Panchayat:Repo18/vol2-page1558

From Panchayatwiki
Revision as of 06:19, 6 January 2018 by Ranjithsiji (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

4. പുതിയ സിസ്റ്റം പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ ട്രെയിനിംഗ് എല്ലാ ജീവനക്കാർക്കും നൽ Cede6eOO6). 5, കമ്പ്യൂട്ടറുകൾ, സെർവർ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ വാങ്ങൽ മുതൽ അവ യുടെ നശിപ്പിക്കൽ വരെയുള്ള ഘട്ടങ്ങളിൽ ഇത് സംബന്ധിച്ച് നിലവിലിരിക്കുന്ന എല്ലാ നടപടിക്രമങ്ങളും പാലിക്കേണ്ടതാണ്. 6. കമ്പ്യൂട്ടറുകൾ, സെർവർ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ സ്റ്റോക്ക് രജിസ്റ്റർ എല്ലാ ഓഫീസിലും സൂക്ഷിക്കേണ്ടതും അവ അപ്പ്ഡേറ്റു ചെയ്യേണ്ടതുമാണ്. ഓൺലൈൻ സ്റ്റോക്ക് എൻട്രി സംവിധാനവും നടപ്പിലാക്കേണ്ടതാണ്. 7, കമ്പ്യൂട്ടറുകൾ/ മറ്റ് ഇലക്സ്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവയുടെ മൊത്തത്തിലുള്ള നിയന്ത്രണം എല്ലാ ഓഫീസിലും ഒരു ഉദ്യോഗസ്ഥന് നൽകേണ്ടതും ഇക്കാര്യത്തിൽ എന്തെങ്കിലും വീഴ്ചയുണ്ടാകുന്ന പക്ഷം ആയതിന്റെ ഉത്തരവാദിത്ത്വം ആ ഉദ്യോഗസ്ഥന് ആയിരിക്കുന്നതുമാണ്. 8, എല്ലാ വാങ്ങലുകളും പൂർണ്ണമായും കേരളാ ഫിനാൻഷ്യൽ കോഡ്, 2013-ലെ കേരളാ സ്റ്റോർ പർച്ചേസ് നിയമം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കേണ്ടതാണ്. 9. കമ്പ്യൂട്ടറുകൾ, സെർവർ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയ്ക്ക് ആവശ്യമായ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാണെന്നും ഇല്ലെങ്കിൽ വളരെ പെട്ടെന്ന് ആയത് ലഭ്യമാകുമെന്നും പർച്ചേസിംഗ് ഓഫീ സർ ഉറപ്പു വരുത്തേണ്ടതാണ്. 10. ഇവയുടെ ഘടിപ്പിക്കൽ അനാവശ്യമായി ദീർഘിപ്പിക്കരുത്. അനുവദനീയമായ മൂന്നു മാസക്കാല ത്തിനും ശേഷം ആയത് വൈകിപ്പിക്കുന്ന പക്ഷം വാങ്ങാൻ അനുമതി നൽകിയ ഉദ്യോഗസ്ഥനിൽ നിന്നും വാങ്ങൽ വിലയുടെ 18% (പതിനെട്ട് ശതമാനം) തുക ഈടാക്കുന്നതാണ്. 11, യഥാർത്ഥ ആവശ്യത്തിലും കൂടുതൽ വാങ്ങരുത്. 12 വാങ്ങിയ ഉപകരണങ്ങളുടെ അന്തിമ സെറ്റിൽമെന്റിനു മുൻപായി അർഹതപ്പെട്ട അധികാരിയിൽ നിന്നും ഇൻസ്റ്റലേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമായും വാങ്ങിയിരിക്കേണ്ടതാണ്. 13. എല്ലാ വകുപ്പുകളിലും ഓൺലൈൻ സ്റ്റോക്ക് എൻട്രി സംവിധാനം ഐ.റ്റി. വകുപ്പിന്റെ അനുമതി യോടു കൂടി നടപ്പിലാക്കേണ്ടതാണ്. 14, സർക്കാർ ഓഫീസുകളിലെ ഇ-വേസ്റ്റ് നിർമ്മാർജ്ജനം ചെയ്യുന്നതിനാവശ്യമായ കർമ്മ പരിപാടി കൾ ആസൂത്രണം ചെയ്യേണ്ടതാണ്. എയിംസ് സോഫ്റ്റ് വെയർ മുഖേന തദ്ദേശ സ്ഥാപനങ്ങൾ അക്കൗണ്ടസ് ഇ-സബ്മിഷൻ നടപ്പിലാക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് സർക്കുലർ (തദ്ദേശസ്വയംഭരണ (എ.സി) വകുപ്പ്, നം. എ.സി.225/2016/തസ്വഭവ. Tvpm, തീയതി 29-01-2016) വിഷയം :- തദ്ദേശസ്വയംഭരണ വകുപ്പ് - എയിംസ് സോഫ്റ്റ് വെയർ മുഖേന തദ്ദേശ സ്ഥാപനങ്ങൾ അക്കൗണ്ടസ് ഇ-സബ്മിഷൻ നടപ്പിലാക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത്. സൂചന - കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡയറക്ടറുടെ 25/01/2016-ലെ കെ.എസ്.എ.13398/ഐ.റ്റി 2/2015 നം. കത്ത്. കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ ഓഡിറ്റ് സംബന്ധിച്ച പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന (AIMS - Audit Information Management system) og)amd ഓൺലൈൻ സോഫ്റ്റ് വെയറിന്റെ രണ്ടാംഘട്ടമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക ധന കാര്യപ്രതിക (Annual Financial Statement) കൾക്കും ഇ-സബ്മിഷൻ നടപ്പിലാക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. ആയത് പ്രകാരം 2015-16 വർഷം മുതൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളും, അവരവരുടെ (Annual Financial Statement) സംസ്ഥാന ഓഡിറ്റ് വകുപ്പിന് ലഭ്യമാക്കുന്നതോടൊപ്പം എയിംസ് സ്റ്റോഫ്റ്റ് വെയർ മുഖേന ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. പ്രസ്തുത സോഫ്റ്റ് വെയറിൽ പ്രവേശിക്കുവാനുള്ള ലോഗിൻ ഐ.ഡി.യും, തുടർനിർദ്ദേശങ്ങളും, സംസ്ഥാന ഓഡിറ്റ് വകുപ്പ് എല്ലാ തസ്വഭവ സ്ഥാപനങ്ങൾക്കും ലഭ്യ മാക്കുന്നതാണ്. കൂടാതെ ഈ പുതിയ സോഫ്റ്റ് വെയർ ഉപയോഗിക്കുന്നത് സംബന്ധിച്ച ജീവനക്കാർക്ക് അവബോധം നൽകുവാനും, ഈ-സബ്മിഷൻ രീതി പരിചയപ്പെടുത്തുന്നതിനുമായി സംസ്ഥാന ഓഡിറ്റ് വകുപ്പ്, കില, ഐ.കെ.എം. എന്നീ സ്ഥാപനങ്ങൾ സംയുക്തമായി 2016 ഫെബ്രുവരി 6,8,9 തീയതികളിൽ കിലയിൽ വച്ച സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേയും, അക്കൗണ്ടന്റ് മാർക്കുമായി ഒരു ഏക ദിന പരിശീലനപരിപാടി സംഘടിപ്പിക്കുന്നുണ്ട്. പരിശീലന പരിപാടിയുടെ സമയക്രമം താഴെ ചേർക്കുന്നു.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ