Panchayat:Repo18/vol2-page1204

From Panchayatwiki
Revision as of 07:11, 6 January 2018 by Vinod (talk | contribs) ('1204 GOVERNMENT ORDERS - 2016 - 2017 OO69-flo, Ital)07 (iv) നിർവ്വഹണ ഉദ്യോഗസ്ഥൻ നേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

1204 GOVERNMENT ORDERS - 2016 - 2017 OO69-flo, Ital)07 (iv) നിർവ്വഹണ ഉദ്യോഗസ്ഥൻ നേരിട്ടല്ലാതെ നിർവ്വഹണം നടത്തുന്ന മറ്റെല്ലാ നിർവ്വഹണ രീതി കളിലും നിർവ്വഹണ ഏജൻസിയുമായി/സ്ഥാപനവുമായി/കരാറുകാരനുമായി തദ്ദേശഭരണ സ്ഥാപനം കരാറി ലേർപ്പെടേണ്ടത് അനിവാര്യമാണ്. (v) എസ്.സി.പി./ടി.എസ്.പി. ഫണ്ട് നിർവ്വഹണം സംബന്ധിച്ച വിഷയങ്ങളിൽ ബന്ധപ്പെട്ട കാര്യത്തി നായി രൂപീകരിച്ച നിരീക്ഷണ സമിതി/വർക്കിംഗ് ഗ്രൂപ്പുകൾ യഥാസമയം അവലോകനം നടത്തേണ്ടതാണ്. 22. മോണിറ്ററിംഗും സോഷ്യൽ ഓഡിറ്റും (i) പ്രോജക്ട് മോണിറ്ററിംഗ് അതത് വർക്കിംഗ് ഗ്രൂപ്പുകൾ നിർവ്വഹിക്കേണ്ടതാണ്. അതിനായി പദ്ധതി രൂപീകരണശേഷം വർക്കിംഗ് ഗ്രൂപ്പുകൾ മോണിറ്ററിംഗ് കമ്മിറ്റികളായി പ്രവർത്തിക്കേണ്ടതാണ്. മോണിറ്റ റിംഗ് കമ്മിറ്റികൾ യോഗം ചേർന്ന് മോണിറ്ററിംഗ് റിപ്പോർട്ട് തയ്യാറാക്കി യഥാസമയം നിർവ്വഹണ ഉദ്യോഗ സ്ഥനും ഭരണസമിതിക്കും നൽകേണ്ടതാണ്. (വർക്കിംഗ് ഗ്രൂപ്പുകളുടെ കൺവീനർ നിർവ്വഹണ ഉദ്യോഗ സ്ഥനാണെങ്കിൽ മോണിറ്ററിംഗ് കമ്മിറ്റിയുടെ കൺവീനറായി വർക്കിംഗ് ഗ്രൂപ്പിലെ മറ്റൊരു ഉദ്യോഗസ്ഥനെ ഭരണ സമിതി തീരുമാനിക്കേണ്ടതും ഇങ്ങനെ തീരുമാനിച്ച കാര്യം സെക്രട്ടറി രേഖാമൂലം വർക്കിംഗ് ഗ്രൂപ്പിനെ അറിയിക്കേണ്ടതുമാണ്). (ii) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പാക്കുന്ന പദ്ധതികൾ വിലയിരുത്തുന്നതിനുവേണ്ടി വളരെ ശക്തമായ സോഷ്യൽ ഓഡിറ്റ് സംവിധാനം കൊണ്ടുവരുന്നതാണ്. സോഷ്യൽ ഓഡിറ്റ് കാര്യക്ഷമ മാക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പ് വിശദമായ മാർഗ്ഗരേഖയും നടപടിക്രമങ്ങളും തയ്യാറാക്കുന്നതാണ്. സോഷ്യൽ ഓഡിറ്റ് റിപ്പോർട്ടുകൾ പൊതുജനങ്ങൾക്കായി തദ്ദേശസ്വയംഭരണ വകുപ്പ് പ്രസിദ്ധീകരിക്കുന്ന തുമാണ്. (i) പദ്ധതി നിർവ്വഹണത്തിന്റെ ഫലപ്രാപ്തി വിലയിരുത്തുന്നതിനായി ജില്ലാതലത്തിൽ ക്വാളിറ്റി മോണി ട്ടേഴ്സസിനെ കരാർ അടിസ്ഥാനത്തിൽ ഡി.പി.സി. നിയമിക്കുന്നതാണ്. ഇതിനുള്ള മാർഗ്ഗരേഖ പുറപ്പെടു വിക്കുന്നതാണ്. (iv) നിർമ്മാണ പ്രവൃത്തികളുടെ എസ്റ്റിമേറ്റുകൾ സുഗമ സോഫ്റ്റ് വെയർ ഉപയോഗിച്ച് തയ്യാറാ ക്കേണ്ടതാണ്. സുഗമ സോഫ്റ്റ്വെയർ ഉപയോഗിക്കുന്നില്ലെങ്കിൽ പ്രാദേശിക ഭാഷയിൽ തയ്യാറാക്കേണ്ട (O)O6ΥY). (v) ലോക്കൽ ഫണ്ട് ഓഡിറ്റിന്റെ ഓഡിറ്റ് കാര്യക്ഷമമാക്കുന്നതിനും ഫണ്ട് ദുരുപയോഗം പെട്ടെന്ന് അറിയുന്നതിനും സർപ്രൈസ് ചെക്ക് നടത്തുന്നതിനും ഫിനാൻസ് ഇൻസ്കേക്ഷൻ വിംഗിന് സമാനമായ സംവിധാനം ഏർപ്പെടുത്തുന്നതാണ്. (v) പ്രവൃത്തിസ്ഥലത്ത് വിശദ വിവരങ്ങളടങ്ങിയ ബോർഡ് പ്രാദേശിക ഭാഷയിൽ പ്രദർശിപ്പിക്കണം. ഇത് ജില്ലക്കായിട്ടുള്ള വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. ഇതിൽ പ്രവൃത്തിയുടെ പ്രോഗ്രസും കാണി ക്കണം. (ഉദാ: കരാറുകാരന്റെ പേര്, പൂർത്തിയാക്കുന്ന തീയതി, പ്രവൃത്തിസ്ഥലം, അടങ്കൽ, സ്പെസിഫി ക്കേഷൻ, പ്രവൃത്തിയുടെ പേര് മുതലായവ).

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ