Panchayat:Repo18/vol2-page1090

From Panchayatwiki
Revision as of 07:23, 6 January 2018 by Sajeev (talk | contribs) (' 1090 GOVERNMENT ORDERS കൂടുതൽ സുതാര്യതയും ജനപങ്കാളിത്തവും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

1090 GOVERNMENT ORDERS കൂടുതൽ സുതാര്യതയും ജനപങ്കാളിത്തവും ഉറപ്പാക്കുന്നതിന് പദ്ധതി രൂപീകരണം, ഗുണഭോക്ത്യ തെരഞ്ഞെടുപ്പ്, പദ്ധതി നടത്തിപ്പിലെ പങ്കാളിത്തം എന്നീ മൂന്നുതരം പ്രവർത്തനങ്ങളാണ് താഴെ തട്ടിലെ അയൽ സഭകൾക്ക് അവയുടെ പ്രതിനിധികൾ ഉൾപ്പെടുന്ന വാർഡ് വികസന സമിതിക്ക് നൽകാൻ കഴിയു ന്നത്. വാർഡിലെ ജനപ്രതിനിധിയായ പഞ്ചായത്ത് മെമ്പറുടെ പൂർണ്ണമായ മേൽനോട്ടത്തിലും നിയന്ത്രണ ത്തിലും അടിസ്ഥാന അധികാര കേന്ദ്രമായ ഗ്രാമസഭയുടെ അംഗീകാരത്തോടെയുമായിരിക്കണം ഇതു നടപ്പാക്കേണ്ടത്. 1. പദ്ധതി രുപീകരണം നിലവിലെ വർക്കിംഗ് ഗ്രൂപ്പുകൾ കൂടുതൽ പങ്കാളിത്ത് സ്വഭാവത്തോടെ പുനഃസംഘടിപ്പിക്കേണ്ടതാണ്. അയൽസഭകളിൽ നിന്നും 2 വീതം അംഗങ്ങളും ഗ്രാമസഭ നേരിട്ടു തെരഞ്ഞെടുക്കുന്ന അംഗങ്ങളും ഉൾപ്പെ ട്ടതാണ് വാർഡ് വികസന സമിതി. വാർഡ് വികസന സമിതിയിൽ നിന്നും 13 വർക്കിംഗ് ഗുപ്പിലേക്കും ഓരോ അംഗത്തെ വീതം വാർഡ് വികസന സമിതി നോമിനേറ്റ് ചെയ്യേണ്ടതാണ്. അതത് മേഖലകളിൽ പ്രാവീണ്യമുള്ളവരെ നിയോഗിക്കുന്നതായിരിക്കും ഉത്തമം. ഇത്തരത്തിൽ നിയോഗിക്കപ്പെടുമ്പോൾ 15 വാർഡുള്ള ഒരു ഗ്രാമപഞ്ചായത്തിന്റെ ഒരു വർക്കിംഗ് ഗ്രൂപ്പിൽ 15 അംഗങ്ങൾ ഉൾപ്പെട്ടുവരും. എസ്.സി/ എസ്.ടി/വനിത അംഗങ്ങളുടെ കുറവ് വർക്കിംഗ് ഗ്രൂപ്പിൽ ഉണ്ടാകുന്ന പക്ഷം പഞ്ചായത്ത് കമ്മിറ്റിക്ക് നോമി നേറ്റ് ചെയ്യാവുന്നതാണ്. ഒരു വാർഷിക പദ്ധതി തയ്യാറാക്കുന്നതിന് മുന്നോടിയായി മുൻ വർഷം നടപ്പിലാക്കിയ പ്രോജക്ടടു കളുടെ ഒരു സംക്ഷിപ്ത വിവരം ഉൾപ്പെടുന്ന സ്റ്റേറ്റമെന്റ് അയൽസഭകളിലേക്ക് ചർച്ചയ്ക്ക് അയയ്ക്കക്കേ ണ്ടതും അവയുടെ അഭിപ്രായങ്ങളും പുതിയ പദ്ധതി നിർദ്ദേശങ്ങളും വർക്കിംഗ് ഗ്രൂപ്പുകൾ കണക്കിലെടു ക്കുകയും വേണം. പ്രോജക്ടുകളുടെ സംക്ഷിപ്തത വിവരം നൽകുന്നതിനുള്ള ഫോർമാറ്റ് അനുബന്ധംഎ. അനുബന്ധം-ബി ആയി ചേർത്തിരിക്കുന്നു. ഈ ഫോറം 'സുലേഖ’ സോഫ്റ്റ്വെയറിൽ നിന്നും ജന റേറ്റ് ചെയ്യേണ്ടതാണ്. പുതിയ പദ്ധതി നിർദ്ദേശങ്ങൾ അയൽസഭാ സമിതികൾ വാർഡ് വികസന സമി തിക്ക് സമർപ്പിക്കേണ്ടത് നിശ്ചിത ഫാറത്തിലായിരിക്കണം. ഈ ഫാറം അനുബന്ധം-സി ആയി ചേർത്തി രിക്കുന്നു. ഇപ്രകാരം അയൽസഭകളിൽ നിന്നും വരുന്ന പ്രോജക്ട് നിർദ്ദേശങ്ങൾ വാർഡ് മെമ്പറുടെ നേതൃത്വ ത്തിൽ വാർഡ് വികസന സമിതി വിഷയാടിസ്ഥാനത്തിൽ ക്രോഡീകരിക്കേണ്ടതും വാർഡിന്റെ പൊതു ആവശ്യങ്ങൾ കൂടി ഉൾപ്പെടുത്തി മുൻഗണനാടിസ്ഥാനത്തിൽ അംഗീകരിക്കേണ്ടതും ബന്ധപ്പെട്ട വർക്കിംഗ് ഗ്രൂപ്പ് പ്രതിനിധി ആയത് വർക്കിംഗ് ഗ്രൂപ്പിൽ അവതരിപ്പിക്കേണ്ടതുമാണ്. വർക്കിംഗ് ഗ്രൂപ്പുകൾ വാർഡുതല നിർദ്ദേശങ്ങൾ ചർച്ച ചെയ്യേണ്ടതും പഞ്ചായത്ത് തല വർക്കിംഗ് ഗ്രൂപ്പ് ഉപസമിതി പഞ്ചായത്ത് തല പദ്ധതിയുടെ കരട് തയ്യാറാക്കേണ്ടതും വർക്കിംഗ് ഗ്രൂപ്പുകളുടെ പൊതു യോഗത്തിൽ അവതരിപ്പിക്കേണ്ടതുമാണ്. ഇപ്രകാരം കരട് പദ്ധതി രേഖയിലെ പ്രോജക്ട് നിർദ്ദേശങ്ങൾ നിശ്ചിത ഫോറത്തിൽ തയ്യാറാക്കിയത് (അനുബന്ധം - ഡി) ഗ്രാമസഭയിൽ അവതരിപ്പിക്കേണ്ടതാണ്. 2. ഗുണഭോക്ത്യ തിരഞ്ഞെടുപ്പ ഗ്രാമപഞ്ചായത്ത് വഴി വിതരണം ചെയ്യപ്പെടുന്ന മുഴുവൻ ആനുകൂല്യങ്ങൾക്കും സാമ്പത്തിക സഹാ യങ്ങൾക്കുമുള്ള അപേക്ഷകൾ ഗ്രാമകേന്ദ്രം വഴിയായിരിക്കണം സമർപ്പിക്കേണ്ടത്. ലഭിക്കുന്ന അപേക്ഷ കൾ രജിസ്റ്ററിൽ രേഖപ്പെടുത്തി ഗ്രാമസേവാകേന്ദ്രം ഫെസിലിറ്റേറ്റർ കൈപ്പറ്റ രസീത നൽകേണ്ടതാണ്. ഇപ്രകാരം ലഭിക്കുന്ന അപേക്ഷകൾ ഫെസിലിറ്റേറ്റർ പഞ്ചായത്ത് സെക്രട്ടറിക്ക് തൊട്ടടുത്ത പ്രവൃത്തി ദിവസം തന്നെ കൈമാറേണ്ടതാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ മുഖാന്തിരം അർഹതാപരിശോധന നടത്തി രണ്ടാഴ്ചയ്ക്കകം പഞ്ചായത്ത് സെക്രട്ടറി ഫെസിലിറ്റേറ്റർക്ക് അപേക്ഷകൾ തിരികെ നൽകേണ്ടതും അപേ ക്ഷകൾ, ഫെസിലിറ്റേറ്റർ ആയത് ബന്ധപ്പെട്ട അയൽസഭാസമിതിക്ക് പരിശോധനയ്ക്കായി നൽകേണ്ടതു ΟηO6ΥY). അയൽസഭാ നിർവ്വാഹക സമിതിയോഗം ചേർന്ന് അർഹതയുള്ള അപേക്ഷകളുടെ മുൻഗണനാ മാന ദണ്ഡങ്ങൾ പരിശോധിച്ച് ഓരോന്നിലും വ്യക്തമായ ശുപാർശ സമർപ്പിക്കേണ്ടതാണ്. ലഭിക്കുന്ന അപേ ക്ഷകൾ ഒരാഴ്ചയ്ക്കകം വ്യക്തമായ ശുപാർശ സഹിതം അയൽസഭാ നിർവ്വാഹക സമിതി തിരികെ വാർഡ് വികസന സമിതിക്ക് നൽകേണ്ടതാണ്. വാർഡ് മെമ്പറുടെ അദ്ധ്യക്ഷതയിൽ കൂടുന്ന വാർഡ് വികസന സമിതി മുൻഗണനാ മാനദണ്ഡങ്ങൾക്ക് മാർക്ക് നൽകി കരട് ലിസ്റ്റ് തയ്യാറാക്കേണ്ടതും ഇപ്രകാരം തയ്യാ റാക്കുന്ന കരട് ലിസ്റ്റ് അംഗീകാരത്തിനായി ഗ്രാമസഭയിൽ വയ്ക്കക്കേണ്ടതുമാണ്. പെൻഷൻ തുടങ്ങി ആനു കൂല്യങ്ങൾക്കായി ലഭിക്കുന്ന അപേക്ഷകൾ അയൽസഭ പരിശോധിച്ച് തിരികെ ലഭിച്ചത് വാർഡ് വികസന സമിതിയുടെ അഭിപ്രായക്കുറിപ്പോടെ പഞ്ചായത്തിന് തിരികെ നൽകേണ്ടതുമാണ്. ഗ്രാമസഭ അംഗീകരിക്കുന്ന ഗുണഭോക്ത്യ ലിസ്റ്റ് ഗ്രാമസഭ പൂർത്തീകരിച്ചാൽ ഉടൻതന്നെ മിനിറ്റസിൽ രേഖപ്പെടുത്തേണ്ടതും, ആയത് ഗ്രാമകേന്ദ്രത്തിൽ പരസ്യപ്പെടുത്തേണ്ടതുമാണ്. അർഹതാ പരിശോധന യിൽ നിരസിക്കപ്പെടുന്ന അപേക്ഷകളുടെ വിവരം പഞ്ചായത്ത് സെക്രട്ടറി അപേക്ഷകനെ ഫെസിലിറ്റേറ്റർ മുഖേന അറിയിക്കേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ