Panchayat:Repo18/vol2-page1041
സംസ്ഥാനത്തെ സെറികൾച്ചർ പദ്ധതി പുനരുദ്ധരിപ്പിക്കുന്നതിനും കാര്യക്ഷമമായി നടപ്പാക്കുന്നതിനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.ഡി) വകുപ്പ്, സ.ഉ (സാധാ) 3413/2014/തസ്വഭവ, TVPM, dt. 20-12-14) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - സംസ്ഥാനത്തെ സെറികൾച്ചർ പദ്ധതി പുനരുദ്ധരിപ്പിക്കു ന്നതിനും കാര്യക്ഷമമായി നടപ്പാക്കുന്നതിനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ച് ഉത്തരവ് പുറപ്പെടു വിക്കുന്നു. പരാമർശം: 1. സ.ഉ (കൈ) 58/10/വ്യവ. തീയതി 15.03.2010 2. ഗ്രാമവികസന കമ്മീഷണറുടെ 10.11.2014-ലെ 18239/SRI 1/2012-13/സി.ആർ.ഡി. നമ്പർ കത്ത്. ഉത്തരവ് സംസ്ഥാന സർക്കാർ സെറികൾച്ചർ പദ്ധതി (പട്ടുന്നുൽ പുഴു വളർത്തൽ പദ്ധതി) ഗ്രാമീണ വ്യവസാ യമായി പ്രഖ്യാപിക്കുകയും 1994-ൽ കേരള സംസ്ഥാന സെറികൾച്ചർ സഹകരണ ഫെഡറേഷൻ (സെറി ഫെഡ്) രൂപീകരിക്കുകയും ചെയ്തു. എന്നാൽ പ്രസ്തുത സഹകരണ ഫെഡറേഷനിലൂടെ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ സെറികൾച്ചർ വ്യവസായം ശക്തിപ്പെടുത്തുന്ന തിനുവേണ്ടി സൂചന (1)-ലെ ഉത്തരവ് പ്രകാരം സെറിഫെഡിനെ ലിക്വിഡേറ്റ് ചെയ്യുകയും ഗ്രാമവികസന വകുപ്പ് പ്രസ്തുത പദ്ധതി ഏറ്റെടുക്കുകയും ചെയ്തു. 2. സംസ്ഥാനത്തെ സെറികൾച്ചർ പദ്ധതി പുനരുദ്ധരിക്കുന്നതിനും കാര്യക്ഷമമായി നടപ്പിലാക്കുന്ന തിനും വേണ്ടി തയ്യാറാക്കിയിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിക്ക ണമെന്ന് സൂചന (2)-ലെ കത്ത് പ്രകാരം ഗ്രാമവികസന കമ്മീഷണർ അഭ്യർത്ഥിച്ചിരിക്കുന്നു. 3. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഗ്രാമവികസന വകുപ്പ മുഖേന സെറികൾച്ചർ പദ്ധതി പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി ടി പദ്ധതി കാര്യക്ഷമമായി നടപ്പിലാ ക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ (അനുബന്ധമായി ചേർക്കുന്നു) കേന്ദ്ര സംസ്ഥാന സർക്കാരുകൾ കാലാകാലങ്ങളിൽ നിർദ്ദേശിക്കുന്ന നിബന്ധനകൾക്ക് വിധേയമായി നടപ്പാക്കുന്നതാണെന്ന വ്യവസ്ഥയിൽ അംഗീകരിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു. സംസ്ഥാനത്ത് പട്ടുന്നുൽപുഴു വളർത്തൽ പദ്ധതി (സെറികൾച്ചർ) പുനരുദ്ധരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കേരളത്തിൽ സെറികൾച്ചർ വികസനത്തിന്റെ നിർവ്വഹണ ചുമതല ഗ്രാമവികസന കമ്മീഷണറുടെ കാര്യാലയത്തിനാണ്. ജില്ലകളിൽ അതാത് ദാരിദ്ര്യ ലഘുകരണ വിഭാഗവും ബ്ലോക്കുകളിൽ ബ്ലോക്ക് പഞ്ചാ യത്തുകളും ആയിരിക്കണം നിർവ്വഹണ ഏജൻസികൾ. ഗ്രാമവികസന വകുപ്പിന്റെ നേതൃത്വത്തിൽ സെറികൾച്ചർ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമായി നടപ്പിലാക്കുന്നതിന് താഴെപ്പറയുന്ന വിധമായിരിക്കണം സംഘടനാ സംവിധാനം. 1. സെറികൾച്ചർ ഡയറക്ടറേറ്റ് (സംസ്ഥാനതലം) ഗ്രാമവികസന കമ്മീഷണർക്കായിരിക്കണം സെറികൾച്ചർ ഡയറക്ടറുടെ ചുമതല. സെറികൾച്ചർ ഡയറക്ടറേറ്റ് ഗ്രാമവികസന കമ്മീഷണറുടെ കീഴിൽ പ്രവർത്തിക്കേണ്ടതാണ്. 1 ഡെപ്യൂട്ടി ഡയറക്ടർ (സെറികൾച്ചർ) 4 അസിസ്റ്റന്റ് സെറികൾച്ചർ ഓഫീസർ എന്നിവർ ഡയറക്ടറേറ്റിൽ ഉണ്ടായിരിക്കണം. പ്രവർത്തനങ്ങൾ * കേന്ദ്രസർക്കാരിലേക്കും സെൻട്രൽ സിൽക്ക് ബോർഡിലേക്കും പ്രൊപ്പോസൽ യഥാസമയം തയ്യാറാക്കി സമർപ്പിച്ചിരിക്കണം. * ധനവിനിയോഗ സാക്ഷ്യപത്രം കൃത്യമായി സമർപ്പിച്ചിരിക്കണം. * പ്രോജക്റ്റട മോണിറ്ററിംഗ് കമ്മിറ്റി വിളിച്ച് ചേർത്തിരിക്കണം. * സെറികൾച്ചർ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നൽകുകയും സൂക്ഷമമായി നിരീക്ഷിക്കുകയും ചെയ്തിരിക്കണം. * നയപരമായ തീരുമാനങ്ങൾ എടുക്കേണ്ടതാണ്. * വാർഷിക കർമ്മപരിപാടി സമയബന്ധിതമായി തയ്യാറാക്കിയിരിക്കണം. * മറ്റ് വകുപ്പുകളുമായി സഹകരിച്ച പദ്ധതി നടപ്പിലാക്കേണ്ടതാണ്. * പരിശീലന പരിപാടികൾ സംഘടിപ്പിച്ചിരിക്കണം. * കർഷകരെ സഹായിക്കുന്നതിനു വേണ്ടി ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് തലങ്ങളിൽ സഹായങ്ങൾ നൽകിയിരിക്കണം. * അവലോകന യോഗങ്ങൾ കൃത്യമായി നടത്തുക, സെറികൾച്ചർ പുരോഗതി, ധനവിനിയോഗം, സബ്സിഡി വിതരണം മറ്റ് പദ്ധതികളുമായി സംയോജിപ്പിക്കുക എന്നീ പ്രവർത്തനങ്ങൾ നടത്തി യിരിക്കണം.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |