Panchayat:Repo18/vol2-page1226

From Panchayatwiki
Revision as of 07:17, 6 January 2018 by Ranjithsiji (talk | contribs) ('2.4 കിടപ്പാടം () ഭൂരഹിതരായ എല്ലാ പട്ടികവർഗ്ഗ് അഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

2.4 കിടപ്പാടം () ഭൂരഹിതരായ എല്ലാ പട്ടികവർഗ്ഗ് അഗതി കുടുംബങ്ങൾക്കും വീട് വയ്ക്കുവാൻ ഭൂമി നൽകണം അതിനുശേഷം മാത്രമെ തദ്ദേശഭരണ സ്ഥാപനങ്ങൾ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള മറ്റു പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് ഈ ആവശ്യത്തിന് ഭൂമി നൽകുവാൻ പാടുള്ളൂ. ഇതിന് പട്ടികവർഗ്ഗ ഉപപദ്ധതി വിഹിതം വിനിയോഗിക്കാവുന്നതാണ്. (i) പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കോർപ്പസ് ഫണ്ടിൽ ഉൾപ്പെടുത്തിയും പുനരധിവാസ പരിപാടി ഏറ്റെടുക്കാവുന്നതാണ്. (iii) പട്ടികവർഗ്ഗ് അഗതി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് ഗ്രാമപ്രദേശങ്ങളിൽ 3 സെന്റിൽ കുറയാതെയും നഗരപ്രദേശങ്ങളിൽ 1 1/2 സെന്റിൽ കുറയാതെയും ഭൂമി ഗുണഭോക്താക്കൾ തന്നെ കണ്ടെ ത്തേണ്ടതാണ്. ഭൂമിയുടെ യഥാർത്ഥ വില, പട്ടികജാതി, പട്ടികവർഗ്ഗക്കാർക്കായി നടപ്പാക്കുന്ന സമാന പരി പാടിക്ക് നിശ്ചയിച്ചിട്ടുള്ള ഉയർന്ന പരിധിക്ക് വിധേയമായി ഭൂവുടമയ്ക്ക് നേരിട്ട് നൽകാവുന്നതാണ്. 2.5 പാർപ്പിടം () ഭവന രഹിതവും വീട് നിർമ്മിക്കുവാൻ ആവശ്യത്തിന് ഭൂമിയുള്ളവരുമായ എല്ലാ പട്ടികവർഗ്ഗ് അഗതി കുടുംബങ്ങൾക്കും ഭവന നിർമ്മാണ സഹായം മുൻഗണനയുടെ അടിസ്ഥാനത്തിൽ നൽകിയശേഷം മാത്രമേ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള മറ്റ് പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് വീട് നൽകുന്ന കാര്യം പരിഗണിക്കേണ്ട തുള്ള. (i) പട്ടികവർഗ്ഗ് അഗതി കുടുംബങ്ങളുടെ ഭവന നിർമ്മാണം പട്ടികവർഗ്ഗ അയൽക്കൂട്ടങ്ങൾ മുഖേ നയോ അട്ടപ്പാടി ഊരു വികസന സമിതി മുഖേന ആയിരിക്കണം. 2.6 കുടിവെള്ളം (i) പരമ്പരാഗത സ്രോതസ്സുകൾ സംരക്ഷിക്കുന്നതിനായിരിക്കണം ആദ്യ പരിഗണന നൽകേണ്ടത്. (ii) നിലവിലുള്ള കുടിവെള്ള പ്രോജക്ടടുകളിൽ പട്ടികവർഗ്ഗ് അഗതി കുടുംബങ്ങളുടെ വീടുകൾക്ക് ഏറ്റവും സമീപത്തായി പബ്ലിക് സ്റ്റാന്റ് പോസ്റ്റ് സ്ഥാപിക്കേണ്ടതാണ്. (iii) പട്ടികവർഗ്ഗ സങ്കേതങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന കുടിവെള്ള പ്രോജക്ടടുകൾ പട്ടികവർഗ്ഗ ഉപ പദ്ധതി പ്രകാരം ആരംഭിക്കേണ്ടതാണ്. (iv) പുതുതായി ആരംഭിക്കുന്ന കുടിവെള്ള പ്രോജക്റ്റടുകളിൽ പട്ടികവർഗ്ഗ് അഗതി കുടുംബങ്ങൾ കൂടു തലുള്ള പ്രദേശങ്ങൾക്ക് മുൻഗണന നൽകേണ്ടതാണ്. (v) പട്ടികവർഗ്ഗ സങ്കേതങ്ങളിൽ തുറസ്സായ കിണർ കുഴിക്കാവുന്നതാണ്. 2.7 വിദ്യാഭ്യാസം (i) സ്കൂൾ വർഷം ആരംഭിക്കുന്നതിനു മുമ്പ് തന്നെ ഓരോ ഊരിലും സർവേ നടത്തി സ്കൂളിൽ ചേർന്നിട്ടില്ലാത്ത പട്ടികവർഗ്ഗ കുട്ടികളെ കണ്ടെത്തി അവരെ സ്കൂളിൽ ചേർക്കുന്നതിന് നടപടി സ്വീകരി αθ6)6ΥΥ)o. (ii) വിദ്യാഭ്യാസം ഉപേക്ഷിച്ചവരെ വീണ്ടും സ്കളിൽ ചേർക്കാൻ ശ്രമങ്ങൾ നടത്തുന്നതിലുടെ 18 വയ സ്സിനു താഴെ പ്രായമുള്ള എല്ലാ പട്ടികവർഗ്ഗ കുട്ടികളും അവരുടെ കുടുംബസ്ഥിതി പരിഗണിക്കാതെ തന്നെ വിദ്യാഭ്യാസം തുടരുന്നുവെന്ന് ഉറപ്പുവരുത്തണം. (iii) പട്ടികവർഗ്ഗ അഗതി കുടുംബങ്ങളിലെ വിദ്യാർത്ഥികൾ ഉൾപ്പെടെ പ്രീമെടിക് ഹോസ്റ്റലിൽ ചേർന്ന് പഠിക്കുവാൻ സൗകര്യം ലഭിക്കാത്ത എല്ലാ പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്കും ആവശ്യമായ പഠനോപകര ണങ്ങൾ, യൂണിഫോം മുതലായവ തദ്ദേശഭരണ സ്ഥാപനത്തിന്റെ പട്ടികവർഗ്ഗ ഉപപദ്ധതി വിഹിതം ഉപ യോഗിച്ച് വിതരണം ചെയ്യേണ്ടതാണ്. ഈ പാക്കേജ് പ്രകാരം നൽകാവുന്ന ധനസഹായത്തിന്റെ നിരക്ക് ചുവടെ നൽകുന്നു. ഇനം വാർഷിക അലവൻസിന്റെ പരിധി (രൂപ) (a) | സ്കൾ യുണിഫോം വാങ്ങുന്നതിന് () ലോവർ ക്രൈപമറി വിദ്യാർത്ഥികൾക്ക് : 800 (ii) അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്ക് : 800 (iii) ഹൈസ്കൾ വിദ്യാർത്ഥികൾക്ക : 1OOO (b) | നോട്ട് ബുക്ക്, സ്റ്റേഷനറി മുതലായവ വാങ്ങുന്നതിന് (i) ലോവർ പ്രൈമറി വിദ്യാർത്ഥികൾക്ക് : 300 (ii) അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്ക് 400 (iii) ഹൈസ്കൾ വിദ്യാർത്ഥികൾക്ക് 500 (c) | കുട, ചെരുപ്പ്/ഷുസ്, സ്കൂൾ ബാഗ്, പെൻസിൽ, പേന എന്നിവ വാങ്ങുന്നതിന് എല്ലാ സ്റ്റാൻഡേർഡുകളിലെയും വിദ്യാർത്ഥികൾക്ക് : 800