Panchayat:Repo18/vol2-page1063

From Panchayatwiki
Revision as of 07:04, 6 January 2018 by Dinil (talk | contribs) ('2015 - വരൾച്ചാ ബാധിത ദുരിതാശ്വാസ പ്രവർത്തനങ്ങൾ -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

2015 - വരൾച്ചാ ബാധിത ദുരിതാശ്വാസ പ്രവർത്തനങ്ങൾ - ഗ്രാമപഞ്ചായത്തുകൾക്കും നഗരസഭകൾക്കും കോർപ്പറേഷനുകൾക്കും തുക ചെലവഴിക്കുന്നതിന് അനുമതി നൽകുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (എഫ്.എം.) വകുപ്പ്, സഉ(സാധാ)നം. 516/2015/തസ്വഭവ. TVPM, dt. 20-02-2015) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - 2015 - വരൾച്ചാ ബാധിത ദുരിതാശ്വാസ പ്രവർത്തനങ്ങൾ - ഗ്രാമപഞ്ചായത്തുകൾക്കും നഗരസഭകൾക്കും കോർപ്പറേഷനുകൾക്കും തുക ചെലവഴിക്കുന്നതിന് അനു മതി നൽകി ഉത്തരവാകുന്നു. ഉത്തരവ സംസ്ഥാന റവന്യൂ വകുപ്പ് വരൾച്ച ബാധിതമെന്നു പ്രഖ്യാപിക്കുന്ന / പ്രഖ്യാപിച്ചിട്ടുള്ള പ്രദേശം ഉൾ പ്പെടുന്ന ഗ്രാമ പഞ്ചായത്തുകൾക്കും നഗരസഭകൾക്കും മുനിസിപ്പൽ കോർപ്പറേഷനുകൾക്കും സംസ്ഥാന/ കേന്ദ്ര സർക്കാരിന്റെ മറ്റു വകുപ്പുകളോ, വരൾച്ചാ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്ന മറ്റ് ഏജൻസി കളോ നടപ്പിലാക്കാത്ത വരൾച്ചാ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നതിനായി നടപ്പുസാമ്പത്തികവർഷത്തിലെ (2014-15) പദ്ധതികളിൽ ഇതിനകം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ലാത്തതും, പദ്ധതി നിർവ്വഹണം ആരംഭിച്ചാലും ഈ സാമ്പത്തിക വർഷം പദ്ധതി പൂർത്തീകരണം സാദ്ധ്യമല്ലാത്തതു മായ പദ്ധതികളുടെ ആകെ അടങ്കലിന്റെ പത്ത് ശതമാനത്തിന് തുല്യമായ അടങ്കലിൽ വരൾച്ചാ മുൻകരു തലുകൾ-ദുരിതാശ്വസ് പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകാനും ബന്ധപ്പെട്ട പദ്ധതി ആസൂത്രണ അംഗീകാര നിർവ്വഹണ നടപടികളിലുടെ വിനിയോഗിക്കുന്നതിനുമുള്ള യഥേഷ്ടാനുമതി ഗ്രാമപഞ്ചായ ത്തുകൾക്കും, നഗരസഭകൾക്കും, മുനിസിപ്പൽ കോർപ്പറേഷനുകൾക്കും നൽകി ഉത്തരവാകുന്നു. റവന്യൂ വകുപ്പ് വരൾച്ച ബാധിതമെന്ന് നിശ്ചയിക്കുന്ന സ്ഥലങ്ങളിൽ മാത്രമേ പ്രവർത്തനങ്ങൾ നടത്താൻ പാടുള്ളൂ. 2) ഗ്രാമ പഞ്ചായത്തുകളും, നഗരസഭകളും മുനിസിപ്പൽ കോർപ്പറേഷനുകളും മേൽ നിശ്ചയിച്ചിട്ടുള്ള പരമാവധി തുക അധികരിക്കുന്ന രീതിയിലുള്ള വരൾച്ചാ ദുരിതാശ്വാസ പ്രവർത്തനങ്ങൾ യാതൊരു കാര ണവശാലും ഏറ്റെടുക്കാൻ പാടില്ലാത്തതാണ്. 3) പ്രസ്തുത ധനവിനിയോഗത്തിലൂടെ നടത്തുന്ന എല്ലാത്തരം പ്രവർത്തനങ്ങളുടെയും വിശദാംശ ങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നോട്ടീസ് ബോർഡുകളിലും വെബ്സൈറ്റിലും പ്രസിദ്ധീകരി ക്കേണ്ടതും വരൾച്ചയ്ക്കുശേഷം ചേരുന്ന ഗ്രാമസഭ/വാർഡ് സഭകളിൽ സമർപ്പിച്ചു ചർച്ച ചെയ്യപ്പെടേണ്ട തുമാണ്. 4) കൂടാതെ റവന്യൂ വകുപ്പ് കണ്ടെത്തുന്ന രൂക്ഷമായ വരൾച്ച നേരിടുന്ന പ്രദേശങ്ങളിൽ റവന്യൂ വകുപ്പ് ജലവിതരണം നടത്തുന്നില്ലെങ്കിൽ കുടിവെള്ളം ടാങ്കർലോറികളിൽ എത്തിക്കുന്ന നടപടികളിൽ ജലവിതരണം നടത്തുന്ന റൂട്ടുകളുടെ വിശദ വിവരം പഞ്ചായത്ത്/നഗരസഭാ നോട്ടീസ് ബോർഡിലും വെബ്സൈറ്റിലും പ്രസിദ്ധീകരിക്കേണ്ടതാണ്. വരൾച്ചയ്ക്കുശേഷം ചേരുന്ന ഗ്രാമസഭയിൽ/ വാർഡ്സഭ യിൽ അതതു വാർഡിലെ /ഡിവിഷനിലെ ജലവിതരണത്തെ സംബന്ധിച്ച വിവരങ്ങൾ സമർപ്പിച്ചു ചർച്ച ചെയ്യേണ്ടതാണ്. ജലവിതരണം നടത്തുന്ന ടാങ്കർ ലോറികളുടെ ട്രിപ്പ് ഷീറ്റുകൾ ബന്ധപ്പെട്ട വാർഡ് പ്രതി നിധിയും എഡിഎസ് ചെയർപേഴ്സണും സാക്ഷ്യപ്പെടുത്തേണ്ടതുമാണ്. ജീവനക്കാര്യം - സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിൽ സേവനമനുഷ്ഠിക്കുന്ന പാലിയേറ്റീവ് കെയർ നഴ്സസുമാർക്ക് ഹോണറേറിയം വർദ്ധിപ്പിക്കുന്നതും പ്രസവാവധി അനുവദിക്കുന്നതും സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഇ.പി.എ) വകുപ്പ്, സ.ഉ.(ആർ.റ്റി)നം. 526/2015/തസ്വഭവ. TVPM, dt. 21-02-2015) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ജീവനക്കാര്യം - സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിൽ സേവനമനുഷ്ഠിക്കുന്ന പാലിയേറ്റീവ് കെയർ നഴ്സസുമാർക്ക് ഹോണറേറിയം വർദ്ധിപ്പിച്ചും പ്രസവാവധി അനുവദിച്ചും ഉത്തരവ് പുറപ്പെടുവിക്കുന്നു പരാമർശം:- 1) 7-7-2014-ലെ 32104/ഇപിഎ2/14/തസ്വഭവ നമ്പർ സർക്കുലർ 2) പഞ്ചായത്ത് ഡയറക്ടറുടെ 30-5-2014, 13-8-2014 !ീ\))(ികളിലെ ഖെ8-44979/14 നമ്പർ കത്തുകൾ ഉത്തരവ സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളുടെ കീഴിൽ സേവനമനുഷ്ഠിച്ചുവരുന്ന പാലിയേറ്റീവ് കെയർ നഴ്സസുമാരുടെ സേവനവുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന കാര്യങ്ങൾ അംഗീകരിച്ച ഉത്തരവ് പുറപ്പെടുവി ക്കുന്നു. 1. പാലിയേറ്റീവ് കെയർ നഴ്സസുമാരുടെ ഹോണറേറിയം നിലവിലുള്ള 6000/- രൂപയിൽ നിന്നും 1-6-2014 മുതൽ പ്രാബല്യത്തിൽ 10,000 രൂപയായി വർദ്ധിപ്പിച്ച് നൽകാൻ പഞ്ചായത്തുകൾക്ക് യഥേഷ്ഠാ