Panchayat:Repo18/vol2-page1065

From Panchayatwiki
Revision as of 06:54, 6 January 2018 by Dinil (talk | contribs) ('പരാമർശം (2) പ്രകാരമുള്ള തീരുമാനത്തിന്റെ അടിസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

പരാമർശം (2) പ്രകാരമുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നടപ്പുസാമ്പത്തിക വർഷം ചെല വഴിക്കാതെ കിടപ്പുള്ള തുകയിൽ നിന്നും മുനിസിപ്പൽ കോർപ്പറേഷനുകൾ 1 കോടി രൂപ വരെയും മുനി സിപ്പാലിറ്റികൾ 50 ലക്ഷം രൂപ വരെയും ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ ഷെയർ വാങ്ങുന്നതിനായി വിനിയോഗിക്കുന്നതിന് അനുമതി നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുന്നു. സംയോജിത നിർത്തട പരിപാലന പരിപാടി - കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട ജീവനക്കാർക്ക് യാത്രാബത്ത നൽകുന്നതിന് അനുമതി നൽകുന്നതു സംബന്ധിച്ച സർക്കാർ ഉത്തരവ് (തദ്ദേശസ്വയംഭരണ (ഇആർ.എ) വകുപ്പ്, സ.ഉ.(സാധാ)നം. 690/2015/തസ്വഭവ. TVPM, dt. 10-03-2015) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ - സംയോജിത നീർത്തട പരിപാലന പരിപാടി - കരാർ അടി സ്ഥാനത്തിൽ നിയമിക്കപ്പെട്ട ജീവനക്കാർക്ക് യാത്രാബത്ത നൽകുന്നതിന് അനുമതി നൽകിക്കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 1) സ.ഉ. (സാധാ) നം. 457/2014/തസ്വഭവ തീയതി. 18-2-2014. 2) ഗ്രാമവികസന കമ്മീഷണറുടെ 7-3-2014, 29-9-2014 എന്നീ തീയതികളിലെ 1940/എസ് എൽ.എൻ.എ2/2011/സി.ആർ.ഡി നമ്പർ കത്തുകൾ ഉത്തരവ് സംയോജിത നീർത്തട പരിപാലന പരിപാടി പദ്ധതിയുടെ നടത്തിപ്പിനായി കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട ജീവനക്കാരുടെ അവധി, യാത്രപ്പടി എന്നിവ സംബന്ധിച്ച പരാമർശം 1 പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ കരാർ ജീവനക്കാർക്ക് യാത്രാബത്തയ്ക്ക് അർഹത യുണ്ടായിരുന്നില്ല. സംയോജിത നീർത്തട പരിപാലന പരിപാടിയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്ക പ്പെട്ട ജീവനക്കാരിൽ ഭൂരിഭാഗവും ഫീൽഡ് തലത്തിൽ പ്രവർത്തിക്കേണ്ടവരാണെന്നും, എസ്റ്റിമേറ്റ് തയ്യാറാ ക്കൽ, അളവെടുക്കൽ, നീർത്തട പരിപാലന പരിപാടിയുടെ മറ്റ് പ്രവർത്തനങ്ങൾ എന്നിവയുടെ മേൽ നോട്ടവും നിർദ്ദേശങ്ങളും നൽകുന്നത് ടി ജീവനക്കാരാണെന്നും, കൂടാതെ, പ്രതിമാസ അവലോകന യോഗ ങ്ങൾ, പരിശീലനങ്ങൾ എന്നിവയ്ക്കും ടി ജീവനക്കാർ ജില്ലാ അതിർത്തി വിട്ട് യാത്ര ചെയ്യുന്നുണ്ടെന്നും ടി യാത്രാ ചെലവിന് കരാർ ജീവനക്കാർക്ക് ലഭിക്കുന്ന തുച്ഛമായ വേതനത്തിൽ നിന്നും ചെലവാക്കാൻ നിർബ ന്ധിതരായിരിക്കുന്നതിനാൽ പൂർണ്ണമായും കേന്ദ്ര സർക്കാർ ഭരണപരമായ ചിലവുകൾക്ക് നീക്കിവച്ചിരി ക്കുന്ന തുകയിൽ പ്രത്യേക ഇനമായി യാത്രപ്പടി നൽകുന്നതിന് തുക വകയിരുത്തിയിട്ടുള്ള സാഹചര്യ ത്തിൽ സംയോജിത നീർത്തട പരിപാലന പരിപാടിയിലെ കരാർ ജീവനക്കാർക്ക് യാത്രാബത്ത അനുവദി ച്ചുകൊണ്ട് പുതുക്കിയ ഉത്തരവ് പുറപ്പെടുവിക്കണം എന്ന് ഗ്രാമവികസന കമ്മീഷണർ പരാമർശം 2 പ്രകാരം അഭ്യർത്ഥിച്ചിരുന്നു. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. സംയോജിത നീർത്തട പരിപാലന പരിപാടിയെ സംബ ന്ധിച്ചുള്ള കേന്ദ്ര മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് കേന്ദ്ര വിഹിതത്തിൽ നിന്നും മാത്രം ടി ആവശ്യത്തിനുള്ള തുക വിനിയോഗിക്കുവാൻ പാടുള്ള എന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ യാത്രാബത്തക്കായി അനുവദിച്ചിട്ടുള്ള തുക സ്റ്റേറ്റ് ലെവൽ നോഡൽ ഏജൻസി/വാട്ടർഫൈഷഡ് കം ഡാറ്റാ സെന്റർ/വാട്ടർ ഷെഡ് ഡെവലപ്തമെന്റ് ടീം എന്നിവിടങ്ങളിലെ കരാർ ജീവനക്കാർക്ക് യാത്രാ ബത്ത നൽകുന്നതിന് അനുമതി നൽകിക്കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുന്നു. കോഡുകൾ, മാനുവലുകൾ, ചട്ടങ്ങൾ, ഫാറങ്ങൾ മുതലായവയുടെ പരിഭാഷാ സെൽ രൂപീകരിച്ചത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (പി.എസ്.) വകുപ്പ്, സ.ഉ.(സാ)നം. 71/2015/തസ്വഭവ. TVPM, dt. 12-03-2015) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - കോഡുകൾ, മാനുവലുകൾ, ചട്ടങ്ങൾ, ഫാറങ്ങൾ മുതലാ യവയുടെ പരിഭാഷാ സെൽ-രൂപീകരിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 1. സ.ഉ.(കൈ)നം. 19/2003/ഉഭപവ, തീയതി 16-7-2003 2. 7-5-14-ലെ 8521/ഔ.ഭാ 3/14/ഉഭപവ നമ്പർ സർക്കുലർ ഉത്തരവ് ഓരോ വകുപ്പും ആ വകുപ്പിൽ നിന്നും പുറപ്പെടുവിക്കുന്ന കോഡുകൾ, മാനുവലുകൾ, ചട്ടങ്ങൾ, ഫാറങ്ങൾ തുടങ്ങിയവ പരിഭാഷപ്പെടുത്തുന്നതിനായി ഡെപ്യൂട്ടി സെക്രട്ടറി റാങ്കിൽ കുറയാതെയുള്ള ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ മൂന്നിൽകുറയാത്ത അംഗസംഖ്യയുള്ള ഒരു പരിഭാഷാ സെൽ രൂപീകരി ക്കേണ്ടതാണ് എന്ന് പരാമർശം-1 പ്രകാരം ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചി ട്ടുണ്ട്. പരിഭാഷാ സെൽ രൂപീകരിക്കാത്ത വകുപ്പുകൾ അടിയന്തിരമായി പരിഭാഷ സെൽ രൂപീകരിക്കണ