Panchayat:Repo18/vol2-page1089

From Panchayatwiki
Revision as of 07:21, 6 January 2018 by Sajeev (talk | contribs) (' GOVERNAMENT ORDERS 1089 പരാമർശം:- 1) കേരള ഗ്രാമപഞ്ചായത്ത് അസോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

GOVERNAMENT ORDERS 1089 പരാമർശം:- 1) കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റി സമർപ്പിച്ച (30G3CO, Udf09-d. 2) 14-10-2014-ലെ ബഹു. പഞ്ചായത്തും സാമൂഹ്യനീതിയും വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിന്റെ മിനിട്സ്, 3) പഞ്ചായത്ത് ഡയറക്ടറുടെ 4-11-2013, 3-9-2014, 16-2-2015, 6-4-2015, 6-6-2015 തീയതികളിലെ സി3-37306/13 നമ്പർ കത്തുകൾ. ഉത്തരവ് 14-10-2014-ലെ ബഹു. പഞ്ചായത്തും സാമൂഹ്യനീതിയും വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലെ കെട്ടിടങ്ങൾക്ക് ഏകീകൃത സവിശേഷ തിരിച്ചറി യൽ നമ്പർ നൽകുന്നതിനും പ്രസ്തുത യുണീക്ക് നമ്പർ പ്ലേറ്റിൽ ഉൾക്കൊള്ളിക്കേണ്ട മറ്റ് വിവരങ്ങൾ സംബന്ധിച്ചും നിർവ്വഹണ ഏജൻസിയെ നിശ്ചയിക്കുന്നത് സംബന്ധിച്ച വിശദമായ പ്രൊപ്പോസൽ സമർപ്പി ക്കുന്നതിന് പഞ്ചായത്ത് ഡയറക്ടറെ ചുമതലപ്പെടുത്തുകയുണ്ടായി. പരാമർശം (3) പ്രകാരം പഞ്ചായത്ത് ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടുകൾ സർക്കാർ വിശദമായി പരിശോധിച്ചു. പ്രസ്തുത റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് പഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്ന കെട്ടിടങ്ങൾക്ക് ഏകീകൃത സവി ശേഷ തിരിച്ചറിയൽ നമ്പർ നൽകുന്നതിന് യുണീക്ക് നമ്പറിനോടൊപ്പം നമ്പർ പ്ലേറ്റിൽ ചേർക്കേണ്ട താഴെ പറയുന്ന വിവരങ്ങൾ ഉൾക്കൊള്ളത്തക്ക വിധത്തിൽ പരിശോധിച്ച് നമ്പർപ്ലേറ്റ് നൽകുന്നതിനും മറ്റും സാങ്കേ തിക പരിജ്ഞാനമുള്ളവരെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കുന്നതിന് സർക്കാർ തീരുമാനമെടുത്തു. 1) ഗ്രാമപഞ്ചായത്തിന്റെ പേര്, വാർഡ് നമ്പർ, കെട്ടിട നമ്പർ (പുതുതായി തയ്യാറാക്കുന്ന ഏകീകൃത സവിശേഷ തിരിച്ചറിയൽ നമ്പർ), വില്ലേജിന്റെ പേര്, സ്ഥലത്തിന്റെ സർവ്വേ നമ്പർ, നമ്പർ പ്ലേറ്റ വിതരണം ചെയ്ത തീയതി. 2) മാഞ്ഞ് പോകാത്തതും നശിക്കാത്തതും പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്നതും ഗുണനിലവാരമു ള്ളതുമായ പ്ലേറ്റ, പ്ലേറ്റിന്റെ വലുപ്പം (നീളം, വീതി, കനം), പശ്ചാത്തലത്തിന്റെയും, രേഖപ്പെടുത്തലുകളു ടെയും, സർക്കാർ മുദ്രയുടെയും നിറം. 3) ഇത്തരത്തിൽ ഒരു നമ്പർ പ്ലേറ്റിന്റെ നിർമ്മാണത്തിനായി എത്ര രൂപ ചിലവാകുമെന്ന് കണക്കാക്കി കുറഞ്ഞതും കൂടിയതുമായ തുക തീരുമാനിക്കുക. 4) മറ്റ് അധിക വിവരങ്ങൾ ചേർക്കേണ്ടതുണ്ടോ എന്ന കാര്യങ്ങൾ പരിശോധിക്കുക. 5) നമ്പർ പ്ലേറ്റ് തയ്യാറാക്കി പരിശോധനക്ക് സമർപ്പിക്കാൻ കമ്പനികളിൽ നിന്നും EOI (Expression of Interest) ക്ഷണിക്കുക. പ്രസ്തുത ആവശ്യത്തിനായി എൽ.എസ്.ജി.ഡി ചീഫ് എഞ്ചിനീയർ, l.K.M. (Information Kerala Mission) എക്സിക്യൂട്ടീവ് ഡയറക്ടർ, പഞ്ചായത്ത് ഡയറക്ടർ എന്നിവരടങ്ങുന്ന ഒരു കമ്മിറ്റി താഴെ പറയും പ്രകാരം രൂപീകരിച്ച്, ടി വിഷയത്തിൽ എത്രയും വേഗം നടപടിയെടുക്കുവാൻ ചുമതലപ്പെടുത്തുന്നു. പഞ്ചായത്ത് ഡയറക്ടർ - ചെയർമാൻ എൽ.എസ്.ജി.ഡി ചീഫ് എഞ്ചിനീയർ - മെമ്പർ ഐ.കെ.എം. എക്സസിക്യൂട്ടീവ് ഡയറക്ടർ - മെമ്പർ അയൽസഭകളേയും വാർഡ് വികസന സമിതികളേയും ശക്തിപ്പെടുത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ചത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ(ഡി.എ) വകുപ്പ്, സഉ(എം.എസ്)218/15/തസ്വഭവ. TVPM, dt. 03-07-2015) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - അയൽസഭകളേയും വാർഡ് വികസന സമിതികളേയും ശക്തിപ്പെടുത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 1) സ.ഉ. (എം.എസ്) നം. 362/13/തസ്വഭവ തീയതി 16-11-2013 2) സ.ഉ.(എം.എസ്.) നം. 112/14/തസ്വഭവ തീയതി 25-6-2014 3) സർക്കുലർ നം. 55247/ഐ.എ1/14/തസ്വഭവ തീയതി 6-2-2015 4) 13-5-2015-ന് ചേർന്ന സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ 3.20 നമ്പർ തീരുമാനം. ഉത്തരവ പരാമർശം (2) ഉത്തരവ് പ്രകാരം എല്ലാ ഗ്രാമപഞ്ചായത്ത് വാർഡുകളിലും അയൽസഭകൾ രൂപീകരി ക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പരാമർശം (4)-ലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ അയൽ സഭകളെയും വാർഡ് വികസന സമിതികളെയും ശക്തിപ്പെടുത്തുന്നതിനായി ചുവടെ ചേർത്തിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ