Panchayat:Repo18/vol1-page1089

From Panchayatwiki

(4) ലാന്റ് റവന്യൂ കമ്മീഷണർക്ക് താഴെപ്പറയുന്ന അധികാരങ്ങൾ കൂടി ഉണ്ടായിരിക്കുന്ന താണ്. അതായത്.-

(എ) ആവശ്യമുള്ള സ്ഥലങ്ങളിൽ ഫ്ളയിംഗ് സ്ക്വാഡ് ഏർപ്പെടുത്തുകയും അവരുടെ പ്രവർത്തനം നിരീക്ഷിക്കുകയും ചെയ്യുക; (ബി) ആക്ടിനാലോ അതിൻകീഴിലെ ചട്ടങ്ങളാലോ ആവശ്യപ്പെട്ടിട്ടുള്ള എല്ലാ സ്റ്റേറ്റുമെന്റു കളും റിപ്പോർട്ടുകളും കണക്കുകളും തയ്യാറാക്കിക്കുക; (സി) ആക്ടിലേയും ചട്ടങ്ങളിലേയും വ്യവസ്ഥകളിൽ വരുത്തേണ്ട ഏതെങ്കിലും മാറ്റങ്ങളെ സംബന്ധിച്ച് സർക്കാരിന് ശുപാർശ ചെയ്യുക; (ഡി) പൊതുജനങ്ങളുടെ പരാതികൾ പരിശോധിച്ച് സ്വീകരിക്കേണ്ട നടപടികൾ നിർദ്ദേ ശിക്കുക; (ഇ) സർക്കാർ കാലാകാലങ്ങളിൽ നല്കുന്ന നിർദ്ദേശങ്ങളും ഉത്തരവുകളും നടപ്പിലാക്കി ക്കുക. വിശദീകരണം:- ഈ ചട്ടത്തിന്റെ ആവശ്യത്തിലേക്കായി ലാന്റ് റവന്യൂ കമ്മീഷണർ എന്നാൽ 1996-ലെ കേരള റവന്യൂ ബോർഡ് നിർത്തലാക്കൽ ആക്ട് (1996-ലെ 14) 5-ാം വകുപ്പ് പ്രകാരം സർക്കാർ നിയമിച്ചിട്ടുള്ളതും, ലാന്റ് റവന്യൂ കമ്മീഷണർ ആയി നിയോഗിച്ചിട്ടുള്ളതുമായ, കമ്മീഷ ണർ എന്നർത്ഥമാകുന്നു.] 9. ജില്ലാ കളക്ടറുടെ അധികാരങ്ങളും കർത്തവ്യങ്ങളും,- ജില്ലാ കളക്ടർ ജില്ലാ വിദഗ്ദ്ധ സമിതിയുടെ ചെയർമാൻ ആയിരിക്കുന്നതും അദ്ദേഹത്തിന് താഴെപ്പറയുന്ന അധികാരങ്ങളും കർത്ത വ്യങ്ങളും കൂടി ഉണ്ടായിരിക്കുന്നതുമാണ്, അതായത്.- (എ) ജില്ലാ വിദഗ്ദ്ധ സമിതിയുടെ തീരുമാനങ്ങൾ നടപ്പാക്കുക; (ബി) കടവു കമ്മിറ്റികൾ രൂപീകരിക്കുകയും അവയുടെ പ്രവർത്തനങ്ങൾ പരിശോധിക്കുകയും ചെയ്യുക; (സി) ജില്ലാ വിദഗ്ദ്ധ സമിതിയുടെ യോഗങ്ങളിൽ അദ്ധ്യക്ഷം വഹിക്കുക; (ഡി) ജില്ലാ വിദഗ്ദ്ധ സമിതിയുടെ പരിഗണനയ്ക്ക് വരുന്ന ഏതൊരു സംഗതിയിലും തന്റെ അഭിപ്രായം രേഖപ്പെടുത്തേണ്ടതും അജണ്ടയിലെ ഓരോ ഇനവും തന്റെ വ്യക്തമായ അഭിപ്രായം സഹിതം ജില്ലാ വിദഗ്ദ്ധ സമിതിയുടെ യോഗത്തിൽ വയ്ക്കുക; (ഇ) ജില്ലാ വിദഗ്ദ്ധ സമിതിയുടെ യോഗതീരുമാനങ്ങൾ സർക്കാരിനെ അറിയിക്കുക; (എഫ്) ആക്റ്റിലേയോ ഈ ചട്ടങ്ങളിലേയോ കീഴിൽ കടവ് കമ്മിറ്റിയോ മറ്റ് തദ്ദേശ സ്വയംഭ രണസ്ഥാപനങ്ങളോ പുറപ്പെടുവിച്ച ഏതെങ്കിലും ഉത്തരവിന്മേലോ എടുത്ത തീരുമാനത്തിന്മേലോ, ഫയൽ ചെയ്യുന്ന അപ്പീൽ ഹർജികൾ തീരുമാനിക്കുക; (ജി) റിവർ മാനേജ്മെന്റ് ഫണ്ടിന്റെ വരവ് ചിലവ് കണക്കുകൾ വച്ചുപോരുകയും സൂക്ഷിക്കു കയും ചെയ്യുക; (എച്ച്) സർക്കാരോ ജില്ലാ വിദഗ്ദ്ധ സമിതിയോ അധികൃതമാക്കിയ എല്ലാവിധ ചെലവുകൾക്കു മുള്ള തുകകൾ ചെക്കായോ പണമായോ നൽകുക; (ഐ) നദീതീരത്തോ കടവിലോ ഉള്ള കയ്യേറ്റങ്ങളും തടസ്സങ്ങളും നീക്കുന്നതിന് ആവശ്യ മായ നടപടികൾ സ്വീകരിക്കുക; (ജെ) ആക്റ്റ് മൂലമോ ഈ ചട്ടങ്ങളിലെ മറ്റ് വ്യവസ്ഥകൾ മൂലമോ ജില്ലാ കളക്ടർക്ക് പ്രത്യേ കമായി ചുമത്തിയ എല്ലാ കർത്തവ്യങ്ങളും നിർവഹിക്കുകയും നല്കിയ അധികാരങ്ങൾ വിനിയോ ഗിക്കുകയും ചെയ്യുക; (കെ) ജില്ലാ വിദഗ്ദ്ധ സമിതികൾ അംഗീകരിക്കുന്ന പദ്ധതികൾ സർക്കാരിന്റെ അനുമതിയോടെ നടപ്പാക്കുക; (എൽ) ഒരു വർഷത്തിലെ ഏതെങ്കിലും കാലയളവിൽ നദിയിൽ നിന്നോ കടവിൽ നിന്നോ മണൽ വാരുന്നത് നിരോധിക്കുക;

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ