Panchayat:Repo18/vol2-page0823

From Panchayatwiki
Revision as of 06:55, 6 January 2018 by Prajeesh (talk | contribs) ('(3) 3-2-12-ലെ സ.ഉ.(സാധാ) നം.346/2012/ തസ്വഭവ (4) 2-1-09-ലെ സ.ഉ.(എം.എസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(3) 3-2-12-ലെ സ.ഉ.(സാധാ) നം.346/2012/ തസ്വഭവ

(4) 2-1-09-ലെ സ.ഉ.(എം.എസ്) നം.1/2009/ തസ്വഭവ ഉത്തരവ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ എഞ്ചിനീയറിംഗ് സംവിധാനം നവീകരിക്കുന്നതിന് ചുവടെ ചേർത്തിരിക്കുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കണമെന്ന് പരാമർശം (2)-ലെ തീരുമാനപ്രകാരം പരാമർശം (1) മുഖേന മിഷൻ ഡയറക്ടർ അഭ്യർത്ഥിച്ചിരുന്നു.

(1) നിലവിൽ ബ്ലോക്ക്/ഗ്രാമപഞ്ചായത്തുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിച്ചിട്ടുള്ള അക്രഡിറ്റഡ് എഞ്ചിനീയർമാർക്ക് ഒന്നരലക്ഷം രൂപ വരെ അടങ്കൽ ഉള്ള പ്രവൃത്തികൾ ചെക്ക് മെഷർ ചെയ്യുന്നതിന് അനുമതി നൽകുക.

(2) പരാമർശം (3) ഉത്തരവ് പ്രകാരം, 60 ലക്ഷം രൂപയിൽ കൂടുതൽ തുക ചെലവഴിച്ചിട്ടുള്ള ഗ്രാമ പഞ്ചായത്തുകളിൽ നിലവിൽ എഞ്ചിനീയറെയാണ് നിയമിച്ചിട്ടുള്ളതെങ്കിൽ പുതുതായി നിയമിക്കേണ്ടത് ഓവർസീയറെയും മറിച്ച് നിലവിൽ പഞ്ചായത്തിൽ ഓവർസീയറെയാണ് നിയമിച്ചിട്ടുള്ളതെങ്കിൽ പുതുതായി നിയമിക്കേണ്ടത് എഞ്ചിനീയറെയും ആയിരിക്കണമെന്ന് തീരുമാനിക്കുക. ഇതിലൂടെ ഒന്നര ലക്ഷം രൂപവരെ അടങ്കൽ ഉള്ള പ്രവൃത്തികളുടെ മെഷർമെന്റും ചെക്ക് മെഷർമെന്റും ഗ്രാമപഞ്ചായത്തു തലത്തിൽ നിയമിക്കുന്ന അക്രഡിറ്റഡ് എഞ്ചിനീയറിംഗ് വിഭാഗത്തിലൂടെ പൂർത്തീകരിക്കാവുന്നതാണ്.

(3) പരാമർശം (4) ഉത്തരവ് പ്രകാരം 5 വർഷം എഞ്ചിനീയറിംഗ് പ്രവർത്തനങ്ങളിൽ പരിചയം സിദ്ധിച്ചിട്ടുള്ള ഓവർസീയർമാർക്ക് അസി. എഞ്ചിനീയർ പദവി നൽകുന്നതിന് അനുമതി നൽകിയ ഉത്തരവ് റദ്ദാക്കുക.

സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ എഞ്ചിനീയറിംഗ് സംവിധാനം നവീകരിക്കുന്നതിനായി മിഷൻ ഡയറക്ടർ സമർപ്പിച്ച മുകളിൽ പ്രസ്താവിച്ച ശുപാർശകൾ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി - തൊഴിൽ ഉപകരണങ്ങളുടെ വാടക നിശ്ചയിക്കുന്നതിനുള്ള ഉത്തരവാദിത്വം സാധന സാമഗ്രികളുടെ വില ജില്ലാതലത്തിൽ, അന്തിമമായി നിശ്ചയിക്കുന്നതിനുള്ള കമ്മിറ്റിയിൽ നിക്ഷിപ്തപ്പെടുത്തിയ ഉത്തരവിനെ സംബന്ധിച്ച്

[തദ്ദേശസ്വയംഭരണ (ഡി.ഡി) വകുപ്പ്, സഉ(സാധാ) നം. 353/13/തസ്വഭവ TVPM, dt, 08-02-13]

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി - തൊഴിൽ ഉപകരണങ്ങളുടെ വാടക നിശ്ചയിക്കുന്നതിനുള്ള ഉത്തരവാദിത്വം സാധന സാമഗ്രികളുടെ വില ജില്ലാതലത്തിൽ, അന്തിമമായി നിശ്ചയിക്കുന്നതിനുള്ള കമ്മിറ്റിയിൽ നിക്ഷിപ്തപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:-

(1) 18-8-12-ലെ ജി.ഒ.(എം.എസ്) 225/12/തസ്വഭവ

(2) 31-3-12-ലെ ജി.ഒ. (എം.എസ്.) നം. 93/12/തസ്വഭവ

(3)4-10-12-ലെ സംസ്ഥാന തൊഴിലുറപ്പ് കൗൺസിലിന്റെ 12-ാമത്തെ യോഗത്തിന്റെ നടപടിക്കുറിപ്പ്

(4) മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടറുടെ 13-12-12-6a 3493/EC2/10/CRD.

ഉത്തരവ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ ഉപകരണങ്ങളുടെ വാടക നിശ്ചയിക്കുന്നതിനുള്ള ഉത്തരവാദിത്വം നിക്ഷിപ്തമായിരുന്ന ജില്ലാതല സാങ്കേതിക ഉപദേശക സമിതികൾ പരാമർശം (1) ഉത്തരവ് പ്രകാരം നിർത്തലാക്കിയിട്ടുണ്ട്. പരാമർശം (2) പ്രകാരം പുറപ്പെടുവിച്ച ഉത്തരവിൽ സാധനസാമഗ്രികളുടെ വില ജില്ലാടിസ്ഥാനത്തിൽ അന്തിമമായി നിശ്ചയിക്കുന്നതിന് ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. തൊഴിലുപകരണങ്ങളുടെ വാടക പഞ്ചായത്ത് അടിസ്ഥാനത്തിൽ നിശ്ചയിക്കുന്നതിനുള്ള ചുമതലകൂടി ടി കമ്മിറ്റിയിൽ നിക്ഷിപ്തമാണെന്ന പരാമർശം (3)-ലെ തീരുമാന പ്രകാരം പരാമർശം (4) മുഖേന മിഷൻ അഭ്യർത്ഥിച്ചിരിക്കുന്നു.

സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ പദ്ധതിയിൽ തൊഴിലുപകരണങ്ങളുടെ വാടക പഞ്ചായത്ത് അടിസ്ഥാനത്തിൽ നിശ്ചയിക്കുന്നതിനുള്ള ചുമതല കൂടി സാധനസാമഗ്രികളുടെ വില ജില്ലാതലത്തിൽ അന്തിമമായി നിശ്ചയിക്കുന്നതിന് ചുമതല പ്പെടുത്തിയ കമ്മിറ്റിയിൽ നിക്ഷിപ്തപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ