Panchayat:Repo18/vol2-page0878
പരിരക്ഷാ ഹോം കെയർ പദ്ധതി - എ.പി.എൽ വിഭാഗത്തിന് സൗജന്യ മരുന്ന വിതരണത്തിന് വരുമാന പരിധി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിച്ചത് - ഉത്തരവ് നമ്പർ തിരുത്തിയ ഉത്തരവിനെ സംബന്ധിച്ച്
[തദ്ദേശസ്വയംഭരണ (ഡി.എ.) വകുപ്പ്, സഉ(സാധാ) നം. 1817/2013/തസ്വഭവ TVPM, dt, 09-07-13]
സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - പരിരക്ഷാ ഹോം കെയർ പദ്ധതി - എ.പി.എൽ വിഭാഗത്തിന് സൗജന്യ മരുന്ന് വിതരണത്തിന് വരുമാന പരിധി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിച്ചത് - ഉത്തരവ് നമ്പർ തിരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
പരാമർശം: 27-04-2013-ലെ സ.ഉ.(സാധാനം. 1173/2013/തസ്വഭവ ഉത്തരവ്
പരിരക്ഷാ ഹോം കെയർ പദ്ധതി പ്രകാരം സൗജന്യ മരുന്ന് വിതരണം ബി.പി.എൽ. വിഭാഗത്തോടൊപ്പം 25,000/- രൂപയിൽ താഴെ വരുമാനമുള്ളവരെന്ന് വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രത്തിന്റെ (വരുമാന സർട്ടിഫിക്കറ്റ്) അടിസ്ഥാനത്തിൽ എ.പി.എൽ വിഭാഗത്തിനും അനുവദിക്കുന്നതിന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി പരാമർശ ഉത്തരവ് പ്രകാരം ഈ വകുപ്പിൽ നിന്നും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
പ്രസ്തുത ഉത്തരവിന്റെ നമ്പർ 1173/2013/തസ്വഭവ എന്നത് സ.ഉ.(സാധാ)നം. 1172/13/തസ്വഭവ എന്ന് തിരുത്തി വായിക്കേണ്ടതാണെന്ന് ഉത്തരവ് പുറപ്പെടുവിക്കുന്നു.
സുനാമി പുരധിവാസം - അംഗൻവാടി കെട്ടിടങ്ങളുടെ തുടർ നിർമ്മാണം - പൂർത്തിയാക്കുന്നതിന് അംഗീകാരം നൽകിയ ഉത്തരവിനെ സംബന്ധിച്ച്
[തദ്ദേശസ്വയംഭരണ (ഡി.എ.) വകുപ്പ്, സ.ഉ.(ആർ.ടി) നം. 1862/2013/തസ്വഭവ TVPM, dt. 16-07-13]
സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - സുനാമി പുരധിവാസം - അംഗൻവാടി കെട്ടിടങ്ങളുടെ തുടർ നിർമ്മാണം - പൂർത്തിയാക്കുന്നതിന് അംഗീകാരം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
പരാമർശം: 05-06-2013-ലെ കോ-ഓർഡിനേഷൻ സമിതി തീരുമാനം ഇനം നം. 3.3
ഉത്തരവ്
പരാമർശത്തിലെ കോ-ഓർഡിനേഷൻ സമിതി തീരുമാനപ്രകാരം സുനാമി പുനരധിവാസ പദ്ധതിയിൽ അനുമതി ലഭിച്ചവയിൽ ഇനിയും പൂർത്തിയാകാത്ത 31 അംഗൻവാടികളുടെ നിർമ്മാണം പൂർത്തീകരിക്കുന്നതിന് അവ റിസ്ക് & കോസ്റ്റിൽ ടെർമിനേറ്റ് ചെയ്ത് നിലവിലെ നിരക്കിലുള്ള എസ്റ്റിമേറ്റ് എടുത്ത് ടെണ്ടർ ചെയ്യാനും, പ്രവൃത്തികൾ തദ്ദേശ സ്വയംഭരണവകുപ്പ് എഞ്ചിനീയറിംഗ് വിംഗിന്റെ മേൽനോട്ടത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസനഫണ്ട് വിഹിതത്തിൽ അധികരിക്കാതെ നിർമ്മാണം പൂർത്തിയാക്കുന്നതിനും അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി - മെറ്റീരിയൽ പ്രവൃത്തികൾ നിരോധിച്ച് കൊണ്ടുള്ള ഉത്തരവ് വരുന്നതിനു മുമ്പ് ഏറ്റെടുത്ത പ്രവൃത്തികൾക്ക് പേയ്ക്കുമെന്റ് നൽകുന്നതിന് ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർക്ക് അനുവാദം നൽകിയ ഉത്തരവിനെ സംബന്ധിച്ച
[തദ്ദേശസ്വയംഭരണ (ഡി.ഡി.) വകുപ്പ്, സ.ഉ.(സാധാ) നം. 1865/2013/തസ്വഭവ TVPM, dt. 16-07-13]
സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മെറ്റീരിയൽ പ്രവൃത്തികൾ നിരോധിച്ച് കൊണ്ടുള്ള ഉത്തരവ് വരുന്നതിനു മുമ്പ് ഏറ്റെടുത്ത പ്രവൃത്തികൾക്ക് പേയ്മെന്റ് നൽകുന്നതിന് ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർക്ക് അനുവാദം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
പരാമർശം: (1) 31-03-2012-ലെ സ.ഉ (സാധാ) 93/12/തസ്വഭവ
(2) 03-05-2013-ലെ 14-ാമത് സംസ്ഥാന തൊഴിൽ ഉറപ്പ് കൗൺസിൽ യോഗത്തിന്റെ നടപടിക്കുറിപ്പ്.
(3) മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടറുടെ 06-06-2013-ലെ 25358/ഇ.ജി.എസ്.2/13/ആർ.ഇ.ജി.എസ്. (X) നമ്പർ കത്ത്.
ഉത്തരവ്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതി പ്രവൃത്തികളിൽ സാധനസാമഗ്രികളുടെ വാങ്ങലും സംഭരണവും വിനിയോഗവും സംബന്ധിച്ച് സൂചന (1) പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നതിനു മുമ്പ് പല പഞ്ചായത്തുകളിലും കമ്പി, സിമന്റ്, കരിങ്കല്ല് തുടങ്ങിയ നിർമ്മാണ വസ്തതുക്കൾ വാങ്ങി
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |