo lococoödolcocoo Gomooloo പ്രദാന ഗുണമേന്മാ വർദ്ധനവ് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങ ളിൽ സേവനപ്രദാന സംവിധാനം മെച്ചപ്പെടുത്തി സദഭരണം ഉറപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും പ്രന്തണ്ടാം പഞ്ചവത്സരപദ്ധതി (2012-2017) സമീപന രേഖ കൾ മുന്നോട്ടുവയ്ക്കുന്നു. സേവന ഗുണമേന്മയെന്ന ലക്ഷ്യത്തോടെ കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ ഐ.എസ്.ഒ 9001:2008 സർട്ടിഫിക്കേഷൻ നേടണം എന്ന നയം സംസ്ഥാന സർക്കാർ സ്വീകരിച്ചുകഴിഞ്ഞു. കേരളത്തിലെ ഗ്രാമ പഞ്ചായത്തുകളിലെ പൗരന്മാർക്ക് തൃപ്തികരവും കാലവിളംബമില്ലാതെയും സേവനം ലഭ്യമാക്കാൻ പ്രാദേ ശിക സർക്കാരുകൾക്ക് ഉത്തരവാദിത്വമുണ്ട്. ഗ്രാമസഭകളിലുടെ ഉയരുന്ന ജനശബ്ദവും ആവശ്യങ്ങളും പ്രവൃത്തിപഥത്തിലെത്തിക്കാൻ ഉതകുന്ന തരത്തിലാണ് കേരളം പ്രാദേശിക ഭരണ സംവിധാനം വിഭാവന ചെയ്തിരിക്കുന്നത്. ജനങ്ങൾക്ക് അർഹിക്കുന്ന സേവനത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുകയെന്നതാകണം ഗ്രാമപഞ്ചായത്തുകളുടെ പ്രവർത്തനലക്ഷ്യം. ആയതിലേക്ക് ഗ്രാമപഞ്ചായത്തുകൾ ടോട്ടൽ ക്വാളിറ്റി മാനേ ജ്മെന്റ് (TQM-Total Quality Management) നടപ്പിലാക്കേണ്ടതാണ്. ഭരണ സംവിധാനത്തിൽ സമ്പൂർണ്ണ ഗുണമേന്മ ഉറപ്പുവരുത്തുന്നതിലൂടെ ജനസംതൃപ്തിയോടുള്ള സേവനം സാധ്യമാക്കാം എന്നതാണ് ടോട്ടൽ കാളിറ്റി മാനേജ്മെന്റിലൂടെ ലക്ഷ്യമിടുന്നത്.ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റ് നടപ്പിലാകുന്നതിലൂടെ ഭരണ സംവിധാനത്തിന്റെ ഗുണമേന്മയുള്ള മുഖമുദ്രയായ ഐ.എസ്.ഒ. 9001:2008 കരസ്ഥമാക്കുകയും ചെയ്യാം.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |