Panchayat:Repo18/vol2-page1001

From Panchayatwiki
Revision as of 06:20, 6 January 2018 by Siyas (talk | contribs) ('കേന്ദ്ര ഗവൺമെന്റിന്റെ Common Guidelines-2008 അനുസരിച്ച് 2010-1...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

കേന്ദ്ര ഗവൺമെന്റിന്റെ Common Guidelines-2008 അനുസരിച്ച് 2010-11 മുതൽ സംസ്ഥാനത്ത് സംയോ ജിത നീർത്തട പരിപാലന പരിപാടി നടപ്പിലാക്കി വരുന്നു. പദ്ധതിയുടെ നടത്തിപ്പിനായി സംസ്ഥാനതല നോഡൽ ഏജൻസി (SLNA) പരാമർശം (1) പ്രകാരം ഗ്രാമവികസന വകുപ്പിനു കീഴിൽ രൂപീകരിച്ചിട്ടുണ്ട്. സംയോജിത നീർത്തട പരിപാലന പരിപാടിയുടെ സംസ്ഥാനതല ഏകോപനം നിർവ്വഹിക്കുന്ന ടി യൂണി റ്റിന് സ്വന്തമായി വാഹനം അനുവദിച്ചിട്ടില്ല. സംസ്ഥാനം മുഴുവൻ പ്രവർത്തന പരിധിയായ ടി ഓഫീസിലെ ഉദ്യോഗസ്ഥർക്ക് നിരന്തരം പദ്ധതി പ്രദേശങ്ങൾ സന്ദർശിക്കേണ്ടതും കേന്ദ്രസർക്കാരിലെ ഉന്നത ഉദ്യോഗ സ്ഥർ നിരന്തരം പദ്ധതി പ്രദേശങ്ങൾ സന്ദർശിക്കുകയും വിലയിരുത്തേണ്ടതും ചെയ്യേണ്ടതുണ്ട്. ദൈനം ദിന ആവശ്യങ്ങൾക്കായി വാഹനം വാടകയ്ക്ക് എടുത്താണ് ഉപയോഗിച്ചുവരുന്നത്. വാടക പരിധി നിശ്ച യിച്ചിട്ടില്ലാത്തിനാൽ കിലോമീറ്ററിന് 9.9 രൂപ നിരക്കിൽ പ്രതിമാസം 19,800/- രൂപ നിശ്ചയിച്ചാണ് വാഹനം വാടകയ്ക്കെടുക്കുന്നത്. ഈ തുക അപര്യാപ്തമായതിനാൽ പദ്ധതി പ്രവൃത്തികളുടെ അവലോകനത്തെ തടസ്സപ്പെടുത്തുന്നുണ്ടെങ്കിലും ആയതിനാൽ വാടക പരിധി പ്രതിമാസം 27,500/- രൂപയായി ഉയർത്തി അനുവദിക്കണമെന്നും പരാമർശം (2) പ്രകാരം ഗ്രാമവികസന കമ്മീഷണർ അഭ്യർത്ഥിച്ചിരിക്കുന്നു. 2. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. സംയോജിത നീർത്തട പരിപാലന പരിപാടിയുടെ സംസ്ഥാനതല ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി വാഹനം വാടകയ്ക്കെടുക്കുന്നതിനുള്ള പ്രതിമാസ വാടകയുടെ ഉയർന്ന പരിധി 27,500/- (ഇരുപത്തി ഏഴായിരത്തി അഞ്ഞുറ്) രൂപയായി നിജപ്പെ ടുത്തി ഉത്തരവാകുന്നു. ഇക്കാര്യത്തിന് സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിക്കരുത് എന്നും ഉത്തര വാകുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ഉപകേന്ദ്രങ്ങളുടെ നിർമ്മാണത്തിന് ഗ്രാമപഞ്ചായത്തുകളുടെ വിഹിതം മുൻകൂറായി അടയ്ക്കുന്നതിന് അനുമതി നൽകുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ(എഫ്.എം) വകുപ്പ്.സ.ഉ.(സാധാ)നം. 2646/2014/തസ്വഭവ. തിരുതീയതി :14-10-14) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ദേശീയ ആരോഗ്യ പദ്ധതി - പ്രാഥമിക ആരോഗ്യ കേന്ദ്ര ങ്ങളിലെ ഉപകേന്ദ്രങ്ങളുടെ നിർമ്മാണത്തിന് ഗ്രാമപഞ്ചായത്തുകളുടെ വിഹിതം മുൻകൂറായി അടയ്ക്കു ന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 1, ജി.ഒ.(പി) നം. 177/2006/ഫിൻ. തീയതി. 12-04-2006. 2. ജി.ഒ.(ആർ.ടി.) നം. 3773/2013/എച്ച് & എഫ്.ഡബ്ല.ഡി, തീയതി 12-11-2013. 3, ജി.ഒ. (ആർ.ടി.) നം. 385/2014/എച്ച് & എഫ്.ഡബ്ല്യ.ഡി, തീയതി: 03-02-2014. 4. നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടറുടെ 22-7-2014-ലെ എൻ.ആർ എച്ച്.എം/6098/ജെ.സി.(എസ്.ഡി) 2014/എസ്.പി.എം.എസ്.യു നമ്പർ കത്ത്. 5. വികേന്ദ്രീകൃതാസുത്രണത്തിനായുള്ള സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ 01-10-2014 തീയതിയിലെ യോഗത്തിന്റെ 3.1 നമ്പർ തീരുമാനം. ഉത്തരവ് ആരോഗ്യമേഖലയിലെ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ആരോഗ്യ സ്ഥാപനങ്ങളുടെ ഭൗതിക സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുമായ സമഗ്ര ആരോഗ്യ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഉപകേന്ദ്രങ്ങൾ നിർമ്മിക്കുവാനും പ്രാഥമിക/സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിൽ ലാബുകൾ സ്ഥാപിക്കുവാനും സൂചന 2, 3 സർക്കാർ ഉത്തരവുകളിലൂടെ ദേശീയ ആരോഗ്യ ദൗത്യം (NHM) പദ്ധതി തയ്യാറാക്കുന്നു. 2. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളോട് ചേർന്ന് 120 ഉപകേന്ദ്രങ്ങൾ നിർമ്മിക്കുവാനും 500 പ്രാഥമിക/ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിൽ ലാബുകൾ സ്ഥാപിക്കുവാനും സൂചന (2) പ്രകാരം ഉത്തരവായിരു ന്നു. ടി ആരോഗ്യ സ്ഥാപനങ്ങളെല്ലാം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ള വയും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും നിയന്ത്രണത്തിലും പ്രവർത്തിച്ചു വരുന്നവയുമാകയാൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 20 ശതമാനം വിഹിതം കൂടി ഉപയോഗ പ്പെടുത്തി പ്രവർത്തനങ്ങൾ നടത്തുവാനാണ് ദേശീയ ആരോഗ്യം ദൗത്യം ഉദ്ദേശിച്ചിട്ടുള്ളത്. 3. ഗ്രാമപഞ്ചായത്തുകളിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളോട് ചേർത്ത് ഉപകേന്ദ്രങ്ങൾ നിർമ്മിക്കു ന്നതിനുള്ള ചുമതല ദേശീയ ആരോഗ്യ ദൗത്യത്തിന് ആയിരിക്കുന്നതാണ്. ഒരു ഉപകേന്ദ്രം നിർമ്മിക്കുന്ന തിന് കണക്കാക്കിയിട്ടുള്ള മതിപ്പ് ചെലവ് 13 ലക്ഷം രൂപയാണ്. ഇതിന്റെ 80% തുകയായ 10,40,000/- രൂപ ദേശീയ ആരോഗ്യ ദൗത്യം വഹിക്കുന്നതാണ്. അവശേഷിക്കുന്ന 20% തുകയായ 2,60,000/- രൂപ ബന്ധ പ്പെട്ട ഗ്രാമപഞ്ചായത്ത് ദേശീയ ആരോഗ്യദൗത്യം ഫണ്ടിലേക്ക് മുൻകൂറായി അടയ്ക്കക്കേണ്ടതാണെന്നും ഉപകേന്ദ്രം നിർമ്മിക്കുവാൻ സ്വന്തമായി സ്ഥലമുള്ളതും 20% തുക മുൻകൂറായി അടയ്ക്കാൻ തീരുമാനം

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ