Panchayat:Repo18/vol2-page0990

From Panchayatwiki
Revision as of 06:12, 6 January 2018 by Siyas (talk | contribs) ('ഷണൽ ആക്ഷൻ പ്ലാൻ രൂപീകരിച്ച പ്രവൃത്തികൾ ആരംഭി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

ഷണൽ ആക്ഷൻ പ്ലാൻ രൂപീകരിച്ച പ്രവൃത്തികൾ ആരംഭിക്കേണ്ടതാണ്. അഡീഷണൽ ആക്ഷൻ പ്ലാൻ പ്രകാരമുള്ള പ്രവൃത്തികൾ 2014 സെപ്തംബർ മാസം മുതൽ ആരംഭിക്കേണ്ടതാണ്. ഗുണഭോക്താവിന്റെ ആവശ്യാനുസരണം തുടർന്നുള്ള വർഷങ്ങളിലേക്ക് മാറ്റിവയ്ക്കപ്പെട്ട വ്യക്തിഗത ആസ്തികൾ ഉണ്ടെങ്കിൽ അത്തരം ആസ്തികൾ തുടർന്നുള്ള വർഷങ്ങളിൽ ഡേറ്റാ എൻട്രി നടത്തി ലഭിക്കുന്ന പട്ടികയിൽ ഉൾപ്പെടു ത്തേണ്ടതും അവ ഗ്രാമസഭയിൽ അവതരിപ്പിച്ച് ലേബർ ബഡ്ജറ്റിനോടൊപ്പം ആക്ഷൻ പ്ലാനിന്റെ ഭാഗ മാക്കേണ്ടതും അതനുസരിച്ച് പ്രവൃത്തികൾ ഏറ്റെടുക്കേണ്ടതുമാണ്. 3. സാധന-വേതന ഘടകം 60:40 എന്ന അനുപാതത്തിൽ നിലനിർത്തുന്നതിനായി തൊഴിൽ ഘടകം മാത്രമുള്ള പ്രവൃത്തികളും സാധനഘടകം ചെറിയ തോതിൽ മാത്രമുള്ള പ്രവൃത്തികളും ആദ്യം ആരംഭി ക്കേണ്ടതാണ്. അവിദഗ്ദദ്ധ തൊഴിൽ ഘടകം പുരോഗമിക്കുന്നതനുസരിച്ച് സാധനഘടകം കൂടുതലുള്ള പ്രവൃത്തികൾ ആരംഭിക്കാവുന്നതാണ്. 4. വ്യക്തിഗത ആസ്തികൾ നിർമ്മിക്കുന്നതിനും പൊതു അടിസ്ഥാന സൗകര്യ പ്രവൃത്തികൾ ഏറ്റെ ടുക്കുന്നതിനും സാധന-സാമഗ്രികളും വിദഗ്ദ്ധ തൊഴിലാളികളെയും ഉപയോഗിക്കേണ്ടതായി വരുമ്പോൾ അവ 31-03-2012-ാം തീയതിയിലെ സ.ഉ (കൈ) നം. 93/12/തസ്വഭവ സർക്കാർ ഉത്തരവിൽ പ്രതിപാദിച്ചി ട്ടുള്ള നിബന്ധനകൾക്കനുസരിച്ച് സാധനസാമഗ്രികളും വിദഗ്ദ്ധ തൊഴിലാളികളുടെ സേവനവും ലഭ്യമാ ക്കേണ്ടതാണ്. 5, എസ്റ്റിമേറ്റുകൾ പ്രാദേശികമായി ലഭിക്കുന്ന വിഭവങ്ങൾ പ്രയോജനപ്പെടുത്തി ഉൽപാദിപ്പിക്കുന്ന നിർമ്മാണ വസ്തുക്കൾ ഉപയോഗിക്കുന്ന രീതിയിൽ തയ്യാറാക്കേണ്ടതാണ്. പൊതു നിർദ്ദേശങ്ങൾ ഓരോ സങ്കേതത്തിലെയും ക്യാമ്പയിൻ പൂർത്തീകരിച്ചു കഴിയുന്ന മുറയ്ക്ക് ചുവടെപ്പറയുന്ന മാതൃകാ ഫാറത്തിൽ പുരോഗതി റിപ്പോർട്ട് നൽകേണ്ടതാണ്. () G380O) ആകെ നിലവിൽ രജിസ്ട്രേഷനു കോളം നാലിൽ ത്തിന്റെ കുടുംബ രജിസ്റ്റർ വേണ്ടി ലഭിച്ച പരാമർശിക്കപ്പെട്ടവയിൽ പേർ ങ്ങളുടെ ചെയ്യപ്പെട്ട പുതിയ വിതരണം ചെയ്തത (വാർഡ് എണ്ണം കുടുംബങ്ങളുടെ അപേക്ഷകൾ തൊഴിൽ കാർഡുകളുടെ നമ്പർ) aG)620 എണ്ണം (1) (2) (3) (4) (5) VI. ചെക്ക് ലിസ്റ്റ് 1. സങ്കേതങ്ങളിൽ ക്യാമ്പയിനിൽ പങ്കെടുക്കുന്ന വില്ലേജ് എക്സ്സ്റ്റൻഷൻ ഓഫീസർമാർ/അക്രഡിറ്റഡ് ജീവനക്കാർ/എസ്.സി./എസ്.ടി പ്രൊമോട്ടർ ചുവടെപ്പറയുന്ന രേഖകൾ കൈയ്യിൽ കരുതേണ്ടതാണ്. a) വ്യക്തിഗത ആസ്തികളുടെ പടങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഫോൾഡറും ഇതര ഐ.ഇ.സി മെറ്റീരിയലുകളും b) പൊതു ആസ്തികളുടെ പടങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഫോൾഡറും ഇതര ഐ.ഇ.സി മെറ്റീരിയലുകളും C) തൊഴിൽ കാർഡിനുള്ള രജിസ്ട്രേഷൻ ഫാറങ്ങൾ d) തൊഴിലിനുള്ള അപേക്ഷാഫാറങ്ങൾ e) പഞ്ചായത്തിൽ നൽകിയിട്ടുള്ള ഡിജിറ്റൽ ക്യാമറ (തൊഴിൽ കാർഡിന് അപേക്ഷ നൽകുന്ന വരുടെ ഫോട്ടോ എടുക്കുന്നതിനുവേണ്ടി) f) വ്യക്തിഗത ആസ്തി ആവശ്യങ്ങൾ ശേഖരിക്കുന്നതിനുള്ള ഫാറം (triplicate) g) പൊതു ആവശ്യങ്ങൾ ശേഖരിക്കുന്നതിനുള്ള ഫാറം (triplicate) h) വിവര ശേഖരണം നടത്തുന്നതിനായി PRA സമ്പ്രദായത്തെ ആധാരമാക്കി തയ്യാറാക്കിയ കുറിപ്പ i) ഇതര വകുപ്പുകളിൽ നിന്ന് ലഭ്യമാക്കാൻ സാധിക്കുന്ന ഉപജീവന ആസ്തികളെയും സങ്കേത ങ്ങളുടെ പൊതു വികസനത്തിന് ലഭ്യമാക്കാൻ സാധിക്കുന്ന പൊതു ആസ്തികളെയും സംബന്ധിക്കുന്ന കുറിപ്പ് (ഈ കുറിപ്പ് ജില്ലാതലത്തിൽ തയ്യാറാക്കി പ്രിന്റ് ചെയ്ത് നൽകേണ്ടതാണ്.) j) ക്യാമ്പയിന്റെ ലക്ഷ്യങ്ങൾ വിശദീകരിച്ചുകൊണ്ടും സങ്കേതങ്ങളിലെ സന്ദർശന തീയതിയും സമയവും കാണിച്ച് കൊണ്ടും സങ്കേതങ്ങളിൽ മുൻകൂറായി വിതരണം നടത്തുകയും ആയതിന്റെ ഒന്നോ രണ്ടോ പകർപ്പ് ടീമിന് നൽകുകയും വേണം (നോട്ടീസ് മാതൃക ഉള്ളടക്കം ചെയ്തിട്ടുണ്ട്).

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ