Panchayat:Repo18/vol2-page0879

From Panchayatwiki
Revision as of 07:00, 6 January 2018 by Ajijoseph (talk | contribs) ('ഉപയോഗിക്കുന്ന തരത്തിലുള്ള പ്രവൃത്തികൾ ചെയ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

ഉപയോഗിക്കുന്ന തരത്തിലുള്ള പ്രവൃത്തികൾ ചെയ്തതുവരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ചുവടെ പറയുന്ന നിർദ്ദേശങ്ങൾ മിഷൻ ഡയറക്ടർ നൽകിയിരുന്നു. (1) പരീക്ഷണാടിസ്ഥാനത്തിൽ സാധന ഘടകം ഉൾപ്പെട്ട പ്രവൃത്തികൾ ഏറ്റെടുക്കുവാൻ പ്രത്യേക അനുമതി നൽകിയിട്ടുള്ള പഞ്ചായത്തുകൾ ഒഴിച്ച് സാധന ഘടകം ഉള്ള പ്രവൃത്തികൾ National Rural Employment Guarantee Scheme ogogsé6)o IOo3 oiosig. (2) ഓരോ പ്രവൃത്തികൾക്കും മസ്റ്റർ റോൾ ഇഷ്യൂ ചെയ്യുന്നതിനു മുമ്പായി ബ്ലോക്ക് പ്രോഗ്രാം ഓഫീസർമാർ ഓരോ വർക്കിലും സാധനഘടകത്തിന്റെ വിശദാംശങ്ങൾ പരിശോധിക്കുകയും സാധന സാമഗ്രികൾ സംഭരിക്കേണ്ട പ്രവൃത്തികൾക്ക് മസ്റ്റർ റോൾ നൽകുവാൻ പാടുള്ളതല്ല. (3) എന്നാൽ മേൽപ്രസ്താവിച്ച നിർദ്ദേശം പുറപ്പെടുവിക്കുന്നതിനു മുമ്പ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതിയിൻ കീഴിൽ ഏറ്റെടുത്ത പ്രവൃത്തികൾക്കായി വാങ്ങിയതും ഉപയോഗിച്ച തുമായ സാധനസാമഗ്രികളുടെ വില നൽകാൻ കഴിയാത്ത സാഹചര്യം ചില പഞ്ചായത്തുകളിൽ ഉള്ളതി നാൽ 03-05-2013-ൽ കൂടിയ 14-ാമത് സംസ്ഥാന തൊഴിൽ ഉറപ്പ് കൗൺസിലിന്റെ യോഗം ഈ വിഷയം വിലയിരുത്തുകയുണ്ടായി. ജില്ലയിൽ സാധനസാമഗ്രികളുടെ നിരക്കുകൾ, വിദഗ്ദദ്ധ/അർദ്ധ-വിദഗ്ദദ്ധ തൊഴി ലാളികൾക്കുള്ള കൂലി എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ പരിശോധിക്കുന്നതിനും ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തിൽ നിരക്കുകൾ അംഗീകരിക്കുന്നതിനുമായി സൂചന (1) ഉത്തരവ് പ്രകാരം രൂപീകരിച്ചി ട്ടുള്ള ജില്ലാതല കമ്മിറ്റി പ്രസ്തുത പഞ്ചായത്തുകളിലെ പ്രവൃത്തികൾ പരിശോധിച്ച് ചുവടെ പറയുന്ന കാര്യങ്ങൾ വിലയിരുത്തി തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രവൃത്തികളിൽ ഉപയോഗിച്ച അനുവദനീയമായ സാധനസാമഗ്രികളുടെ വിലനൽകുന്നതിന് ജില്ലാ പ്രോഗ്രാം കോർഡിനേറ്റർക്ക് അനു വാദം നൽകുന്നതിന് സൂചന (2) തീരുമാന പ്രകാരം സൂചന (3)-ൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതി മിഷൻ ഡയറക്ടർ ശുപാർശ ചെയ്തിട്ടുണ്ട്. 1. പ്രവൃത്തി ഏറ്റെടുത്ത വേളയിൽ ഗ്രാമപഞ്ചായത്തുകൾ തൊഴിൽ ഉറപ്പ് നിയമം അനുശാസി ക്കുന്ന വിധത്തിൽ വേതന സാധന അനുപാതം (60:40) പാലിച്ചിരിക്കണം. 2. അവലംബിച്ച നിരക്കുകൾ പ്രവൃത്തി ഏറ്റെടുത്ത വേളയിൽ നിലവിലുണ്ടായിരുന്ന അംഗീകൃത നിരക്കുകളായിരിക്കണം. 3. പ്രസ്തുത പ്രവൃത്തികൾ തൃപ്തികരമായി പൂർത്തീകരിച്ചതായിരിക്കണം. 4. വാർഡ്തല വിജിലൻസ് & മോണിറ്ററിംഗ് കമ്മിറ്റി പരിശോധിച്ച് തൃപ്തികരമായി പ്രവൃത്തി പൂർത്തീകരിച്ചതായി സാക്ഷ്യപ്പെടുത്തിയിരിക്കണം. (4) സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. ജില്ലയിൽ സാധനസാമഗ്രികളുടെ നിരക്കുകൾ, വിദഗ്ദ്ധ്/അർദ്ധ-വിദഗ്ദ്ധ തൊഴിലാളികൾക്കുള്ള കൂലി എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ പരിശോധി ക്കുന്നതിനും ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തിൽ നിരക്കുകൾ അംഗീകരിക്കുന്നതിനുമായി രൂപീകരി ച്ചിട്ടുള്ള ജില്ലാതല കമ്മിറ്റി പ്രവൃത്തികൾ പരിശോധിച്ച് മുകളിൽ ചേർത്തിരിക്കുന്ന കാര്യങ്ങൾ വിലയി രുത്തി തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രവൃത്തികളിൽ ഉപയോഗിച്ച അനുവദനീയമായ സാധനസാമഗ്രികളുടെ വില നൽകുന്നതിന് ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർക്ക് അനുവാദം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളിലെ ആസ്തി രജിസ്റ്ററുകൾ ഡിജിറ്റൽ രൂപത്തിൽ പൂർണ്ണവും കുറ്റമറ്റതും ആക്കി തീർക്കുന്നതിനുള്ള കർമ്മപരിപാടി സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.ബി.) വകുപ്പ്, സ.ഉ.(കൈ) നം. 255/2013/തസ്വഭവ TVPM, dt. 18-07-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - തദ്ദേശഭരണ സ്ഥാപനങ്ങളിലെ ആസ്തി രജിസ്റ്ററുകൾ ഡിജിറ്റൽ രൂപത്തിൽ പൂർണ്ണവും കുറ്റമറ്റതും ആക്കി തീർക്കുന്നതിനുള്ള കർമ്മപരിപാടി സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: (1) സ.ഉ (കൈ) നം. 212/2012/തസ്വഭവ, തീയതി 06-08-2012. (2) സ.ഉ (സാധാ) നം. 423/2013/തസ്വഭവ, തീയതി 15-02-2013. ഉത്തരവ് തദ്ദേശഭരണ സ്ഥാപനങ്ങളിലെ ആസ്തി രജിസ്റ്ററുകൾ ഡിജിറ്റൽ രൂപത്തിൽ പൂർണ്ണമാക്കി, ശിൽപ ശാലകളിൽ പരിശോധിച്ച കുറ്റമറ്റതാക്കിയ ഡേറ്റാബേസ് ബന്ധപ്പെട്ട ഭരണസമിതിക്ക് സമർപ്പിച്ച അംഗീ കാരം വാങ്ങേണ്ടതും, 2012 ഒക്ടോബർ 31-നകം ഐ.കെ.എം.ന് നൽകേണ്ടതുമാണെന്ന് പരാമർശം ഉത്തരവിൽ നിർദ്ദേശിച്ചിരുന്നു. പരാമർശം 2 ഉത്തരവ് പ്രകാരം ഈ കാലാവധി 2013 ഏപ്രിൽ 30 വരെ യാക്കി ദീർഘിപ്പിച്ചിരുന്നു.