Panchayat:Repo18/vol2-page0972

From Panchayatwiki
Revision as of 05:14, 6 January 2018 by Siyas (talk | contribs) ('6.2. അയൽസഭ 1. തദ്ദേശഭരണ സ്ഥാപനത്തിന്റെ ഓരോ വാർഡി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

6.2. അയൽസഭ 1. തദ്ദേശഭരണ സ്ഥാപനത്തിന്റെ ഓരോ വാർഡിലും 50 മുതൽ 100 വരെ അടുത്തടുത്ത കുടുംബ ങ്ങൾ ഉൾപ്പെടുന്ന അയൽസഭകൾ രൂപീകരിക്കണം. 2. നഗരസഭകളിൽ രജിസ്റ്റർ ചെയ്ത റസിഡന്റ്സ് അസോസിയേഷനുകളെ അയൽസഭയായി കണ ക്കാക്കാവുന്നതാണ്. ഇതിൽപ്പെടാത്ത വീടുകളെ ഉൾപ്പെടുത്തി അയൽസഭ രൂപീകരിക്കേണ്ടതാണ്. 3. അയൽസഭയുടെ പ്രവർത്തനഭൂപരിധി വാർഡ് വികസന സമിതി നിർദ്ദേശിക്കുന്നതും ഗ്രാമസഭ/ വാർഡ് സഭ അംഗീകരിച്ചതുമായിരിക്കണം. 4. അയൽസഭ പ്രദേശത്തെ കുടുംബങ്ങളിലെ വോട്ടർ പട്ടികയിൽ പേരുള്ള മുഴുവനാളുകളും ഇതിൽ അംഗങ്ങളായിരിക്കും. 5. ഓരോ അയൽസഭയ്ക്കും പതിനൊന്ന് അംഗങ്ങളുള്ള ഒരു നിർവ്വാഹക സമിതി ഉണ്ടായിരിക്കേണ്ട താണ്. 6. അയൽസഭയിൽ നിന്നും ഒരു സ്ത്രീയേയും ഒരു പുരുഷനേയും വാർഡ് വികസന സമിതിയിലേക്ക് തെരഞ്ഞെടുക്കേണ്ടതാണ്. 7. എസ്.സി, എസ്.ടി. മത്സ്യതൊഴിലാളി എന്നീ വിഭാഗങ്ങളുടെ ജനസംഖ്യാനുപാതികമായ പ്രാതി നിധ്യം അയൽസഭ നിർവ്വാഹക സമിതിയിൽ ഉണ്ടായിരിക്കേണ്ടതാണ്. 8. ഗ്രാമസഭയുടെ/വാർഡ്സഭയുടെ കീഴ്ഘടകമെന്ന നിലയിൽ അയൽസഭകൾക്ക് പ്രവർത്തിക്കുന്ന തിനാവശ്യമായ ബൈലോ തദ്ദേശഭരണസ്ഥാപനത്തിന് തയ്യാറാക്കാവുന്നതും സർക്കാരിൽ നിന്ന് അനു മതി നേടാവുന്നതുമാണ്. 6.2.1. അയൽസഭ ചുമതലകൾ a. തങ്ങളുടെ പ്രദേശത്ത് നടപ്പാക്കേണ്ട വികസന പ്രവർത്തനങ്ങളെ സംബന്ധിച്ചും അവയുടെ മുൻ ഗണനയെക്കുറിച്ചും ഗ്രാമസഭയ്ക്ക് നിർദ്ദേശം നൽകുക. b. തദ്ദേശഭരണ സ്ഥാപനങ്ങൾ നടപ്പാക്കുന്ന വിവിധ വികസന പ്രവർത്തനങ്ങളെക്കുറിച്ച് അയൽസഭ കുടുംബങ്ങളെ അറിയിക്കുക, വികസനപ്രവർത്തനങ്ങളിൽ ജനപങ്കാളിത്തവും സന്നദ്ധപ്രവർത്തനവും ഉറ പ്പാക്കുക. C. അയൽസഭ കുടുംബങ്ങളിലെ മുഴുവൻ അംഗങ്ങളേയും ഗ്രാമസഭയിൽ പങ്കെടുപ്പിക്കാനാവശ്യമായ പ്രവർത്തനങ്ങൾ നടത്തുക. d. ഗുണഭോക്ത്യ സമിതികളുടെ പ്രവർത്തനങ്ങളിൽ സഹായിക്കുക. e. വികസന പ്രവർത്തനങ്ങൾക്കാവശ്യമായ വിഭവസമാഹരണത്തിന് സഹായിക്കുക. f. കുടുംബ, വ്യക്തിഗത ഗുണഭോക്ത്യ പ്രോജക്ടുകളിൽ അർഹരായ ഗുണഭോക്താക്കളുടെ മുൻ ഗണനാ പട്ടിക തയ്യാറാക്കുന്നതിന് സഹായിക്കുക. g. പ്രദേശത്തെ വികസന പരിപാടികളുടേയും നിർമ്മാണ പ്രവർത്തനങ്ങളുടേയും മോണിറ്ററിംഗ് നട ത്തുക. വാർഡ് പ്രദേശത്തേയും കുടുംബങ്ങളേയും സംബന്ധിച്ചുള്ള സർവ്വേ, വിവരശേഖരണം എന്നിവ നടത്തുക. h. പൊതു ആസ്തികൾ സംരക്ഷിക്കുക, സാമൂഹ്യ തിന്മകൾക്കെതിരെ പ്രചാരണം സംഘടിപ്പിക്കുക. i്. അയൽസഭ പ്രദേശത്തെ ശുചിത്വപാലന പ്രവർത്തനങ്ങളെക്കുറിച്ച കുടുംബങ്ങളെ ബോധവാന്മാരാക്കി ശുചിത്വപാലനം ഉറപ്പാക്കുക, ജലസ്രോതസ്സുകൾ മലിനമാകാതെ സൂക്ഷിക്കാൻ ജനങ്ങളെ ബോധവൽ ക്കരിക്കുക. j. അയൽസഭയുടെ മോണിറ്ററിംഗ് റിപ്പോർട്ട്, വാർഷിക റിപ്പോർട്ട, സ്ഥാപനങ്ങളുടെ പ്രവർത്തന ങ്ങളുടെ റിപ്പോർട്ട് എന്നിവ തയ്യാറാക്കി ഗ്രാമസഭ/വാർഡ്സഭയിൽ അവതരിപ്പിക്കുക. k. വാർഡ് പ്രദേശത്ത് നടക്കുന്ന അനധികൃത നിർമ്മാണങ്ങൾ, വയൽ-തണ്ണീർതടങ്ങൾ നികത്തൽ, കുന്നുകൾ ഇടിച്ചു നിരപ്പാക്കൽ, അനധികൃത ഖനനം, മലിനീകരണം, പരിസ്ഥിതി ആഘാത പ്രവർത്തന ങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്നപൗരന്മാർക്കും ഭിന്നശേഷിയുള്ളവർക്കും എതിരെയുള്ള അതി ക്രമങ്ങൾ എന്നിവ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുക, അവ തടയുന്നതിനാവശ്യമായ പ്രവർത്തന ങ്ങൾ സംഘടിപ്പിക്കുക. 6,2,2, (Groco)(oôomb(e cgco)o (pomosa Isltd9,0h633(fö 1. അയൽസഭയുടെ യോഗങ്ങൾ മൂന്ന് മാസത്തിലൊരിക്കലും ഇടയ്ക്കുള്ള കാലയളവിൽ ആവശ്യാ നുസരണവും പ്രദേശത്തെ സൗകര്യപ്രദമായ സ്ഥലത്ത് ചെയർമാനുമായി കൂടിയാലോചിച്ച് കൺവീനർ വിളിച്ചുകൂട്ടേണ്ടതും യോഗത്തിന്റെ അജണ്ടയും തീയതിയും സ്ഥലവും സമയവും അറിയിച്ചുകൊണ്ടുള്ള നോട്ടീസ് മൂന്ന് ദിവസമെങ്കിലും മുമ്പായി അംഗങ്ങളായ കുടുംബങ്ങൾക്ക് നൽകേണ്ടതുമാണ്. നോട്ടീസ് പൊതു നോട്ടീസ് ബോർഡുകളിൽ പ്രദർശിപ്പിക്കേണ്ടതാണ്. 2. അയൽസഭ യോഗ വിവരം വാർഡിലെ തദ്ദേശഭരണ സ്ഥാപന ജനപ്രതിനിധിയെ അറിയിച്ച വിളിച്ചു ചേർക്കേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ