Panchayat:Repo18/vol2-page1232

From Panchayatwiki
Revision as of 07:23, 6 January 2018 by Ranjithsiji (talk | contribs) ('(x) മോണിറ്ററിംഗ്. 1) ആശയ പദ്ധതിയുടെ പൊതു നടത്തിപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(x) മോണിറ്ററിംഗ്. 1) ആശയ പദ്ധതിയുടെ പൊതു നടത്തിപ്പിന്റെ മേൽനോട്ടം വിലയിരുത്തൽ സമിതിയിൽ നിക്ഷിപ്തത മാണ്. ആശയ പ്രോജക്ടിന്റെ പ്രവർത്തനം നിരന്തരം വിലയിരുത്തുന്നതിനായി വിലയിരുത്തൽ സമിതി യിൽ ഉപസമിതി രൂപീകരിക്കേണ്ടതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അദ്ധ്യക്ഷനായിരിക്കണം ഇതിന്റെ അദ്ധ്യക്ഷൻ. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സസൺ, തദ്ദേശ ഭരണ സെക്രട്ടറി, സി.ഡി.എസ്. ചെയർപേഴ്സസൺ, മെമ്പർ സെക്രട്ടറി, മെഡിക്കൽ ആഫീസർ, അംഗൻവാടി സൂപ്പർ വൈസർ, സി.ഡി.എസ്സിലെ സാമൂഹ്യ വികസന (ആശയ)ത്തിന്റെ ചുമതലയുള്ള അംഗം, ഈ രംഗത്ത് പ്രവർത്തിക്കാൻ താല്പര്യമുള്ള രണ്ട് സാമൂഹ്യപ്രവർത്തകർ തുടങ്ങിയവർ അംഗങ്ങളായിരിക്കും. ഉപസമി തിയുടെ റിപ്പോർട്ട് പഞ്ചായത്ത്/നഗരസഭാ സമിതിയിൽ വിലയിരുത്തേണ്ടതാണ്. രണ്ടു മാസത്തിലൊരി ക്കൽ പഞ്ചായത്ത്/നഗരസഭാ സമിതി നിർബന്ധമായും ആശയ പദ്ധതി നടത്തിപ്പ് വിലയിരുത്തേണ്ടതാ ണ്. പഞ്ചായത്ത്/നഗരസഭാ സമിതിയുടെ വിലയിരുത്തൽ റിപ്പോർട്ട് ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പി (886)63O86). 2) ജില്ലാ ആസൂത്രണ സമിതിയുടെ കീഴിൽ ഒരു വിദഗ്ദദ്ധ സമിതി രൂപീകരിച്ച തദ്ദേശഭരണ സ്ഥാപന ങ്ങൾ സന്ദർശിച്ച പദ്ധതി വിലയിരുത്തൽ നടത്തുന്നതിന് ചുമതലപ്പെടുത്തേണ്ടതാണ്. ഡി.പി.സി. ചെയർ പേഴ്സസൺ, ചെയർപേഴ്സസണും, ജില്ലാ കളക്ടർ കൺവീനറുമായ സമിതിയിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, ജില്ലാ മെഡിക്കൽ ആഫീസർ, ജില്ലാ സാമൂഹ്യക്ഷേമ ആഫീസർ തുടങ്ങിയ ഔദ്യോ ഗിക അംഗങ്ങൾക്കു പുറമെ, വിദഗ്ദദ്ധ അംഗങ്ങളായി കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ പ്രതിനിധി, പുനരധിവാസ പ്രവർത്തനരംഗത്തേയും സാമൂഹ്യ ശാസ്ത്രരംഗത്തേയും വിദഗ്ദ്ധരും കൂടാതെ രണ്ടു സാമൂഹ്യപ്രവർത്തകരേയും അംഗങ്ങളായി ഉൾപ്പെടുത്താവുന്നതാണ്. ആവശ്യമെങ്കിൽ കൂടുതൽ അംഗ ങ്ങളെ സമിതിയിൽ ഉൾപ്പെടുത്താവുന്നതാണ്. സമിതിയുടെ അംഗങ്ങൾ പരമാവധി 15 പേർ വരെ ആകാം. ആശയ പ്രവർത്തന പുരോഗതി വിലയിരുത്തൽ പ്രോജക്ടിന്റെ ഗുണനിലവാരം പരിശോധിക്കൽ, വിവിധ സ്പോൺസർഷിപ്പുകൾ കണ്ടെത്താൻ സഹായിക്കൽ, തുടങ്ങിയവയാണ് സമിതിയുടെ മുഖ്യ ചുമത ലകൾ. ഈ സമിതി പ്രവർത്തന പുരോഗതിയും വിലയിരുത്തലും സർക്കാരിന് സമർപ്പിക്കേണ്ടതാണ്. 3) ഒരു പ്രോജക്ട് രൂപീകരിച്ച് അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ അടുത്ത സാമ്പത്തിക വർഷത്തിൽ നിർബന്ധമായും സ്പിൽ ഓവറായി പദ്ധതി പ്രവർത്തനം തുടരേണ്ടതാണ്. 4) ആശയ പ്രോജക്ടുകളുടെ സേവന ഗുണനിലവാരം വിലയിരുത്തുന്നതിനായി കുടുംബശ്രീ സംസ്ഥാന മിഷൻ പ്രത്യേക വിദഗ്ദ്ധ സംഘത്തെ നിയോഗിക്കേണ്ടതാണ്. 5) ഓരോ ആശയ കുടുംബവും ഉൾപ്പെടുന്ന അയൽക്കൂട്ടം പ്രസ്തുത കുടുംബത്തിനായുള്ള പ്രോജക്ട് ഘടകങ്ങളുടെ നിർവ്വഹണം വിലയിരുത്തേണ്ടതാണ്. പ്രോജക്ട് പ്രകാരം ഉൾപ്പെടുത്തിയിട്ടുള്ള സേവന ങ്ങൾ ലഭ്യമാകുന്നുണ്ടോയെന്ന് അയൽക്കൂട്ടം സെക്രട്ടറി/പ്രസിഡന്റ്, എ.ഡി.എസ്, സി.ഡി.എസ്. കമ്മിറ്റി കളിൽ വിവരം നൽകേണ്ടതാണ്. ഇതിനായി ബന്ധപ്പെട്ട അയൽക്കൂട്ടങ്ങൾ ഒരു ആശയ മോണിറ്ററിംഗ് രജിസ്റ്റർ സൂക്ഷിക്കേണ്ടതാണ്. (x) മുകളിൽ പറഞ്ഞിട്ടുള്ള പ്യാരകൾ കൂടാതെ 16.1.2010-ലെ ജി.ഒ.എം.എസ്. 12/2012/തസ്വഭവ, 16.6.2012-ലെ സ.ഉ.കൈ 170/2012/തസ്വഭവ ഉത്തരവുകൾ പ്രകാരമുള്ള പാക്കേജുകളും ഭേദഗതികളും ആശയ പ്രോജക്ടുകൾക്ക് ബാധകമാണ്. 7, ആശയ പ്രോജക്ട്ടുകൾ പരിശോധിക്കുന്നതിന് ജില്ലാ ആസൂത്രണസമിതി തലത്തിൽ ഒരു പ്രത്യേക സംവിധാനം ഏർപ്പെടുത്തണം. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും അംഗീകരിച്ച ആശയ പ്രോജക്ടിന്റെ ഒരു പകർപ്പ സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷന് അയച്ച കൊടുത്ത് പ്രോജക്ടിന്റെ അടങ്കലിന്റെ 40 ശതമാനമോ 25 ലക്ഷം രൂപയോ, ഏതാണോ കുറവ് ആ തുകയും തുടർസേവനത്തിന് അനുവദിക്കുന്ന 5 ലക്ഷം രൂപയും സംസ്ഥാന പദ്ധതി വിഹിതത്തിൽ നിന്ന് ലഭ്യമാക്കുന്നതിന് നടപടി ആവശ്യപ്പെടേണ്ട (O)O6ΥY). (GooonΙαυυο 14 ദാരിദ്ര്യനിർമ്മാർജ്ജന ഉപപദ്ധതി തയ്യാറാക്കൽ (ഖണ്ഡിക 12.3 കാണുക) 1. തദ്ദേശഭരണ സ്ഥാപനങ്ങൾ തയ്യാറാക്കുന്ന ദാരിദ്ര്യനിർമ്മാർജ്ജന ഉപപദ്ധതി (Anti POVerty Sub Plan) പൊതു പദ്ധതിയുടെ അവിഭാജ്യ ഘടകമായിരിക്കണം. പ്രസ്തുത ഉപപദ്ധതി തയ്യാറാക്കി സമർപ്പി ക്കാത്ത തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകുന്നതല്ല. ദാരിദ്ര്യനിർമ്മാർജ്ജന ഉപപദ്ധതി തയ്യാറാക്കുന്നതിന് ചുവടെ വിവരിക്കുന്ന നടപടിക്രമങ്ങൾ ഓരോ തദ്ദേശ ഭരണസ്ഥാപനവും പാലിക്കേണ്ടതാണ്.