Panchayat:Repo18/vol2-page0814
(2) 09-06-2008-ലെ സ.ഉ (സാധാ) നം. 1662/08/ത.സ്വ.ഭ.വ
(3) പഞ്ചായത്ത് ഡയറക്ടറുടെ 31-10-11-ലെ ജെ4-8697/09 നമ്പർ റിപ്പോർട്ട്.
ഉത്തരവ്
നിലത്തെഴുത്താശാൻമാരുടെ ഗ്രാന്റ് 200/ രൂപയായി വർദ്ധിപ്പിച്ച സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലെയും അംഗീകൃത നിലത്തെഴുത്താശാന്മാർക്ക് നൽകുന്നതിന് എല്ലാ ഗ്രാമപഞ്ചായത്തുകൾക്കും പരാമർശം (2)-ലെ ഉത്തരവിൽ അനുമതി നൽകിയിരുന്നു. നിലത്തെഴുത്താശാൻമാർക്ക്/ആശാട്ടിമാർക്ക് (കുടിപ്പള്ളിക്കുടം) നൽകി വരുന്ന പ്രതിമാസ ഗ്രാന്റ് വർദ്ധിപ്പിക്കണമെന്ന് ബന്ധപ്പെട്ട വിവിധ സംഘടനകൾ ആവശ്യം ഉന്നയിച്ച സാഹചര്യത്തിൽ സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. സംസ്ഥാനത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളുടെയും മുനിസിപ്പാലികളുടേയും കോർപ്പറേഷനുകളുടേയും പരിധിയിൽ പ്രവർത്തിക്കുന്ന എല്ലാ അംഗീകൃത നിലത്തെഴുത്താശാൻമാർക്കും ആശാട്ടിമാർക്കും (കുടിപ്പള്ളിക്കുടം) നൽകി വരുന്ന പ്രതിമാസ ഗ്രാന്റ് 200/- രൂപയിൽ നിന്നും 500/- (അഞ്ഞുറ് രൂപ) രൂപയായി വർദ്ധിപ്പിച്ചും ടി ഗ്രാന്റ് അതാത് തദ്ദേശസ്വയംഭരണ വകുപ്പ് സ്ഥാപനങ്ങൾ അവയുടെ തനത് ഫണ്ടിൽ നിന്നും നൽകേണ്ടതാണെന്ന് വ്യക്തമാക്കിക്കൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഇൻഫർമേഷൻ കേരള മിഷനെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിൽ ഒരു സ്വയംഭരണ സ്ഥാപനമായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകിയ ഉത്തരവിനെ സംബന്ധിച്ച് [തദ്ദേശസ്വയംഭരണ (ഐ.ബി.) വകുപ്പ്, സ.ഉ.(കൈ) നം. 343/2012/തസ്വഭ TVPM, dt. 22-12-12]
സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ - ഇൻഫർമേഷൻ കേരള മിഷനെ തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിൽ, ഒരു സ്വയംഭരണ സ്ഥാപനമായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവു പുറപ്പെടുവിക്കുന്നു.
ഉത്തരവ്
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഇ-ഗവേണൻസ് ഫലപ്രദമായും കാര്യക്ഷമമായും നടപ്പിലാക്കുന്നതിനായി ഇൻഫർമേഷൻ കേരള മിഷനെ തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിൽ, 1955-ലെ 12-ാം ആക്റ്റ് ആയ ട്രാവൻകൂർ കൊച്ചിൻ ലിറ്റററി ആന്റ് ചാരിറ്റബിൾ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് പ്രകാരം ഒരു സ്വയംഭരണ സ്ഥാപനമായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകി ഇതിനാൽ ഉത്തരവാകുന്നു.
പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി - പൊതുമരാമത്തു പ്രവൃത്തികളുമായി ബന്ധപ്പെട്ട പ്രോജക്ടുകൾ പരിശോധിച്ച് അംഗീകാരം നൽകേണ്ട ഉദ്യോഗസ്ഥരെ നിയമിച്ചതിനെ സംബന്ധിച്ച് ഉത്തരവ്
[തദ്ദേശസ്വയംഭരണ (ഡി.എ.) വകുപ്പ്, സ.ഉ.(എം.എസ്) നം. 342/2012/തസ്വഭവ TVPM, dt. 22-12-12]
സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി - പൊതുമരാമത്തു പ്രവൃത്തികളുമായി ബന്ധപ്പെട്ട പ്രോജക്ടുകൾ പരിശോധിച്ച് അംഗീകാരം നൽകേണ്ട ഉദ്യോഗസ്ഥരെ നിയമിച്ച് ഉത്തരവാകുന്നു.
പരാമർശം:- (1) സ.ഉ (എം.എസ്.) നം. 225/2012/തസ്വഭവ തീയതി 18-08-2012.
(2) സ.ഉ (എം.എസ്.) നം. 285/2012/തസ്വഭവ തീയതി 05-11-12.
(3) തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയറുടെ 16-11-2012-ലെ ഡിബി-1/1559/2010/സിഇ/തസ്വഭവ നമ്പർ കത്ത്.
(4) 13-12-2012-ലെ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനം ഐറ്റം നമ്പർ 3.7
ഉത്തരവ്
സൂചന (2)-ലെ ഉത്തരവ് പ്രകാരം ജില്ലാ പഞ്ചായത്തുകളുടെയും കോർപ്പറേഷനുകളുടെയും പ്രോജ കടുകൾ പരിശോധിച്ച് അംഗീകാരം നൽകുന്നതിനുള്ള ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. സൂചന (3)-ലെ കത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയർ ആവശ്യപ്പെട്ടതിൻ പ്രകാരം സൂചന (4)-ലെ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ വകുപ്പിൽ പൊതു മരാമത്ത് പ്രവൃത്തികളുമായി ബന്ധപ്പെട്ട പ്രോജക്ടടുകൾ പരിശോധിച്ച് അംഗീകാരം നൽകുന്നതിന് താഴെ പ്പറയുന്ന ഉദ്യോഗസ്ഥരെ നിയമിച്ച് ഉത്തരവാകുന്നു.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |