Panchayat:Repo18/vol2-page1231

From Panchayatwiki
Revision as of 07:22, 6 January 2018 by Ranjithsiji (talk | contribs) ('(iii) അഗതി കുടുംബത്തിലെ സ്കൂൾ കുട്ടികൾക്ക് ആവശ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(iii) അഗതി കുടുംബത്തിലെ സ്കൂൾ കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ, യൂണിഫോം, കുട, ചെരുപ്പ്, സ്കൂൾ ബാഗ് മുതലായവ ലഭ്യമാക്കുന്നതിനുള്ള സഹായങ്ങൾ വ്യക്തികളോ സംഘടന കളോ ഏർപ്പെടുത്തുന്ന സ്പോൺസർഷിപ്പിലൂടെ കണ്ടെത്തുന്നതിന് ശ്രമിക്കണം. (iv) അഗതി കുടുംബങ്ങളിലെ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താൻ പ്രത്യേക കോച്ചിംഗ് ഏർപ്പെടുത്താവുന്നതാണ്. ഇതിനായി യോഗ്യതയുള്ള ബിരുദധാരികൾ കോളേജ് വിദ്യാർത്ഥികൾ, അദ്ധ്യാ പകർ, സാക്ഷരതാ പ്രേരകമാർ മുതലായവരെ ഉൾപ്പെടുത്തി ഒരു സപ്പോർട്ട് ഗ്രൂപ്പ് (Support Group) ഗ്രാമ പഞ്ചായത്ത/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ തലത്തിൽ രൂപീകരിക്കാവുന്നതാണ്. ഇതിനാവശ്യമായ സംഘാ ടന ചെലവ് കുടുംബശ്രീ അഗതി പുനരധിവാസ ഫണ്ടിൽ നിന്നും വഹിക്കാവുന്നതാണ്. എന്നാൽ ഹോണ റേറിയം അനുവദിക്കാൻ പാടില്ല. 6.11 സാമൂഹ്യമായ ഒറ്റപ്പെടൽ (i) അഗതി കുടുംബത്തിലെ അംഗങ്ങളെ അയൽക്കൂട്ടങ്ങളിൽ ഉൾപ്പെടുത്തുവാൻ കമ്മ്യൂണിറ്റി ഡെവ ലപ്തമെന്റ് സൊസൈറ്റികൾ നടപടി സ്വീകരിക്കണം. അപ്രകാരം അവരുടെ സാമൂഹ്യമായ ഒറ്റപ്പെടൽ (social excludion) (300 (moaillé66mo. (ii) അഗതി കുടുംബങ്ങളുടെ പുനരധിവാസ പ്രവർത്തനങ്ങളുടെ നിർവ്വഹണം, മേൽനോട്ടം മോണിറ്റ റിംഗ് മുതലായ കാര്യങ്ങൾ അയൽക്കൂട്ടങ്ങളുടെ ചുമതലയിലായിരിക്കണം. (iii) അഗതി കുടുംബങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പൗരസമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതി നുള്ള ശ്രമങ്ങൾ, ബോധവൽക്കരണ പ്രവർത്തനങ്ങൾ, അഗതികളെ കണ്ടെത്തുന്നതിനുള്ള സർവ്വേ എന്നിവ കമ്മ്യൂണിറ്റി ഡെവലപ്തമെന്റ് സൊസൈറ്റികളുടെ പങ്കാളിത്തത്തോടെ തദ്ദേശഭരണ സ്ഥാപനങ്ങൾ സംഘ ടിപ്പിക്കണം. (iv) അഗതി കുടുംബങ്ങളിലെ അംഗങ്ങളുടെ സർഗ്ഗവാസന വികസിപ്പിക്കുന്നതിനും അവരുടെ ശേഷി വർദ്ധിപ്പിക്കുന്നതിനും സമൂഹത്തിലെ മറ്റു വിഭാഗങ്ങൾക്കൊപ്പം ഇടപഴകുന്നതിനുള്ള ആത്മബലം നൽകു ന്നതിനും അനുയോജ്യമായ കൗൺസിലിംഗ് സംഘടിപ്പിക്കുവാൻ തദ്ദേശഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കേണ്ടതാണ്. (v) അഗതികളുടെ മാനസിക ശാരീരിക കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് ആവശ്യമായ പരിശീലന ങ്ങൾ മനഃശാസ്ത്രജ്ഞരുടെയും വിദഗ്ദദ്ധരുടെയും പ്രൊഫഷണൽ ഉപദേശാനുസരണം തദ്ദേശഭരണ സ്ഥാപ നങ്ങൾ സംഘടിപ്പിക്കേണ്ടതാണ്. അതിന്റെ ചെലവ് പൊതുവിഭാഗം വികസനഫണ്ടിൽ ഉൾപ്പെടുത്താ വുന്നതാണ്. (v) വസ്ത്രം: വസ്ത്രം സ്പോൺസർഷിപ്പിലൂടെ ലഭ്യമാക്കാൻ ശ്രമിക്കേണ്ടതാണ്. എസ്.ടി. വിഭാഗ ത്തിലെ ആശയ കുടുംബത്തിൽ ഉൾപ്പെട്ടവർക്ക് വസ്ത്രം നൽകേണ്ടിവരുന്നുവെങ്കിൽ സ്പോൺസർഷിപ്പ ലഭിക്കാതെ വരുമ്പോൾ ചലഞ്ച് ഫണ്ടിൽ നിന്നും വസ്ത്രം ലഭ്യമാക്കാവുന്നതാണ്. (vii) തൊഴിൽ പരിശീലനവും തൊഴിലും: (i) അഗതി കുടുംബങ്ങളെ ഘട്ടംഘട്ടമായി സ്വയംപര്യാപ്തി യിലേക്ക് നയിക്കുന്നതിന്റെ ഭാഗമായി സ്വയം തൊഴിൽ പദ്ധതികൾ ആവിഷ്കരിക്കേണ്ടതാണ്. (i) ആശയ കുടുംബങ്ങൾക്ക് അനുയോജ്യമായ സംരംഭങ്ങൾ കണ്ടെത്തി ആയത് വിജയകരമായി നടപ്പിലാക്കുന്നതിന് ആവശ്യമായ പരിശീലനം നൽകാവുന്നതാണ്. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളും നഗരസഭകളും കുടുംബശ്രീ മിഷനും നടപ്പിലാക്കുന്ന വൈദഗ്ദ്ധ്യ പരിശീലന പദ്ധതികളുമായി സംയോജിപ്പിച്ച നടപ്പിലാ ക്കാവുന്നതാണ്. (iii) ആശയ കുടുംബങ്ങളിലെ തൊഴിൽ ചെയ്യുവാൻ ശേഷിയുള്ള അംഗങ്ങളെ ദേശീയ തൊഴിലുറപ്പു പദ്ധതി പ്രകാരമുള്ള തൊഴിൽ കാർഡ് ലഭ്യമാക്കി തൊഴിലിൽ ഏർപ്പെടുത്തുന്നതിനുള്ള നട പടി സ്വീകരിക്കേണ്ടതാണ്. (iv) ആശയ പദ്ധതിയിൽ ഉൾപ്പെട്ടവർ സ്വയംതൊഴിൽ സംരംഭങ്ങളിൽ ഏർപ്പെ ടുമ്പോൾ സബ്സിഡിക്കു പുറമേ ബാങ്ക് വായ്പയ്ക്കു തുല്യമായ തുക പ്രത്യേക അപേക്ഷ പ്രകാരം കുടുംബശ്രീ സംസ്ഥാന മിഷനിൽ നിന്നും അനുവദിക്കാവുന്നതാണ്. (vii) പുനരധിവാസം സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തതും, ആരോഗ്യപരമായി പ്രശ്നങ്ങൾ ഉള്ളവരും ഒറ്റപ്പെട്ടവരുമായവരെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പുനരധിവാസ കേന്ദ്രങ്ങളിൽ എത്തി ക്കേണ്ടതാണ്. തദ്ദേശഭരണ സ്ഥാപനത്തിന് സ്വന്തമായി പുനരധിവാസ കേന്ദ്രം ഇല്ലായെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ/സി.ഡി.എസ്സിന്റെ ഉത്തരവാദിത്വത്തിൽ ഏറ്റവും അടുത്ത സർക്കാർ അംഗീ കൃത പുനരധിവാസ കേന്ദ്രത്തിൽ പ്രവേശിപ്പിക്കണം. ഇതിനാവശ്യമായ പ്രാഥമിക ചെലവുകൾ ആശയ ഫണ്ടിൽ നിന്നും ഉപയോഗിക്കാവുന്നതാണ്. (ix) റിസർവ്വ് ഫണ്ട്. ചലഞ്ച് ഫണ്ടായി അനുവദിക്കുന്ന തുകയുടെ ഒരു ശതമാനം അത്യാവശ്യ കാര്യ ങ്ങൾക്ക് ഉപയോഗിക്കുന്നതിനായി അക്കൗണ്ടിൽ റിസർവ് ഫണ്ടായി സൂക്ഷിക്കേണ്ടതാണ്. ആശയ പ്രോജ കടിലെ കുടുംബാംഗങ്ങൾക്ക് പെട്ടെന്നുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ, മറ്റു അത്യാഹിതങ്ങൾ എന്നിവ നേരിടുന്നതിന് ഈ തുക സി.ഡി.എസ്. തീരുമാന പ്രകാരം ഉപയോഗിക്കാവുന്നതും വിലയിരുത്തൽ സമി തിയിൽ സാധൂകരണം വാങ്ങേണ്ടതുമാണ്.