Panchayat:Repo18/vol2-page0985

From Panchayatwiki
Revision as of 06:08, 6 January 2018 by Siyas (talk | contribs) ('സർക്കാർ ഇക്കാര്യം പരാമർശം (3) പ്രകാരം വിശദമായി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

സർക്കാർ ഇക്കാര്യം പരാമർശം (3) പ്രകാരം വിശദമായി പരിശോധിക്കുകയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി നൽകുന്ന ഭവനങ്ങൾ പണയപ്പെടുത്തി ഷെഡ്യൂൾഡ് ബാങ്കുകൾ, പൊതുമേഖലാ ബാങ്കുകൾ, സഹകരണ ബാങ്കുകൾ എന്നിവിടങ്ങളിൽ നിന്ന് വായ്ക്കപയെടുക്കുന്നതിന് അനുവദിച്ച് ഉത്തര വാകുകയും ചെയ്യുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതി - പട്ടികജാതി/പട്ടികവർഗ്ഗ/ മത്സ്യത്തൊഴിലാളി വിഭാഗങ്ങളുടെ സമഗ്ര വികസനം ഉറപ്പാക്കുന്നത് ലക്ഷ്യം വച്ചുള്ള കാമ്പയിൻ - മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.ഡി) വകുപ്പ്, സഉ(സാധാ)നം. 2394/2014/തസ്വഭവ, തിരു.തീയതി : 16-9-14) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ - മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ പദ്ധതി പട്ടികജാതി/പട്ടികവർഗ്ഗ/മത്സ്യത്തൊഴിലാളി വിഭാഗങ്ങളുടെ സമഗ്ര വികസനം ഉറപ്പാക്കുന്നത് eldeq4yo വച്ചുള്ള കാമ്പയിൻ - മാർഗ്ഗനിർദ്ദേശങ്ങൾ പരിശോധിച്ച അനുമതി നൽകി - ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതി മിഷൻ ഡയറക്ടറുടെ 25-08-2014-ലെ 2842/ഇ.ജി.എസ്./14/ആർ.ഇ.ജി.എസ്. നമ്പർ കത്ത് ഉത്തരവ് ഗ്രാമീണ ജനതയുടെ ഉപജീവനത്തിന് ആവശ്യമായ ജീവനോപാധികൾ ലഭ്യമാക്കുക വഴി തൊഴിലിനു വേണ്ടി നഗരപ്രദേശങ്ങളിലേക്കുള്ള കുടിയേറ്റം തടയുക എന്നുള്ളതാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതിയുടെ നിലവിലുള്ള ലക്ഷ്യം. ഭേദഗതി ചെയ്യപ്പെട്ട പട്ടിക 1-ലെ ഖണ്ഡിക 5 പ്രകാരം ഉപജീവന ആസ്തികൾ സൃഷ്ടിക്കുമ്പോൾ പട്ടികജാതി/പട്ടിക വർഗ്ഗ കുടുംബങ്ങൾ, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾ തുടങ്ങിയ പിന്നോക്ക വിഭാഗങ്ങൾക്ക് മുൻഗണന നൽകണമെന്ന് നിഷ്ക്കർഷിച്ചിട്ടുണ്ട്. 2. ഈ ദുർബല വിഭാഗങ്ങൾ നമ്മുടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കേന്ദ്രീകരിച്ചിട്ടുള്ളത് പട്ടിക ജാതി/പട്ടികവർഗ്ഗ/മത്സ്യത്തൊഴിലാളി സങ്കേതങ്ങളിലാണെങ്കിലും ഗ്രാമീണമേഖലയിലെ 25% പട്ടികജാതി കുടുംബങ്ങളെയും 43% പട്ടികവർഗ്ഗ കുടുംബങ്ങളേയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരുന്നതിന് നാളിതുവരെ സാധിച്ചിട്ടില്ല. ദാരിദ്ര്യ രേഖയ്ക്ക് താഴെ വരുന്ന മത്സ്യത്തൊഴിലാളികളുടെ നല്ലൊരു ഭാഗവും ഇപ്പോഴും പദ്ധതിയുടെ പരിധിക്ക് പുറത്താണ്. ഈ സാഹ ചര്യത്തിൽ പട്ടികജാതി/പട്ടികവർഗ്ഗ/മത്സ്യത്തൊഴിലാളി വിഭാഗങ്ങളുടെ സമഗ്ര വികസനം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി ഉറപ്പാക്കുന്നതിന് പ്രത്യേക കാമ്പയിൻ നടപ്പിലാക്കുന്നതി നുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സംസ്ഥാന മിഷൻ രൂപീകരിക്കുകയുണ്ടായി. 3. പട്ടികജാതി/പട്ടികവർഗ്ഗ/മത്സ്യത്തൊഴിലാളി സങ്കേതങ്ങളുടെ സമഗ്ര വികസനത്തിന് വേണ്ടി ആരം ഭിക്കാൻ ഉദ്ദേശിക്കുന്ന കാമ്പയിന്റെ ലക്ഷ്യങ്ങൾ ചുവടെ പറയുന്നവയാണ്. 1. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം ഉറപ്പ് നൽകുന്ന അർഹതകളെ ക്കുറിച്ചും വ്യക്തിഗത-സാമൂഹ്യ ആസ്തികളെ സംബന്ധിച്ചുമുള്ള അവബോധം പട്ടികജാതി/പട്ടികവർഗ്ഗ/ മത്സ്യത്തൊഴിലാളി സങ്കേതങ്ങളിലെ ഗുണഭോക്താക്കളിൽ സൃഷ്ടിക്കുക. 2. പട്ടികജാതി/പട്ടികവർഗ്ഗ/മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സമ്പൂർണ്ണ രജിസ്ട്രേഷൻ ഉറപ്പാ ക്കൽ, 3. ഈ വിഭാഗങ്ങളിൽപ്പെട്ട രജിസ്റ്റർ ചെയ്തിട്ടുള്ളതും സന്നദ്ധരായി മുന്നോട്ട് വരുന്നതുമായ എല്ലാ കുടുംബങ്ങളിൽ നിന്നും തൊഴിലിനുള്ള അപേക്ഷ സ്വീകരിക്കലും തൊഴിൽ നൽകലും. 4, ഗൃഹസന്ദർശനം നടത്തി കുടുംബങ്ങളുടെ വ്യക്തിഗത ആവശ്യങ്ങളും സങ്കേതങ്ങളുടെ പൊതു ആവശ്യങ്ങളും നേരിട്ട് മനസ്സിലാക്കി അവ പരിഹരിക്കുന്നതിനുള്ള പ്രവൃത്തികൾ ഏറ്റെടുത്ത് നടപ്പിലാ ക്കൽ 5. മുകളിൽ പറഞ്ഞ വിഭാഗങ്ങളിൽപ്പെട്ട കുടുംബങ്ങളിലെ ശാരീരിക-മാനസിക വൈകല്യം ഉള്ളവ രുടെയും 15 വയസ്സിന് താഴെയുള്ള പെൺകുട്ടികളെയും സംബന്ധിച്ചുള്ള വിവരശേഖരണം നടത്തൽ. 4. കാമ്പയിന്റെ ആസൂത്രണം, നടത്തിപ്പ്, കുടുംബങ്ങളുടെ വ്യക്തിഗത ആവശ്യങ്ങളും സങ്കേതങ്ങ ളുടെ പൊതു ആവശ്യങ്ങളും കണ്ടെത്തൽ എന്നിവ സംബന്ധിച്ചുള്ള നടപടികമങ്ങൾ സംബന്ധിച്ച നിർദ്ദേ ശങ്ങൾ പരിശോധിച്ച മഹാത്മാഗാന്ധി എൻ.ആർ.ഇ.ജി.എസ് - 'ശ്രദ്ധ' "എന്റെ വികസനം എന്റെ അവകാശം" എന്ന് നാമകരണം ചെയ്യുന്നത് സംബന്ധിച്ച് അനുമതി നൽകണമെന്ന് പരാമർശപ്രകാരം മിഷൻ ഡയ റക്ടർ അഭ്യർത്ഥിച്ചിരുന്നു.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ