Panchayat:Repo18/vol2-page0980

From Panchayatwiki
Revision as of 05:23, 6 January 2018 by Siyas (talk | contribs) ('കമ്മിറ്റി തീരുമാനങ്ങളും രേഖപ്പെടുത്തുന്നതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

കമ്മിറ്റി തീരുമാനങ്ങളും രേഖപ്പെടുത്തുന്നതിനായി വെവ്വേറെ മിനിടസ് ബുക്കുകളും, പഞ്ചായത്ത് കമ്മിറ്റി കൾക്കും, സ്റ്റാന്റിംഗ് കമ്മിറ്റികൾക്കും വേണ്ടി പ്രത്യേകം നോട്ടീസ് ബുക്കുകളും സൂക്ഷിക്കുന്നതിന് നിർ ദ്ദേശിച്ചുകൊണ്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു പൊതു നിർദ്ദേശം എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കും നൽകിയിട്ടുള്ളതായും ടി ആവശ്യത്തിലേക്കായി വേണ്ടിവരുന്ന മിനിടസ് ബുക്കുകളും നോട്ടീസ് ബുക്കുകളും ഗ്രാമലക്ഷ്മി മുദ്രാലയത്തിൽ അച്ചടിക്കുന്നതിനും ആയവ സ്പെഷ്യൽ ഇൻഡന്റ് മുഖേന എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നേരിട്ട് എത്തിച്ചു കൊടുക്കുന്നതിനും ഇതിനു വേണ്ടിവരുന്ന ചെലവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നിർവ്വഹിക്കുന്നതിനും ഉള്ള അനുമതി നൽകണമെന്ന് പരാമർശം പ്രകാരം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടി രുന്നു. സർക്കാർ ഈ വിഷയം പരിശോധിച്ചു. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനറൽ കമ്മിറ്റി, സ്റ്റാന്റിംഗ് കമ്മിറ്റി യോഗങ്ങൾക്ക് ഉപയോഗിക്കുന്നതിനായി നോട്ടീസ് ബുക്കുകളും യോഗ തീരു മാനങ്ങൾ രേഖപ്പെടുത്തുന്നതിനായുള്ള മിനിട്സ് ബുക്കുകളും ആവശ്യമായ അളവിൽ അച്ചടിക്കുന്നതിനും അവ സ്പെഷ്യൽ ഇൻഡന്റ് മുഖേന എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നേരിട്ട് എത്തിച്ചു കൊടു ക്കുന്നതിനും ഗ്രാമലക്ഷ്മി മുദ്രാലയത്തെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. ഇതിനുവേണ്ടി വരുന്ന ചെലവ് അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തന്നെ വഹിക്കേണ്ടതാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ക്രൈഡവർമാർക്ക് ഓവർ കൈ, ഹോളിഡേ അലവൻസുകൾ നൽകുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഇ.പി.എ) വകുപ്പ്, സ.ഉ (സാധാ)നം.2039/2014/തസ്വഭവ. തിരുതീയതി : 06-8-2014) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെ ദിവസവേതനാടി സ്ഥാനത്തിൽ ജോലി ചെയ്യുന്ന ക്രൈഡവർമാർക്ക് ഓവർ ടൈം, ഹോളിഡേ അലവൻസുകൾ നൽകുന്നതി നുള്ള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- (1) 23-08-2007-ലെ 70/2007/ധന നമ്പർ സർക്കുലർ. (2) സ.ഉ.(സാധാ) നമ്പർ 170/2013/തസ്വഭവ തീയതി 22-01-2013 (3) കണ്ണൂർ, എറണാകുളം, തൃശ്ശൂർ, കാസർഗോഡ് ജില്ലാ പഞ്ചായത്ത് സെക്രട്ടറിമാരുടെ കത്തുകൾ. (4) പഞ്ചായത്ത് ഡയറക്ടറുടെ 28-01-2014-ലെ ഇ10-39291/14 നമ്പർ കത്ത്. ഉത്തരവ് സൂചന (2) -ലെ സർക്കാർ ഉത്തരവ് പ്രകാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെ ഔദ്യോഗിക വാഹനത്തിന്റെ ക്രൈഡവർമാർക്ക് ഓഫീസ് സമയത്തിന് ശേഷമോ അവധി ദിവസങ്ങളിലോ നടത്തുന്ന ഔദ്യോഗിക യാത്രകൾക്ക്, നിയമപ്രകാരമുള്ള ഓവർ ബൈഅലവൻസ്, ഹോളിഡേ അലവൻസ് നൽകു ന്നതിന് അനുമതി നൽകി ഉത്തരവായിരുന്നു. പഞ്ചായത്ത് വകുപ്പിൽ ജില്ലാ പഞ്ചായത്തുകളിൽ പ്രസിഡന്റു മാരുടെ ഔദ്യോഗിക വാഹനം കൈകാര്യം ചെയ്യുന്ന ക്രൈഡവർമാർക്ക് നിശ്ചിത സമയം ബാധകമല്ലാത്ത സാഹചര്യങ്ങൾ പലപ്പോഴും ഉണ്ടാകാറുണ്ടെന്നും, ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒട്ടനവധി പരിപാടികളിൽ പങ്കെടുക്കുന്നതിനാൽ ക്രൈഡവർമാർക്ക് അധികസമയം പ്രവൃത്തി എടുക്കേണ്ട സാഹചര്യം പല ദിവസങ്ങളിലും ഉണ്ടാകാറുണ്ടെന്നും ആയതിനാൽ ദിവസവേത നാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ക്രൈഡവർമാർക്കും പ്രസ്തുത ആനുകൂല്യങ്ങൾ അനുവദിക്കാവുന്ന താണെന്ന് പഞ്ചായത്ത് ഡയറക്ടർ പരാമർശം 4 പ്രകാരം അഭിപ്രായപ്പെട്ടിട്ടുണ്ട്. സർക്കാർ ഈ വിഷയം വിശദമായി പരിശോധിച്ചു. സൂചന 1-ലെ സർക്കുലറിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് വകുപ്പിൽ ജില്ലാ പഞ്ചായത്തുകളിലെ പ്രസിഡന്റുമാരുടെ ഔദ്യോഗിക വാഹനം ഓടിക്കുന്ന ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ക്രൈഡവർമാർക്കും ഓവർ ബ്ലെ, ഹോളിഡേ അലവൻ സുകൾ അനുവദിക്കുന്നതിനുള്ള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പൊതു സ്വകാര്യ പങ്കാളിത്ത പ്രോജക്ടുകളുടെ ഡി.പി.ആർ. തയ്യാറാക്കുന്നതിന് പശ്ചാത്തല മേഖലയിൽ പ്രോജക്ടുകൾ ഏറ്റെടുക്കുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സ.ഉ (സാധാ)നം.2060/2014/തസ്വഭവ. തിരുതീയതി : 06-08-2014) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - പൊതു സ്വകാര്യ പങ്കാളിത്ത പ്രോജക്ടുകളുടെ ഡി.പി. ആർ. തയ്യാറാക്കുന്നതിന് പശ്ചാത്തല മേഖലയിൽ പ്രോജക്ട്ടുകൾ ഏറ്റെടുക്കുന്നതിന് അനുമതി നൽകി - ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 23-07-2014-ലെ സി.സി. തീരുമാനം ഇനം നമ്പർ 23,

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ