Panchayat:Repo18/vol1-page0870

From Panchayatwiki
                                                                                                                            പട്ടിക 2
                                               കെട്ടിടത്തിലേക്കുള്ള വഴി സൗകര്യത്തിന്റെ അടിസ്ഥാനത്തിലുള്ള നികുതി ഇളവ്/വർദ്ധനവ്
   കമനമ്പർ                               വഴി സൗകര്യത്തിന്റെ                                                                                       അടിസ്ഥാന ‌വസ്തുനികുതിയിൽ  വരുത്തുന്ന
                                                         തരംതിരിവ്                                                                                                              ഇളവ്                               വർദ്ധനവ്
                                                                                                                                                                                      (ശതമാനം)                           (ശതമാനം) 
     (1)                                                      (2)                                                                                                                         (3)                                           (4) 
  1          അഞ്ച് മീറ്ററോ അതിൽ കൂടുതലോ വീതിയുള്ള റോഡിൽനിന്ന് പ്രവേശനമാർഗ്ഗം                                          ഇല്ല                                        20 
  2          അഞ്ച് മീറ്ററിൽ കുറവും ഒന്നര മീറ്ററിൽ കൂടുതലും  വീതിയുള്ള വഴി സൗകര്യം                                                   ഇല്ല                                       ഇല്ല
  3.         ഒന്നര മീറ്ററോ അതിൽ കുറവോ വീതിയുള്ള വഴി  സൗകര്യം                                                                               10                                         ഇല്ല
  4.         പൊതുവഴി സൗകര്യം ഇല്ലാത്തത്                                                                                                                           20                                        ഇല്ല
കുറിപ്പ്.-- 
1. ഒരു കെട്ടിടത്തിന്റെ മുമ്പിലും വശത്തുമായി രണ്ടുതരം റോഡുകളുണ്ടായിരിക്കു കയും അവയിൽ ഒരു റോഡിൽനിന്നു മാത്രം കെട്ടിടത്തിലേക്ക് പ്രവേശനമാർഗ്ഗം ഏർപ്പെടുത്തിയിരി ക്കുകയും ചെയ്തിരിക്കുന്ന സംഗതിയിൽ, അവയിൽ പ്രധാനപ്പെട്ട റോഡിൽനിന്ന് കെട്ടിടത്തിലേക്ക് വഴിസൗകര്യത്തിന്റെ ലഭ്യതയുള്ളതായി കണക്കാക്കേണ്ടതാണ്.
2. ഏതെങ്കിലും ഒരു പ്രധാന റോഡിൽനിന്ന് പത്ത് മീറ്റർ മാത്രം ദൂരത്തിൽ മറ്റൊരു അപ്രധാന റോഡ് മുഖേനയോ പൊതുനടപ്പാത മുഖേനയോ കെട്ടിടത്തിലേക്ക് വഴി സൗകര്യം ലഭ്യമാക്കിയി ട്ടുള്ള സംഗതിയിൽ, ആദ്യം പറഞ്ഞ പ്രകാരമുള്ള റോഡിൽനിന്ന് കെട്ടിടത്തിലേക്ക് വഴി സൗകര്യത്തിന്റെ ലഭ്യതയുള്ളതായി കണക്കാക്കേണ്ടതാണ്.)