Panchayat:Repo18/vol1-page0517

From Panchayatwiki
Revision as of 06:19, 6 January 2018 by Animon (talk | contribs) ('*1996-ലെ കേരള പഞ്ചായത്ത് രാജ (അനാഥപ്രേതങ്ങളും മൃ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)
  • 1996-ലെ കേരള പഞ്ചായത്ത് രാജ (അനാഥപ്രേതങ്ങളും മൃഗങ്ങളുടെ ശവശരീരങ്ങളും മറവ് ചെയ്യൽ) ചട്ടങ്ങൾ

എസ്.ആർ.ഒ. നമ്പർ 278/96- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 166-ാം വകുപ്പിനോട് 254-ാം വകുപ്പ് കൂട്ടി വായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോ ഗിച്ച്, കേരള സർക്കാർ താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:- ചട്ടങ്ങൾ 1. ചുരുക്കപ്പേരും പ്രാരംഭവും.- (1) ഈ ചട്ടങ്ങൾക്ക് 1996-ലെ കേരള പഞ്ചായത്ത് രാജ (അനാഥപ്രേതങ്ങളും മൃഗങ്ങളുടെ ശവശരീരങ്ങളും മറവ് ചെയ്യൽ) ചട്ടങ്ങൾ എന്ന് പേർ പറയാം. (2) ഇവ ഉടൻ തന്നെ പ്രാബല്യത്തിൽ വരുന്നതാണ്. 2. നിർവ്വചനങ്ങൾ.- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്തപക്ഷം; (i) ‘ആക്ട്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) എന്നർത്ഥമാ കുന്നു. (ii) 'പഞ്ചായത്ത് എന്നാൽ ആക്റ്റിലെ 4-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം രൂപീകരിക്കപ്പെട്ട ഗ്രാമപഞ്ചായത്ത് എന്നർത്ഥമാകുന്നു. (iii) "പ്രസിഡന്റ്' എന്നാൽ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് എന്നർത്ഥമാകുന്നു. (iv) ‘സെക്രട്ടറി' എന്നാൽ ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറി എന്നർത്ഥമാകുന്നു. (v) 'അനാഥപ്രേതം’ എന്നാൽ 1957-ലെ കേരള അനാട്ടമി നിയമം (1957-ലെ 17) പ്രാബല്യത്തി ലില്ലാത്ത ഏതെങ്കിലും പൊതുസ്ഥലത്തോ അല്ലെങ്കിൽ സ്വകാര്യ സ്ഥലത്തോ, യാതൊരാളും അവ കാശപ്പെടാതെ കാണുന്ന മനുഷ്യജഡം എന്നർത്ഥമാകുന്നു. 3. അനാഥപ്രേതം കിടക്കുന്നത് സംബന്ധിച്ച വിവരം നൽകൽ- ഒരു ഗ്രാമ പഞ്ചായത്ത് പ്രദേ ശത്ത് ഒരു അനാഥപ്രേതം കിടക്കുന്നുവെന്ന് അറിവ് ലഭിക്കുന്ന ഏതൊരാളും താമസം കൂടാതെ ആ വിവരം പ്രസിഡന്റിനെയോ സെക്രട്ടറിയെയോ അറിയിക്കേണ്ടതാണ്. 4. അനാഥ പ്രേതങ്ങളുടെ സംഗതിയിൽ പ്രസിഡന്റും, സെക്രട്ടറിയും അനുസരിക്കേണ്ട നട പടിക്രമം. (1) പ്രസിഡന്റിനോ സെക്രട്ടറിക്കോ 3-ാം ചട്ടപ്രകാരമുള്ള വിവരം ലഭിച്ചാലുടൻ, 1973ലെ ക്രിമിനൽ നടപടി നിയമം (1974-ലെ 2-ാം കേന്ദ്ര ആക്റ്റ്) 174-ാം വകുപ്പ് പ്രകാരം നടപടി എടു ക്കാൻ അധികാരപ്പെട്ട പോലീസ് ഉദ്യോഗസ്ഥനുമായി ബന്ധപ്പെടേണ്ടതും, മേൽപ്പറഞ്ഞ വകുപ്പുപ്ര കാരം എന്തെങ്കിലും നടപടി എടുക്കേണ്ടതുണ്ടോ എന്ന് അദ്ദേഹത്തോട് ചോദിച്ച് ഉറപ്പ് വരുത്തേണ്ട തുമാണ്. (2) പോലീസ് നടപടിയൊന്നും എടുക്കാനില്ലെന്ന് പോലീസ് ആഫീസർക്ക് അഭിപ്രായമുള്ള പക്ഷം അദ്ദേഹം ആ വിവരം കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് പ്രസിഡന്റിനോ സെക്രട്ടറിക്കോ നൽകേ ണ്ടതും അങ്ങനെയുള്ള സർട്ടിഫിക്കറ്റ് ലഭിച്ചാലുടൻ പ്രസിഡന്റ് അല്ലെങ്കിൽ സെക്രട്ടറി പ്രേതം മറ്റ് ചെയ്യുന്നതിനുവേണ്ട നടപടികൾ എടുക്കേണ്ടതുമാകുന്നു.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ