Panchayat:Repo18/vol2-page1227

From Panchayatwiki
Revision as of 07:18, 6 January 2018 by Ranjithsiji (talk | contribs) ('(iv) മുകളിൽ വിവരിച്ചിട്ടുള്ള വിദ്യാഭ്യാസ ധനസഹാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(iv) മുകളിൽ വിവരിച്ചിട്ടുള്ള വിദ്യാഭ്യാസ ധനസഹായം ഗ്രാമപഞ്ചായത്തുകളും നഗരസഭാ സ്ഥാപന ങ്ങളും മാത്രമേ പട്ടികവർഗ്ഗ വിദ്യാർത്ഥികൾ നൽകേണ്ടതുള്ളൂ. (v) പട്ടികവർഗ്ഗ കുടുംബങ്ങളിലെ എല്ലാ വിദ്യാർത്ഥികളുടെയും പഠന നിലവാരം ഉയർത്താൻ പ്രത്യേക കോച്ചിംഗ് ഏർപ്പെടുത്തണം. ഇതിനായി യോഗ്യതയുള്ള ബിരുദധാരികൾ, കോളേജ് വിദ്യാർത്ഥികൾ, അദ്ധ്യാ പകർ, സാക്ഷരതാ പ്രേരകമാർ മുതലായവരെ ഉൾപ്പെടുത്തി ഒരു സപ്പോർട്ട് ഗ്രൂപ്പ് തദ്ദേശഭരണ സ്ഥാപന ത്തിൽ രൂപീകരിക്കണം. സപ്പോർട്ട് ഗ്രൂപ്പിന്റെ സംഘടനാ ചെലവ് പട്ടികവർഗ്ഗ ഉപപദ്ധതി വിഹിതത്തിൽ നിന്നും വഹിക്കാവുന്നതാണ്. എന്നാൽ ഈ ആവശ്യത്തിന് ഹോണറേറിയം കൊടുക്കുവാൻ പാടില്ല. 2.8 സാമൂഹ്യമായ ഒറ്റപ്പെടൽ (i) പട്ടികവർഗ്ഗ് അഗതി കുടുംബങ്ങളിലെ അംഗങ്ങളെ പട്ടികവർഗ്ഗ അയൽക്കൂട്ടങ്ങളിൽ ഉൾപ്പെടുത്തു വാൻ കമ്മ്യൂണിറ്റി ഡെവലപ്തമെന്റ് സൊസൈറ്റികൾ നടപടി സ്വീകരിക്കണം. അപ്രകാരം അവരുടെ സാമു ഹ്യമായ ഒറ്റപ്പെടൽ അവസാനിപ്പിക്കണം. (i) പട്ടികവർഗ്ഗ അഗതി കുടുംബങ്ങളുടെ പുനരധിവാസ പ്രവർത്തനങ്ങളുടെ നിർവ്വഹണം, മേൽ നോട്ടം, മോണിറ്ററിംഗ്, മുതലായവ ബന്ധപ്പെട്ട ഊരുകൂട്ടങ്ങളുടെ ചുമതലയാണ്. (iii) പട്ടികവർഗ്ഗ് അഗതി കുടുംബങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പൗരസമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങൾ, ബോധവൽക്കരണ പ്രവർത്തനങ്ങൾ അഗതികളെ കണ്ടെത്തുന്നതിനുള്ള സർവ്വേ എന്നിവ ഉൗരു കൂട്ടങ്ങളുടെ പങ്കാളിത്തത്തോടെ തദ്ദേശഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കേണ്ടതാണ്. (iv) പട്ടികവർഗ്ഗ് അഗതികളുടെ സർഗ്ഗവാസന വികസിപ്പിക്കുന്നതിനും അവരുടെ ശേഷി വർദ്ധിപ്പി ക്കുന്നതിനും സമൂഹത്തിലെ മറ്റു വിഭാഗങ്ങൾക്കൊപ്പം ഇടപഴകുന്നതിനുള്ള ആത്മബലം നൽകുന്നതിനും അനുയോജ്യമായ കൗൺസിലിംഗ് സംഘടിപ്പിക്കുവാൻ തദ്ദേശഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരി d66)6Oo. (v) പട്ടികവർഗ്ഗ അഗതികളുടെ മാനസിക ശാരീരിക കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് ആവശ്യ മായ പരിശീലനങ്ങൾ മനഃശാസ്ത്രജ്ഞരുടെയും വിദഗ്ദദ്ധരുടെയും പ്രൊഫഷണലുകളുടേയും ഉപദേശാ നുസരണം സംഘടിപ്പിക്കേണ്ടതാണ്. അതിന്റെ ചെലവ് പട്ടികവർഗ്ഗ ഉപപദ്ധതി വിഹിതത്തിൽ ഉൾപ്പെടു ത്താവുന്നതാണ്. അനുബന്ധം 13 അഗതികൾക്ക് ആശയ പ്രോജക്ട് തയ്യാറാക്കൽ (ഖണ്ഡിക 12.3 കാണുക) 1. ദാരിദ്ര്യ നിർമ്മാർജ്ജന ഉപപദ്ധതിയിൽ അഗതി കുടുംബങ്ങൾക്കുവേണ്ടി 'ആശയ' എന്ന സ്പഷ്ട മായ പ്രോജക്ട് ഉണ്ടായിരിക്കണം. ആശയ പ്രോജക്ട് തയ്യാറാക്കുക എന്നത് ഗ്രാമപഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും കോർപ്പറേഷനുകളുടെയും ചുമതലയാണ്. ഗ്രാമപഞ്ചായത്തുകളുടെ ആശയ പദ്ധതിയിലെ നിശ്ചിത ഘടകങ്ങൾക്കുവേണ്ട സഹായം ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തു കളും നൽകണം. 2, ആശയ പ്രോജക്ട് തയ്യാറാക്കുന്നതിന്റെ ആദ്യപടിയായി കുടുംബശ്രീ ആവിഷ്ക്കരിച്ചിട്ടുള്ള മാന ദണ്ഡങ്ങൾ അടിസ്ഥാനമാക്കി അയൽക്കൂട്ടങ്ങൾ അഗതി കുടുംബങ്ങളെ കണ്ടെത്തണം. അതിന് ആദ്യം ചുവടെ കൊടുത്തിരിക്കുന്ന ഒൻപത് മാനദണ്ഡങ്ങളിൽ ഏഴ്സ് മാനദണ്ഡമെങ്കിലും ബാധകമായ എല്ലാ കുടുംബങ്ങളുടെയും പട്ടിക തയ്യാറാക്കണം. (കമനമ്പർ ഗ്രാമപ്രദേശങ്ങൾ നഗരപ്രദേശങ്ങൾ 1. ഭൂരഹിതർ/10 സെന്റിൽ താഴെ ഭൂമിയുള്ളവർ ഭൂരഹിതർ/അഞ്ച് സെന്റിൽ താഴെ ഭൂമിയുള്ളവർ 2. ഭവന രഹിതർ/ജീർണ്ണിച്ച വീട്ടിൽ ഭവന രഹിതർ/ജീർണ്ണിച്ച വീട്ടിൽ താമ താമസിക്കുന്നവർ സിക്കുന്നവർ 300 മീറ്ററിനുള്ളിൽ കുടിവെള്ള സൗകര്യം ഇല്ല 150 മീറ്ററിനുള്ളിൽ കുടിവെള്ള സൗകര്യം ഇല്ല 4. ശുചിത കക്കുസ് ഇല്ല റു ചിത്വ കക്കൂസ് ഇല്ല 5. ജോലിയുള്ള ഒരാൾ പോലും ഇല്ലാത്ത ജോലിയുള്ള ഒരാൾ പോലും ഇല്ലാത്ത കുടുംബം (ഒരു മാസം 10 ദിവസത്തിൽ കുടുംബം (ഒരു മാസം 10 ദിവസത്തിൽ താഴെ മാത്രം ജോലി) താഴെ മാത്രം ജോലി) 6. വനിത കുടുംബനാഥയായിട്ടുള്ള കുടുംബം വനിത കുടുംബനാഥയായിട്ടുള്ള കുടുംബം 7. ശാരീരിക-മാനസിക വെല്ലുവിളികൾ ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവരോ, തീരാവ്യാധികൾ നേരിടുന്നവരോ, തീരാവ്യാധികൾ പിടിപെട്ടവരോ ഉള്ള കുടുംബം പിടിപെട്ടവരോ ഉള്ള കുടുംബം 8. പട്ടികജാതി/പട്ടികവർഗ്ഗ കുടുംബം പട്ടികജാതി/പട്ടികവർഗ്ഗ കുടുംബം 9. പ്രായപൂർത്തിയായ നിരക്ഷരർ ഉള്ള കുടുംബം കളർ ടെലിവിഷൻ ഇല്ലാത്ത കുടുംബം