Panchayat:Repo18/vol1-page0610
5. അപേക്ഷ നിരസിക്കൽ- (1) ഒരു പഞ്ചായത്ത് റെക്കാർഡിന്റെയോ അല്ലെങ്കിൽ അതിന്റെ പ്രസക്ത ഭാഗത്തിന്റെയോ പകർപ്പ് ലഭിക്കുന്നതിനോ അല്ലെങ്കിൽ അവ പകർത്തിയെടുക്കുന്നതി നുള്ള അനുമതിക്കോ വേണ്ടിയുള്ള ഒരു അപേക്ഷ താഴെപ്പറയുന്ന കാരണങ്ങളാൽ സെക്രട്ടറിക്ക് അല്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നിരസിക്കാവുന്നതാണ്.
(എ) റെക്കാർഡ് ഒരു പരസ്യരേഖയല്ലെങ്കിൽ, അഥവാ,
(ബി.) സാദ്ധ്യമായ എല്ലാവിധ തിരച്ചിലിനുശേഷവും റെക്കാർഡ് കണ്ടുകിട്ടുന്നില്ലായെങ്കിൽ; അഥവാ,
(സി) റെക്കാർഡിന്റെ സൂക്ഷിപ്പിന് നിശ്ചയിച്ചിട്ടുള്ള കാലപരിധി കഴിഞ്ഞതിനാൽ അത് നശി പ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, അഥവാ,
(ഡി) റെക്കാർഡിനെപ്പറ്റിയുള്ള അപേക്ഷയിലെ വിവരങ്ങൾ അപൂർണ്ണമാണെങ്കിൽ; അഥവാ,
(ഇ) ആവശ്യമായ തിരച്ചിൽ ഫീസോ പകർപ്പു ഫീസോ അപേക്ഷകൻ അടച്ചിട്ടില്ലായെങ്കിൽ,
(2) (1)-ാം ഉപചട്ടം (എ.), (ബി). (സി). (ഡി) ഖണ്ഡങ്ങളിൽ ഏതെങ്കിലും കാരണത്താൽ ഒരു അപേക്ഷ നിരസിക്കപ്പെടുന്ന സംഗതിയിൽ, അപേക്ഷയോടൊപ്പം പകർപ്പ് ഫീസ് അടച്ചിട്ടുണ്ടെങ്കിൽ, ആയത് അപേക്ഷകന് രേഖാമൂലം തിരികെ നൽകേണ്ടതാണ്.
(3) യഥാർത്ഥത്തിൽ നിലവിലുണ്ടായിരുന്നതും പകർപ്പ് ആവശ്യപ്പെട്ടിട്ടുള്ളതുമായ ഒരു റെക്കാർഡ്,
(എ) സാദ്ധ്യമായ എല്ലാവിധ തിരച്ചിലിനുശേഷവും കണ്ടുകിട്ടുന്നില്ലായെങ്കിൽ, അത് കണ്ടു കിട്ടുന്നില്ല എന്നും,
(ബി) അതിന്റെ സൂക്ഷിപ്പിന് നിശ്ചയിച്ചിട്ടുള്ള കാലപരിധി കഴിഞ്ഞതിനാൽ നശിപ്പിക്കപ്പെട്ടി ട്ടുണ്ടെങ്കിൽ അത് നശിപ്പിക്കപ്പെട്ടു എന്നും,
കാരണം രേഖപ്പെടുത്തിക്കൊണ്ട് ഒരു സർട്ടിഫിക്കറ്റ് അപേക്ഷകന് സെക്രട്ടറിയോ, ബന്ധപ്പെട്ട ഉദ്യോഗസ്ഥനോ നൽകേണ്ടതാണ്.)
6. റെക്കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് തയ്യാറാക്കി നൽകൽ/റെക്കാർഡ് നേരിട്ട കാണാൻ അനുവദിക്കൽ- (1) 5-ാം ചട്ടപ്രകാരം ഒരു അപേക്ഷ നിരസിക്കപ്പെടാത്ത സംഗതിയിൽ അപേക്ഷ ലഭിച്ച പതിനഞ്ച് ദിവസത്തിനകം അപേക്ഷയിൻമേൽ തീർപ്പു കൽപ്പിക്കേണ്ടതാണ്.
(2) അപേക്ഷകന് നൽകുന്ന പകർപ്പ് ശരിയായതാണെന്നുള്ളതിന്റെ തെളിവിനായി സെക്രട്ടറി അല്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അതിൽ ഒപ്പിട്ടു സാക്ഷ്യപ്പെടുത്തേണ്ടതും പഞ്ചായത്തിന്റെ അല്ലെങ്കിൽ ബന്ധപ്പെട്ട ആഫീസിന്റെ മുദ്ര അതിൽ പതിക്കേണ്ടതുമാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |