Panchayat:Repo18/vol2-page1064
നുമതി നൽകി ഉത്തരവാകുന്നു. വർദ്ധിപ്പിച്ച് 4000/- രൂപ അതാത് പഞ്ചായത്തുകളുടെ പ്ലാൻ ഫണ്ടിൽ നിന്നോ തനതു ഫണ്ടിൽ നിന്നോ ചെലവഴിക്കാവുന്നതാണ്. പാലിയേറ്റീവ് കെയറിന് വേണ്ടി പദ്ധതി തയ്യാ റാക്കി അംഗീകരിച്ചു വേണം ഇക്കാര്യത്തിനു വേണ്ടി ഫണ്ട് ചെലവിടുവാൻ. 2. പാലിയേറ്റീവ് കെയർ നഴ്സസുമാർക്ക് 3 മാസത്തെ പ്രസവാവധി അനുവദിക്കാവുന്നതാണ്. 3. പാലിയേറ്റീവ് കെയർ നഴ്സസുമാരെ മതിയായ കാരണങ്ങൾ ഇല്ലാതെ ഒഴിവാക്കാൻ പാടില്ല. അത്തരം നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിൽ പുനഃപരിശോധിക്കേണ്ടതാണ്. 4. പാലിയേറ്റീവ് കെയർ നഴ്സസുമാർ ബഹുഭൂരിപക്ഷവും യോഗ്യതയുള്ളവരല്ലെന്ന് സർക്കാരിന്റെ ശ്രദ്ധ യിൽപ്പെട്ടിട്ടുണ്ട്. ഭാവിയിൽ നഴ്സസിംഗ് യോഗ്യതയുള്ളവരും പാലിയേറ്റീവ് മേഖലയിൽ വൈദഗ്ദ്ദ്ധ്യമുള്ള വരും കഴിയുന്നതും അതാത് പഞ്ചായത്തിൽ നിന്നുള്ളവരുമായവരെ നിയമിക്കേണ്ടതാണ്. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി മാർഗ്ഗരേഖ - ക്ഷീരമേഖലയിലെ പദ്ധതികൾ - ഉൾപ്പെടുത്തലുകൾ വരുത്തി ഭേദഗതി ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സ.ഉ.(ആർ.ടി)നം. 643/2015/തസ്വഭവ. TVPM, dt. 04-03-2015) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ - പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി മാർഗ്ഗരേഖ - ക്ഷീരമേഖല യിലെ പദ്ധതികൾ - ഉൾപ്പെടുത്തലുകൾ വരുത്തി ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 1) സ.ഉ. (എം.എസ്) 362/13/തസ്വഭവ തീയതി 16-11-2013. 2) 13-08-2014-ലെ കോ-ഓർഡിനേഷൻ സമിതി തീരുമാനം ഇനം നം. 3.13 3. ഗ്രാമവികസന കമ്മീഷണറുടെ 15-10-2014-ലെ 19186/ഡിപി5/2014/സി.ആർ.ഡി നമ്പർ ᏧᎾᏏᏅfᏈᎠ. ഉത്തരവ് പരാമർശം 3-ലെ ഗ്രാമവികസന കമ്മീഷണറുടെ ശുപാർശ പ്രകാരം ക്ഷീരമേഖലയിലെ പദ്ധതികൾ സംബന്ധിച്ച് 12-ാം പഞ്ചവത്സര പദ്ധതി മാർഗ്ഗരേഖയിൽ നിലവിലുള്ള വ്യവസ്ഥകളിൽ ചുവടെ ചേർത്തി ട്ടുള്ള ഭേദഗതികൾ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. 1 ഡയറി ഫാം യൂണിറ്റിന് തദ്ദേശസ്വയംഭരണ വകുപ്പ് സ്ഥാപനങ്ങളുടെ സ്കീമിൽ സബ്സിഡി നിര ക്കിന്റെ ഉയർന്ന പരിധി 30,000/ രൂപയായിരിക്കും. 2. ജില്ല, ബ്ലോക്ക് പഞ്ചായത്തുകളിലെ ക്ഷീരമേഖലയിലെ പദ്ധതികൾ അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തന്നെ നടപ്പാക്കണം. പരാമർശം 1-ലെ സർക്കാർ ഉത്തരവ് മേൽ ഭേദഗതിയോടെ നിലനിൽക്കുന്നതാണ്. വിവിധ പ്രോജക്ടുകൾ ഏറ്റെടുക്കുന്നതിന് ക്ലീൻ കേരള കമ്പനിക്ക് മൂലധനം ശേഖരിക്കുന്നതിനായി നടപ്പുസാമ്പത്തിക വർഷം ചെലവഴിക്കാതെ കിടപ്പുള്ള തുകയിൽ നിന്നും മുനിസിപ്പൽ കോർപ്പറേഷനുകൾക്കും മുനിസിപ്പാലിറ്റികൾക്കും ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ ഷെയർ വാങ്ങുവാൻ അനുമതി സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.സി) വകുപ്പ്, സ.ഉ.(സാധാ)നം. 676/2015/തസ്വഭവ, TVPM, dt, 09-03-2015) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - വിവിധ പ്രോജക്ട്ടുകൾ ഏറ്റെടുക്കുന്നതിന് ക്ലീൻ കേരള കമ്പനിക്ക് മൂലധനം ശേഖരിക്കുന്നതിനായി നടപ്പുസാമ്പത്തിക വർഷം ചെലവഴിക്കാതെ കിടപ്പുള്ള തുക യിൽ നിന്നും മുനിസിപ്പൽ കോർപ്പറേഷനുകൾക്കും മുനിസിപ്പാലിറ്റികൾക്കും ക്ലീൻ കേരള കമ്പനി ലിമിറ്റ ഡിന്റെ ഷെയർ വാങ്ങുവാൻ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 1) 24-2-2015-ലെ ക്ലീൻ കേരള കമ്പനി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുടെ കത്ത്. 2) 25-2-2015-ൽ ചേർന്ന വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ 3.35 നമ്പർ തീരുമാനം ഉത്തരവ് വിവിധ പ്രോജക്ടടുകൾ ഏറ്റെടുക്കുന്നതിന് ക്ലീൻ കേരള കമ്പനിക്ക് മൂലധനം ശേഖരിക്കുന്നതിനു വേണ്ടി നടപ്പുസാമ്പത്തിക വർഷത്തെ പദ്ധതിവിഹിതത്തിൽ ഇനിയും ചെലവഴിക്കാതെ കിടപ്പുള്ള തുക യിൽ നിന്നും മുനിസിപ്പൽ കോർപ്പറേഷനുകൾ 2 കോടി രൂപ വരെയും മുനിസിപ്പാലിറ്റികൾ 1 കോടി രൂപ വരെയും മാലിന്യനിർമ്മാർജ്ജനത്തിനായി സർക്കാർ രൂപീകരിച്ചിട്ടുള്ള ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ ഷെയർ വാങ്ങുന്നതിനായി വിനിയോഗിക്കുന്നതിന് അനുമതി നൽകണമെന്ന് ക്ലീൻ കേരള കമ്പനി ലിമി റ്റഡ് മാനേജിംഗ് ഡയറക്ടർ പരാമർശം (1) പ്രകാരം അഭ്യർത്ഥിച്ചിരുന്നു.