Panchayat:Repo18/vol2-page0987

From Panchayatwiki
Revision as of 06:10, 6 January 2018 by Siyas (talk | contribs) ('* ഒരു സങ്കേതത്തിൽ ഒരു ദിവസം പൂർണ്ണമായും വിനിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)
  • ഒരു സങ്കേതത്തിൽ ഒരു ദിവസം പൂർണ്ണമായും വിനിയോഗിച്ചുകൊണ്ട് ഭവനസന്ദർശനം പൂർത്തീ കരിക്കേണ്ടതാണ്. a) സങ്കേതങ്ങൾ കേന്ദ്രീകരിച്ചുള്ള വിവര വിജ്ഞാപനവ്യാപനം (IEC) പ്രവർത്തനങ്ങൾ-നിയമം ഉറപ്പു നൽകുന്ന അർഹതകളെക്കുറിച്ചും വ്യക്തിഗത-സാമൂഹ്യ ആസ്തികളെ സംബന്ധിച്ചുമുള്ള അവ ബോധം ഗുണഭോക്താക്കളിൽ സ്യഷ്ടിക്കേണ്ടതാണ്. b) പട്ടികജാതി, പട്ടികവർഗ്ഗ, മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സമ്പൂർണ്ണ രജിസ്ട്രേഷൻ ഉറപ്പാ ക്കൽ (അപേക്ഷ സ്വീകരിക്കൽ, ഡേറ്റാ എൻട്രി നടത്തൽ, ഫോട്ടോ എടുക്കൽ, ജോബ് കാർഡ് തയ്യാറാ ക്കൽ, രജിസ്ട്രേഷൻ ഓഫീസർ ഒപ്പ് രേഖപ്പെടുത്തൽ, ജോബുകാർഡുകളുടെ വിതരണം) C) തൊഴിലിനുള്ള അപേക്ഷകൾ സ്വീകരിക്കൽ (വനാവകാശ നിയമ പ്രകാരം ഭൂമി ലഭിച്ച കുടുംബ ങ്ങൾക്ക് മറ്റ് സ്വകാര്യ ഭൂമി (other private property) ഇല്ലെങ്കിൽ 150 ദിവസത്തേക്കുള്ള തൊഴിൽ അപേക്ഷ സ്വീകരിക്കാവുന്നതാണ്) d) കുടുംബത്തിലെ ശാരീരിക-മാനസിക വൈകല്യം ഉള്ളവരെയും 15 വയസ്സിന് താഴെയുള്ള പെൺ കുട്ടികളെയും സംബന്ധിച്ചുള്ള വിവരശേഖരണം. e) ഗുണഭോക്താക്കളുമായി നേരിട്ട് ആശയവിനിമയം നടത്തി പദ്ധതിയുടെ പ്രത്യേകതകൾ മനസ്സി ലാക്കി കൊടുത്ത് വ്യക്തിഗത/സങ്കേതത്തിന്റെ പൊതു ആസ്തികൾക്കുള്ള പൊതു ആവശ്യങ്ങൾ നേരിട്ട മനസ്സിലാക്കി ബന്ധപ്പെട്ട ഫാറത്തിൽ രേഖപ്പെടുത്തൽ (ആയത് നടപ്പ സാമ്പത്തിക വർഷത്തിലെ അഡീഷണൽ ആക്ഷൻ പ്ലാനിൽ ആവശ്യാനുസരണം ഉൾക്കൊള്ളിക്കേണ്ടതാണ്.)

A. വ്യക്തിഗത ആവശ്യങ്ങൾ കണ്ടെത്തൽ a) വ്യക്തിഗത ആസ്തികളുടെ ആവശ്യകത ക്യാമ്പയിന്റെ ഭാഗമായി കണ്ടെത്തേണ്ടതാണ്. b) എല്ലാ കുടുംബങ്ങളുടേയും പ്രാതിനിധ്യം ഉറപ്പാക്കേണ്ടതാണ്. c) ഓരോ കുടുംബത്തിന്റെയും ആവശ്യങ്ങൾ പ്രത്യേകമായി ചോദിച്ചറിഞ്ഞ് സംസ്ഥാന മിഷനിൽ നിന്നും ലഭ്യമാക്കുന്ന മാതൃകാഫോറത്തിൽ രേഖപ്പെടുത്തേണ്ടതാണ്. ഓരോ കുടുംബത്തിനും പ്രത്യേകം ഫാറം ഉപയോഗിക്കേണ്ടതാണ്. d) പദ്ധതിയിൽ ലഭ്യമാകുന്ന എല്ലാ വ്യക്തിഗത ആസ്തികളെ സംബന്ധിച്ചും കുടുംബത്തിന് മനസ്സി ലാക്കിക്കൊടുക്കുകയും കുടുംബം ആവശ്യപ്പെടുന്ന എല്ലാ തരം ആസ്തികളും ഫാറത്തിൽ രേഖപ്പെടു Ο8(OO)6ΥYες (O)O6ΥY). e) ഗുണഭോക്താക്കൾ തനത് വർഷം വേണ്ടെന്നു വയ്ക്കുന്ന ആസ്തികൾ ഏതൊക്കെയാണെന്ന് ബന്ധപ്പെട്ട കോളത്തിൽ രേഖപ്പെടുത്തേണ്ടതാണ്. f) വ്യക്തിഗത ആസ്തികൾ ഗുണഭോക്താക്കൾക്ക് യഥേഷ്ടം തിരഞ്ഞെടുക്കുന്നതിനുള്ള അവകാശം ഉണ്ടായിരിക്കുന്നതാണ്. ഒരു ഗുണഭോക്താവ് ഏതെങ്കിലും ഒരു ആസ്തി ഒരു വർഷം വേണ്ടെന്ന് പ്രസ്താ വിക്കുക മൂലം ടി ആസ്തിക്കുള്ള ഗുണഭോക്താവിന്റെ അവകാശം ഇല്ലാതാകുന്നതല്ല. അടുത്ത വർഷം ടി ആസ്തി ആവശ്യപ്പെടുന്നതിനുള്ള അർഹത ഗുണഭോക്താവിന് ഉണ്ടായിരിക്കുന്നതാണ്. g) ഗുണഭോക്താക്കൾ ആവശ്യപ്പെടുന്ന ആസ്തികളെ സംബന്ധിച്ചുള്ള വിവരങ്ങൾ triplicate ഫാറത്തിൽ തയ്യാറാക്കേണ്ടതാണ്. ഒന്നാമത്തെ പകർപ്പ് ഗുണഭോക്താവിന് നൽകേണ്ടതും രണ്ടാമത്തെ പകർപ്പ ബ്ലോക്കിലും മൂന്നാമത്തെ പകർപ്പ പഞ്ചായത്തിലും സൂക്ഷിക്കേണ്ടതാണ്. h) മൂന്ന് ഫാറത്തിലും ഗുണഭോക്താവിന്റെ ഒപ്പ് ബന്ധപ്പെട്ട കോളത്തിൽ വാങ്ങേണ്ടതാണ്. i) സാമൂഹ്യ പരിശോധനയ്ക്ക് ഈ ഫാറങ്ങൾ വിധേയമാക്കേണ്ടതും ഗുണഭോക്താക്കൾ ആവശ്യപ്പെ ട്ടിട്ടുള്ള ഏതെങ്കിലും ആസ്തി നിഷേധിക്കപ്പെട്ടിട്ടുണ്ടോയെന്ന് പ്രത്യേകമായി പരിശോധിക്കേണ്ടതും അത്തരം പരിശോധനയുടെ കണ്ടെത്തലുകൾ സോഷ്യൽ ഓഡിറ്റ് റിപ്പോർട്ടിൽ ചേർക്കേണ്ടതുമാണ്. j) ഫാറങ്ങളിൽ രേഖപ്പെടുത്തലുകൾ വരുത്തുന്നതിനുള്ള ഉത്തരവാദിത്വം വില്ലേജ് എക്സ്സ്റ്റൻഷൻ ഓഫീ സർമാർക്കും പദ്ധതിയിൽ നിയോഗിക്കപ്പെട്ടിട്ടുള്ള അക്രഡിറ്റഡ് ജീവനക്കാർക്കും (അസി. എഞ്ചിനീയർമാർ, ഓവർസീയർമാർ, ഡേറ്റാ എൻട്രി ഓപ്പറേറ്റർമാർ) എസ്.സി./എസ്.റ്റി പ്രൊമോട്ടർമാർ എന്നിവർക്ക് ആയിരി ക്കും. ഈ ജീവനക്കാർ കാമ്പയിനിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. k) സങ്കേതങ്ങൾക്ക് പുറത്ത് താമസിക്കുന്ന പട്ടികജാതി/പട്ടികവർഗ്ഗ/മത്സ്യത്തൊഴിലാളി വിഭാഗ ക്കാരുടെ വ്യക്തിഗത ആവശ്യങ്ങൾ മുകളിൽപ്പറഞ്ഞ ജീവനക്കാർ നേരിട്ട് ഭവനസന്ദർശനം നടത്തി ശേഖ രിക്കേണ്ടതാണ്. l) പദ്ധതി പ്രകാരം ഏറ്റെടുക്കാൻ കഴിയുന്ന വ്യക്തിഗത ആസ്തികൾ ചുവടെ പറയുന്നവയാണ്. 1. ഭൂവികസന പ്രവൃത്തികൾ 2. ജലസേചന സൗകര്യം ഉറപ്പാക്കുന്നതിന് ആവശ്യമായ പ്രവൃത്തികൾ (കൃഷിയിടങ്ങളിലെ കുള്ള ങ്ങൾ, ജലസേചന കിണറുകൾ, കനാലുകൾ മുതലായവ) 3. മറ്റ് ജല സംരക്ഷണ പ്രവൃത്തികൾ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ