Panchayat:Repo18/vol1-page0597
Rule 4 KPR (പ്രവേശിക്കാനും പരിശോധന നടത്താനുമുള്ള അധികാരങ്ങൾക്കുള്ള....ചട്ടങ്ങൾ) 597
2. നിർവ്വചനങ്ങൾ.-ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം.- (എ) ‘ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്ന് അർത്ഥമാകുന്നു; (ബി) ‘വകുപ്പ് എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്ന് അർത്ഥമാകുന്നു (സി) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും, പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്റ്റിൽ അവയ്ക്കു നൽകപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ, യഥാക്രമം, ഉണ്ടായിരിക്കുന്നതാണ്.
3. അന്വേഷണത്തിനോ പരിശോധനയ്ക്കക്കോ വേണ്ടിയുള്ള പ്രവേശനം..- 241-ാം വകുപ്പ (1)-ാം ഉപവകുപ്പ് (എ) ഖണ്ഡത്തിലെ കാര്യങ്ങൾക്കു വേണ്ടി യാതൊരു വാസഗൃഹത്തിലോ, ഒരു വാസസ്ഥലമായി ഉപയോഗിക്കുന്ന പൊതുകെട്ടിടത്തിന്റെ യാതൊരു ഭാഗത്തോ സെക്രട്ടറിയോ അദ്ദേ ഹമോ പഞ്ചായത്തോ അധികാരപ്പെടുത്തിയ ഏതെങ്കിലും ആളോ അവിടെ പ്രവേശിക്കാനുള്ള ഉദ്ദേ ശത്തെപ്പറ്റി ചുരുങ്ങിയത് 24 മണിക്കുർ സമയത്തെ മുന്നറിയിപ്പ് നോട്ടീസ് അതിലെ താമസക്കാരന് കൊടുക്കാത്തപക്ഷം, മേൽപ്പറഞ്ഞ താമസക്കാരന്റെ സമ്മതം കൂടാതെ അവിടെ പ്രവേശിക്കാൻ പാടില്ലാത്തതാണ്.
4. ലൈസൻസുള്ളതോ പെർമിറ്റുള്ളതോ ആയ പരിസരങ്ങളിലേക്കുള്ള പ്രവേശനം.- 241-ാം വകുപ്പ് (1)-ാം ഉപവകുപ്പ് (ബി) ഖണ്ഡത്തിലെ കാര്യങ്ങൾക്കുവേണ്ടി,-
(എ.) സെക്രട്ടറിക്കോ, അദ്ദേഹമോ പഞ്ചായത്തോ അധികാരപ്പെടുത്തുന്ന ഏതെങ്കിലും ആൾക്കോ, സുര്യോദയത്തിനും സൂര്യാസ്തമനത്തിനും ഇടയ്ക്കുള്ള സമയത്ത് ഏതു പരിസരത്തും പ്രവേശിക്കാവുന്നതാണ്; (ബി) താഴെ സൂചിപ്പിക്കുന്ന ഏതെങ്കിലും ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഏതെ
ങ്കിലും പരിസരം ആക്റ്റിനാലോ, ആക്റ്റിൻ കീഴിലോ ലൈസൻസോ അനുവാദത്തോടോ കൂടിയേ പ്രവർത്തിക്കാവൂ എന്നുള്ളപ്പോൾ അവ ഇല്ലാതെ പ്രവർത്തിക്കുന്നു എന്നോ അല്ലെങ്കിൽ അങ്ങനെ യുള്ള ലൈസൻസിലേയോ അനുവാദത്തിലേയോ നിബന്ധനകൾക്കു വിരുദ്ധമായി അത്തരം പരി സരങ്ങളിൽ എന്തെങ്കിലും പ്രവർത്തികൾ ചെയ്യുന്നു എന്നോ വിശ്വസിക്കാൻ തക്ക കാരണങ്ങൾ ഉണ്ടെങ്കിൽ, സെക്രട്ടറിക്കോ അദ്ദേഹമോ പഞ്ചായത്തോ അധികാരപ്പെടുത്തുന്ന ഏതെങ്കിലും ആൾക്കോ, അത്തരം പരിസരങ്ങളിൽ നോട്ടീസ് നൽകാതെ തന്നെ പകൽ ഏതു സമയത്തും, നിയ മത്തിന്റെയോ ചട്ടങ്ങളുടേയോ ബൈലാകളുടേയോ റഗുലേഷനുകളുടേയോ ഏതെങ്കിലും വ്യവസ്ഥ കളോ ലൈസൻസിന്റെയോ അനുവാദത്തിന്റെയോ ഏതെങ്കിലും നിബന്ധനകളോ അല്ലെങ്കിൽ നിയ മപരമായ നിർദ്ദേശങ്ങളോ അല്ലെങ്കിൽ നിരോധനങ്ങളോ ലംഘിക്കുന്നില്ലായെന്നു സ്വയം ബോദ്ധ്യം വരുത്തുന്നതിനായി, പ്രവേശിക്കാവുന്നതാണ്:-
(1) മൃഗത്തോലോ, തോടോ ഊറയ്ക്കിടുന്നതിന്; (2) വെടിമരുന്നോ, കരിമരുന്നോ നിർമ്മിക്കുന്നതിന്; (3) ബിയർ വാറ്റുന്നതിനും, ചാരായമോ അല്ലെങ്കിൽ സ്പിരിറ്റ് ഉൾക്കൊള്ളുന്ന മറ്റു വാറ്റു മദ്യമോ (ഡീനേച്ചേർഡോ അല്ലാത്തതോ ആയ) വാറ്റി നിർമ്മിക്കുന്നതിന്;
(4) ഏതെങ്കിലും സ്ഫോടന ദ്രവ്യമോ കത്തി ജ്വലിക്കുന്ന വസ്തുക്കളോ ശേഖരിക്കുന്നതിന്; എന്നാൽ ഏതെങ്കിലും പരിസരത്തിൽ നോട്ടീസ് കൂടാതെതന്നെ പ്രവേശിക്കണമെന്നുള്ളപ്പോൾ പോലും സ്ത്രീകൾക്ക് പ്രത്യേകം നീക്കിവച്ച ഏതെങ്കിലും ഭാഗത്ത് താമസിക്കുന്നവർക്ക് അവരുടെ സ്വകാര്യത പാലിക്കാവുന്ന വിധത്തിൽ പരിസരത്തിന്റെ ഏതെങ്കിലും ഭാഗത്തേക്കു മാറുവാൻ സാദ്ധ്യ മാക്കിത്തീർക്കുന്നതിന് പര്യാപ്തമായ അവസരം കിട്ടത്തക്കവിധത്തിൽ സെക്രട്ടറിയോ, അദ്ദേഹമോ പഞ്ചായത്തോ അധികാരപ്പെടുത്തിയ ആളോ മതിയായ നോട്ടീസ് ബന്ധപ്പെട്ടവർക്ക് നൽകിയിരി ക്കേണ്ടതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |