Panchayat:Repo18/vol1-page1050

From Panchayatwiki
Revision as of 05:30, 6 January 2018 by Jeli (talk | contribs) ('(2) നാലാം വകുപ്പ് പ്രകാരമുള്ള വ്യവസ്ഥകൾ പാലിച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

(2) നാലാം വകുപ്പ് പ്രകാരമുള്ള വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടെന്ന് സ്ഥാപനം സ്ഥിതിചെയ്യുന്ന ജില്ലയിലെ ജില്ലാ ആയുർവേദ മെഡിക്കൽ ഓഫീസറും ഡയറക്ടർ നിർദ്ദേശിക്കുന്ന അതാതു ജില്ലയിലെ സീനിയറായ ഒരു ആയുർവേദ മെഡിക്കൽ ഓഫീസറും ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശിക്കുന്ന ഏതെങ്കിലും സർക്കാർ ആയുർവേദ കോളേജിലെ കായ ചികിത്സാ-പഞ്ചകർമ്മ വകുപ്പിലെ ഒരു ഡോക്ടറും ഉൾപ്പെടുന്ന മൂന്നംഗ സമിതി പരിശോധന നടത്തി സാക്ഷ്യപ്പെടുത്തി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ അംഗീകാരപത്രം നൽകാൻ പാടുള്ളതും അംഗീകാരപ്രതത്തിൽ ഏതു കാറ്റഗറിയിൽപ്പെട്ട ആയുർവേദകേന്ദ്രമാണെന്ന് വ്യക്തമാക്കേണ്ടതുമാണ്.

(3) ഡയറക്ടർക്കോ രണ്ടാം ഉപവകുപ്പിൽ പരാമർശിക്കുന്ന പരിശോധനാ സമിതിക്കോ, പരാതിയിന്മേലോ, സ്വമേധയായോ, ഏതൊരു ആയുർവേദ ആരോഗ്യ കേന്ദ്രത്തിലും പ്രവേശിക്കുവാനും 4-ാം വകുപ്പുപ്രകാരമുള്ള വ്യവസ്ഥകൾ ആ കേന്ദ്രം പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കുവാനുമുള്ള അധികാരം ഉണ്ടായിരിക്കുന്നതുമാണ്.

(4) (2)-ാം ഉപവകുപ്പു പ്രകാരമോ (3)-ാം ഉപവകുപ്പു പ്രകാരമോ ഉള്ള പരിശോധനയ്ക്കായി അപ്രകാരമുള്ള കേന്ദ്രത്തിലെ വസ്തുക്കളും രജിസ്റ്ററുകളും രേഖകളും മറ്റും ആവശ്യപ്പെടുന്നതിനും അവ കണ്ടെത്തുന്നതിനും ആവശ്യമായ തിരച്ചിൽ നടത്തുന്നതിനും അങ്ങനെയുള്ള ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.

(5) ഒരു ആയുർവേദ ആരോഗ്യകേന്ദ്രത്തിൽ ഈ ആക്ട് പ്രകാരമുള്ള പരിശോധനയോ തിരച്ചിലോ നടത്തുന്നതിന് (2)-ാം ഉപവകുപ്പിൽ പറയുന്ന ഉദ്യോഗസ്ഥർക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്തുകൊടുക്കുവാൻ ആ ആയുർവേദ ആരോഗ്യകേന്ദ്രത്തിന്റെ മാനേജർക്ക് കടമയും ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതാണ്.

(6) (2)-ാം ഉപവകുപ്പിൽ പറയുന്ന ഉദ്യോഗസ്ഥർക്ക്, ഒരു ആയുർവേദ ആരോഗ്യകേന്ദ്രത്തിൽ ഈ ആക്ട് പ്രകാരമുള്ള പരിശോധനയോ തിരച്ചിലോ നടത്തുന്നതിന് നിയമാനുസൃതമായ സഹായം ചെയ്യാതിരിക്കുകയോ തടസ്സം ചെയ്യുകയോ ചെയ്യുന്ന ഏതൊരാളും ഈ ആക്ട് പ്രകാരമുള്ള ഒരു കുറ്റം ചെയ്തതായി കണക്കാക്കപ്പെടുന്നതാണ്.

6. അംഗീകാരപത്രത്തിനുള്ള അപേക്ഷയും ഫീസും.- (1) ഒരു ആയുർവേദ ആരോ ഗ്യകേന്ദ്രത്തിന് അംഗീകാരപത്രം ലഭിക്കുന്നതിനോ പുതുക്കുന്നതിനോ ഉള്ള ഏതൊരു അപേക്ഷയും, ഡയറക്ടർക്ക്, നിർണ്ണയിക്കപ്പെട്ട ഫീസ് സഹിതം നിർണ്ണയിക്കപ്പെട്ട ഫോറത്തിൽ സമർപ്പിക്കേണ്ടതാണ്.

(2) ഡയറക്ടർ, അംഗീകാരപത്രം ലഭിക്കുന്നതിനോ പുതുക്കുന്നതിനോ ഉള്ള അപേക്ഷയിന്മേൽ നിർണ്ണയിക്കപ്പെട്ട സമയത്തിനകം തീരുമാനം എടുക്കേണ്ടതാണ്.

7. അംഗീകാരപത്രം റദ്ദാക്കൽ. (1) 5-ാം വകുപ്പ് (3)-ാം ഉപവകുപ്പു പ്രകാരം നടത്തിയ ഏതെങ്കിലും പരിശോധനയിൽ ഒരു ആയുർവേദ ആരോഗ്യകേന്ദ്രം വ്യവസ്ഥകൾ പാലിക്കാത്തതായോ ലംഘിക്കുന്നതായോ കാണുന്നപക്ഷം, അപ്രകാരമുള്ള വീഴ്ചകളോ ന്യൂനതകളോ പ്രത്യേകം പറഞ്ഞുകൊണ്ടും അതിൽ പ്രത്യേകം പറഞ്ഞിട്ടുള്ള സമയപരിധിക്കുള്ളിൽ അവ പരിഹരിക്കുന്നതിന് ആവശ്യപ്പെട്ടുകൊണ്ടുമുള്ള ഒരു നോട്ടീസ് ഡയറക്ടറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മെഡി ക്കൽ ഓഫീസറോ അപ്രകാരമുള്ള ആയുർവേദ ആരോഗ്യകേന്ദ്രത്തിന്റെ മാനേജർക്ക് നൽകേണ്ടതാണ്.

(2) (1)-ാം ഉപവകുപ്പുപ്രകാരമുള്ള നോട്ടീസിൽ പ്രത്യേകം പറഞ്ഞിട്ടുള്ള ഏതെങ്കിലും വീഴ്ചകളോ ന്യൂനതകളോ ആ നോട്ടീസിൽ പ്രത്യേകം പറഞ്ഞിട്ടുള്ള സമയപരിധിക്കുള്ളിൽ ബന്ധപ്പെട്ട ആയുർവേദ ആരോഗ്യകേന്ദ്രം പരിഹരിക്കേണ്ടതും അപ്രകാരം പരിഹരിച്ച വിവരം അങ്ങനെയുള്ള ആയുർവേദ ആരോഗ്യകേന്ദ്രത്തിന്റെ മാനേജർ, (1)-ാം ഉപവകുപ്പുപ്രകാരം നോട്ടീസ് നൽകിയ ഉദ്യോഗസ്ഥനെ രേഖാമൂലം അറിയിക്കേണ്ടതുമാണ്.

(3) (1)-ാം ഉപവകുപ്പുപ്രകാരമുള്ള നോട്ടീസിൽ പ്രത്യേകം പറഞ്ഞിട്ടുള്ള ഏതെങ്കിലും വീഴ്ച കളോ ന്യൂനതകളോ ആ നോട്ടീസിൽ പ്രത്യേകം പറഞ്ഞിട്ടുള്ള സമയപരിധിക്കുള്ളിൽ പരിഹരിച്ചതായി (2)-ാം ഉപവകുപ്പു പ്രകാരമുള്ള അറിയിപ്പ് ലഭിച്ചാൽ, അങ്ങനെയുള്ള കേന്ദ്രം (1)-ാം ഉപവകുപ്പിൽ പറയുന്ന ഉദ്യോഗസ്ഥർ, വീണ്ടും പരിശോധിക്കേണ്ടതും ആ അറിയിപ്പു പ്രകാരമുള്ള പരിഹാരങ്ങൾ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ