Panchayat:Repo18/vol2-page0759

From Panchayatwiki
Revision as of 04:56, 6 January 2018 by Dinesh (talk | contribs) (759)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

GOVERNAMENT ORDERS 759

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി - ജൈവ ആവാസ വ്യവസ്ഥയെ തകർക്കുന്ന തരത്തിലുള്ള പ്രവൃത്തികൾ പദ്ധതിയിൽ നിരോധിച്ചു കൊണ്ടുള്ള ഉത്തരവിനെ സംബന്ധിച്ച്

(തദ്ദേശസ്വയംഭരണ (ഡി.ഡി.) വകുപ്പ്, സ.ഉ.(ആർ.റ്റി) നം. 534/2012/തസ്വഭവ TVPM, dt.22-02-12)

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ - മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി - ജൈവ ആവാസ വ്യവസ്ഥയെ തകർക്കുന്ന തരത്തിലുള്ള പ്രവൃത്തികൾ പദ്ധതിയിൽ നിരോധിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:- 1. മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാരസെല്ലിൽ നിന്നും 17510/സി.എം.പി.ജി. ആർ.സി./എസ്.കെ./2011/ജി.എ.ഡി. നമ്പരായി ഗ്രാമവികസന കമ്മീഷണർക്കയച്ച ശ്രീമതി സുഗതകുമാരിയുടെ തൊഴിലുറപ്പും നാടൻ പച്ചപ്പും എന്ന ലേഖനം.

2. എൻ.ആർ.ഇ.ജി.എസ്., മിഷൻ ഡയറക്ടറുടെ 10-01-2012-ലെ 26804/ ഇ.ജി.എസ്.6/11/സി.ആർ.ഡി. നമ്പർ കത്ത്.

ഉത്തരവ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ പ്രകൃതിയുടെ പച്ചപ്പിന്, അടിക്കാടുകൾക്ക്, അമൂല്യ ഔഷധികൾക്ക് കഠിനനാശം സംഭവിക്കുന്നുവെന്നും അതിനാൽ പ്രകൃതിയുടെ പച്ചപ്പ് നിലനിർത്തുന്നതിന് ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് പരാമർശം (1)-ലെ ലേഖനത്തിൽ ശ്രീമതി. സുഗത കുമാരി എഴുതുകയുണ്ടായി. ഇത്തരത്തിൽ നിരവധി നിവേദനങ്ങളും പരാതികളും ലഭിച്ചിട്ടുണ്ടെന്നും റോഡരികിലും നാട്ടുപാതയോരങ്ങളിലും തോട്ടുവരമ്പിലും കുളങ്ങളുടെയും മറ്റും ചുറ്റിൽ വളരുന്ന ചെടികളും മറ്റു പച്ചപ്പുകളും വേരോടെ പിഴുതു മാറ്റുന്ന പ്രവണതയും വെട്ടിമാറ്റിയ ചെടികളും ചെറുവൃക്ഷങ്ങളും തീയിടുന്ന പ്രവണതയും തൊഴിലുറപ്പു പദ്ധതിയിൽ വ്യാപകമാകുന്നതിനാൽ അമൂല്യമായ ജൈവസമ്പത്തും ഔഷധസസ്യങ്ങളും നശിപ്പിക്കുന്ന പ്രവണത ഒഴിവാക്കുവാൻ എസ്റ്റിമേറ്റുകൾ തയ്യാറാക്കുന്ന തലം മുതൽ ശ്രദ്ധിക്കണമെന്നും ഇത്തരം പ്രവണതകൾ തൊഴിലുറപ്പ് പദ്ധതിയിൽ നിരോധിക്കണമെന്നും പരാമർശം 2 പ്രകാരം എൻ.ആർ.ഇ.ജി.എസ്.മിഷൻ ഡയറക്ടർ അഭ്യർത്ഥിച്ചിരിക്കുന്നു.

സർക്കാർ ഇക്കാര്യം വിശദമായി പരിശോധിക്കുകയും മണ്ണൊലിപ്പ് തടയുന്നതിനും ജൈവവൈവിധ്യവും ഔഷധസസ്യങ്ങളും നിലനിർത്തുന്നതിനും, ചെടികളും സസ്യങ്ങളും വേരോടെ നശിപ്പിക്കുന്നതും തീയിടുന്നതും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിരോധിച്ചുകൊണ്ടും ഇക്കാര്യങ്ങൾ എസ്റ്റിമേറ്റ് തയ്യാറാക്കുന്ന തലം മുതൽ ശ്രദ്ധിക്കണമെന്ന് നിർദ്ദേശിച്ചുകൊണ്ടും ഉത്തരവാകുന്നു.


CENTRE FOR EMPLOYMENT & EDUCATIONAL GUIDANCE (CEEG), MALAPPURAMAS ANACCREDITED AGENCY FOR IMPARTING COMPUTER RAD RANNO PROGRAMMES - SANCTIONED ORDERS ISSUED

(Local Self Government (DA) Department, G.O. (Rt) No. 601/12/LSGD, Tvpm, Dt. 27-02-2012)

Abstract:- Local Self Government Department-Centre for Employment & Educational Guidance (CEEG), Malappuram as an accredited agency for imparting Computer related training Programmes - Sanctioned Orders issued.

Read:- (1) Letter dated 19-09-11 from the Secretary, Centre for Employment & Educational Guidance (CEEG), Malappuram

(2) Letter No.IKM/ECD/1/12 dated 05-01-12 from Executive Chairman & Director IKM

(3) Letter No. 26656/DP4/11/CRD dated 07-02-2012 from the Commissioner for Rural Development

(4) Decision No.2.23 dated 22.02.12 of State Level Co-ordination Committee.

ORDER

As per the letter read as 1st paper above the Secretary, Centre for employment & Educational Guidance (CEEG) Malappuram has requested to approve them as an accredited agency of Local Self Government Department to Conduct skill development programmes and other training programmes. The Director, Information Kerala Mission & the Commissioner for Rural Development in their letters read as 2nd and 3rd paper above respectively recommended to approve Centre for Employment & Educational Guidance (CEEG) as an accredited agency for imparting training programmes. Template:CREATE