Panchayat:Repo18/vol1-page0263

From Panchayatwiki
Revision as of 04:48, 6 January 2018 by Amalraj (talk | contribs) ('ആക്റ്റിലോ അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

ആക്റ്റിലോ അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലോ നിർണ്ണയിച്ചിട്ടുള്ള ദൂരപരിധി പാലിക്കേണ്ടതും പ്രസ്തുത ദൂരപരിധിക്കുള്ളിൽ ഒരു അബ്കാരിഷാപ്പ് സ്ഥാപിക്കുവാൻ ഗ്രാമപഞ്ചായത്ത് അനുവാദം നൽകാൻ പാടില്ലാത്തതും ആകുന്നു.

(4) പൊതുസമാധാത്തിന്റെയോ സൻമാർഗ്ഗത്തിന്റെയോ താൽപ്പര്യത്തിലോ സൗകര്യമോ ശല്യമോ കാരണമായോ ഒരു അബ്കാരിഷാപ്പ്, അത് സ്ഥിതിചെയ്യുന്ന സ്ഥലത്തുനിന്നും ഇതിനായി നിർദ്ദേശിക്കാവുന്ന പതിനഞ്ച് ദിവസത്തിൽ കവിയാത്ത സമയപരിധിക്കുള്ളിൽ മറ്റൊരു സ്ഥലത്തേക്ക് മാറ്റുവാനോ അല്ലെങ്കിൽ അടയ്ക്കുവാനോ ഉത്തരവ് നൽകുവാൻ ഒരു ഗ്രാമപഞ്ചായത്തിന് അധികാരമുണ്ടായിരിക്കുന്നതാണ്.

(5) ഈ വകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, (2) മുതൽ (4) വരെയുള്ള ഉപവകുപ്പുകളിലെ വ്യവസ്ഥകൾ 2012-ലെ കേരള പഞ്ചായത്ത് രാജ് (നാലാം ഭേദഗതി) ഓർഡിനൻസ് (2012-ലെ 63) പ്രാബല്യത്തിൽ വന്ന 2012 നവംബർ 25-ാം തീയതി നിലവിലുള്ള യാതൊരു അബ്കാരി ഷാപ്പിനോ, നിലവിലുള്ള എല്ലാ നിയമ വ്യവസ്ഥകൾക്കും വിധേയമായി പ്രസ്തുത തീയതിയിൽ നിലവിലുള്ള കള്ളുഷാപ്പുകൾ അവ സ്ഥാപിക്കുവാനായി അനുവദിച്ചിട്ടുള്ള അതിരുകൾക്കുള്ളിലുള്ള പ്രദേശത്ത് മാറ്റിസ്ഥാപിക്കുന്നതിനോ ബാധകമായിരിക്കുന്നതല്ല.

വിശദീകരണം. "അബ്കാരിഷാപ്പ" എന്നാൽ 1077-ലെ അബ്കാരി ആക്റ്റും അതിൻ കീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളും പ്രകാരമുള്ള ഒരു കള്ളുഷാപ്പോ, ഒരു വിദേശമദ്യഷാപ്പോ, ഒരു വിദേശമദ്യ ചില്ലറ വില്പനസ്ഥാപനമോ, FL-9 ലൈസൻസുള്ള ഒരു സ്ഥാപനമോ അല്ലെങ്കിൽ ഒരു ബാർ ഹോട്ടലോ എന്നർത്ഥമാകുന്നു.

233. ഫാക്ടറികൾ പണിയുന്നതിനും യന്ത്രങ്ങൾ സ്ഥാപിക്കുന്നതിനുമുള്ള അനു വാദം.-(1) യാതൊരാളും, ഗ്രാമപഞ്ചായത്തിന്റെ അനുമതി കൂടാതെയും, ആ അനുമതിയിൽ നിർദ്ദേശിച്ചിട്ടുള്ള ഉപാധികൾക്കനുസൃതമായിട്ടല്ലാതെയും,-

(എ) ആവിശക്തിയോ, ജലശക്തിയോ മറ്റു യാന്ത്രിക ശക്തിയോ വൈദ്യുത ശക്തിയോ ഉപയോഗിക്കുവാൻ ഉദ്ദേശിച്ചിട്ടുള്ള ഏതെങ്കിലും ഫാക്ടറിയോ, വർക്ക്ഷാപ്പോ, പണിസ്ഥലമോ നിർമ്മിക്കുകയോ സ്ഥാപിക്കുകയോ,

(ബി) മേൽപ്പറഞ്ഞപ്രകാരമുള്ള ഏതെങ്കിലും ശക്തികൊണ്ട് ഓടുന്നതും, ഈ ആക്റ്റി ലേയോ അതിൻകീഴിൽ ഉണ്ടാക്കപ്പെട്ട ചട്ടങ്ങളിലേയോ വ്യവസ്ഥകൾ പ്രകാരം ഒഴിവാക്കപ്പെട്ടിയന്ത്രമോ, നിർമ്മാണയന്ത്രമോ അല്ലാത്തതുമായ ഏതെങ്കിലും യന്ത്രമോ നിർമ്മാണയന്ത്രമോ ഏതെങ്കിലും പരിസരങ്ങളിൽ സ്ഥാപിക്കുകയോ;

ചെയ്യാൻ പാടില്ലാത്തതാകുന്നു.

(2) (1)-ാം ഉപവകുപ്പ് പ്രകാരം അനുവാദത്തിനുള്ള അപേക്ഷ നിർണ്ണയിക്കപ്പെട്ട ഫാറത്തിലും മറ്റ് വിശദാംശങ്ങളോടുകൂടിയും സെക്രട്ടറിയെ സംബോധന ചെയ്തതുകൊണ്ട് ഗ്രാമപഞ്ചായത്തിന് നൽകേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ