Panchayat:Repo18/vol2-page0757

From Panchayatwiki
Revision as of 04:42, 6 January 2018 by Dinesh (talk | contribs) (757)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

GOVERNMENT ORDERS 757

(ii) കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നിർവ്വഹണ പുരോഗതി അവലോകനം ചെയ്യുന്നതിനായി ബ്ലോക്ക് തലത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും പ്രതിമാസയോഗം, ഗ്രാമ പഞ്ചായത്ത് തലത്തിലെ നിർവ്വഹണ ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം ഒരു നിശ്ചിത ദിവസം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേരേണ്ടതാണ്. ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുമായി കൂടിയാലോചിച്ചായിരിക്കണം ഇതിനുള്ള തീയതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിശ്ചയിക്കേണ്ടത്. പ്രസ്തുത യോഗത്തിൽ ജില്ലാ ആസൂത്രണസമിതി അംഗങ്ങളും പങ്കെടുക്കണം. ഇപ്രകാരം ബ്ലോക്ക് തല അവലോകനയോഗങ്ങളിൽ പങ്കെടുക്കുന്നതിന് ഓരോ അംഗത്തിനും ബ്ലോക്ക് പഞ്ചായത്ത് നിശ്ചയിച്ചുകൊണ്ട് ജില്ലാ ആസൂത്രണ സമിതി തീരുമാനം എടുക്കേണ്ടതാണ്.

(iii) ജില്ലാ ആസൂത്രണസമിതി ചെയർപേഴ്സസിന്റെ അദ്ധ്യക്ഷതയിലും മെമ്പർ സെക്രട്ടറി കൂടിയായ ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിലും എല്ലാ മാസവും മൂന്നാമത്തെ തിങ്കളാഴ്ച ജില്ലാതല അവലോകന യോഗം ചേരേണ്ടതാണ്. മൂന്നാമത് തിങ്കളാഴ്ച പൊതു അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം യോഗം ചേരണം. യോഗത്തിൽ ജില്ലാ തല ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം ജില്ലാ കളക്ടർ പ്രത്യേകം ഉറപ്പുവരുത്തണം. ഗ്രാമപഞ്ചായത്തുകൾക്ക് രാവിലെയും മറ്റ് തലങ്ങളിലെ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ഉച്ചയ്ക്ക് ശേഷവും എന്ന രീതിയിൽ പ്രത്യേക സെക്ഷനുകൾ സംഘടിപ്പിക്കുന്നതായിരിക്കും ഉചിതം. തദ്ദേശഭരണ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷൻമാരും സെക്രട്ടറിമാരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. കേന്ദ്ര/സംസ്ഥാനാവിഷ്കൃത പദ്ധതികൾ ഉൾപ്പെടെ തദ്ദേശഭരണ സ്ഥാപനങ്ങൾ നടപ്പാക്കുന്ന പ്രോജകടുകളുടെ നിർവ്വഹണ പുരോഗതി വിലയിരുത്തണം. പ്രതിമാസ അവലോകന യോഗത്തെ തുടർന്ന്, പദ്ധതി ആസൂത്രണ-നിർവ്വഹണവുമായി ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ, അവ പരിഹരിക്കുന്നതിന് ജില്ലാ തലത്തിൽ സ്വീകരിച്ചു നടപടികൾ, സംസ്ഥാന തലത്തിൽ സ്വീകരിക്കേണ്ട നടപടികൾ എന്നിങ്ങനെയുള്ള വിശദാംശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട്, ജില്ലാ കളക്ടർമാർ 11-07-2002-ലെ സ.ഉ. (എം.എസ്) 27/2002 പ്ലാനിംഗ് നമ്പർ ഉത്തരവിൽ നിർദ്ദേശിച്ചിട്ടുള്ളത് പ്രകാരം വിശദമായ റിപ്പോർട്ട് തയ്യാറാക്കി ഒരു അർദ്ധ ഔദ്യോഗിക കത്ത് സഹിതം ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് ചെയ്യേണ്ടതാണ്.

(iv) തദ്ദേശ ഭരണ സ്ഥാപനത്തിലും ജില്ലാതലത്തിലും അവലോകനയോഗങ്ങൾ ചേരുന്നതിന് നിശ്ചയിക്കുന്ന ആറാമത്തെ പ്രവൃത്തി ദിവസവും മൂന്നാമത് തിങ്കളാഴ്ചയും പ്രദേശിക തലത്തിൽ/ജില്ലാ തല ത്തിൽ/സംസ്ഥാന തലത്തിൽ ബന്ധപ്പെട്ടവർ പങ്കെടുക്കേണ്ട മറ്റ് യോഗങ്ങൾ വിളിച്ച് ചേർക്കുന്നില്ലായെന്ന് ജില്ലാതല ഉദ്യോഗസ്ഥർ/വകുപ്പു മേധാവികൾ ഉറപ്പു വരുത്തണം. അവലോകന യോഗങ്ങളിൽ ഹാജരാകാത്ത ഉദ്യോഗസ്ഥർക്കെതിരെ ജില്ലാ കളക്ടർമാർ ഉചിതമായ നടപടികൾ സ്വീകരിക്കേണ്ടതാണ്.

(v) ജില്ലാതല അവലോകന യോഗത്തെ തുടർന്ന് പദ്ധതി പ്രവർത്തനങ്ങൾ റാങ്ക് ചെയ്ത് ഗ്രാമപഞ്ചായത്തുകളുടെ പേര് വിവരം തയ്യാറാക്കി പബ്ലിക്സ് റിലേഷൻസ് വകുപ്പു മുഖേന പ്രസിദ്ധീകരണത്തിനായി മാധ്യമങ്ങൾക്ക് നൽകണം. അതുപോലെ ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി/കോർപ്പറേഷനുകളുടെയും പദ്ധതിപ്രവർത്തനങ്ങൾ സംബന്ധിച്ച കണക്കുകളും പ്രസിദ്ധീകരണത്തിന് നൽകേണ്ടതാണ്. ജില്ലാ ആസൂത്രണസമിതി അദ്ധ്യക്ഷന് പ്രതസമ്മേളനം വിളിച്ച വിവരങ്ങൾ മാധ്യമങ്ങളെ അറിയിക്കാവുന്നതാണ്.

(vi) പ്രതിമാസ റിപ്പോർട്ടിംഗ്, ക്രോഡീകരണം എന്നിവ വെബ് അധിഷ്ഠിതമായി നടത്തുന്നതിനാൽ ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ചെടുത്ത സുലേഖാ ആപ്ലിക്കേഷനാണ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ ഇതിനായി ഉപയോഗിക്കേണ്ടത്. ജില്ലാ/സംസ്ഥാനതലത്തിലെ അവലോകന യോഗങ്ങൾക്ക്, തദ്ദേശ സ്വയംഭരണവകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാകുന്ന ക്രോഡീകരിച്ച റിപ്പോർട്ടുകൾ ഉപയോഗിക്കേണ്ടതാണ്.

(vii) വിവിധ വികസന മേഖലകളിൽ തദ്ദേശഭരണ സ്ഥാപനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന പ്രോജക്ടുകളുടെയും കേന്ദ്ര - സംസ്ഥാനാവിഷ്കൃത പരിപാടികളുടെയും നിർവ്വഹണ പുരോഗതി ബന്ധപ്പെട്ട വകുപ്പുകളും അവലോകനം ചെയ്യേണ്ടതാണ്. ജില്ലാ ആസൂത്രണ സമിതി ജില്ലാതലത്തിൽ 3-ാമത് തിങ്കളാഴ്ച പൊതു അവലോകനയോഗം ചേരുന്നതിന് മുമ്പായി ജില്ലാതല ഉദ്യോഗസ്ഥർ തങ്ങളുടെ മേഖലയിലെ നിർവ്വഹണ ഉദ്യോഗസ്ഥരെ ജില്ലാതലത്തിൽ വിളിച്ച് ചേർത്ത് പുരോഗതി വിലയിരുത്തണം. നിർവ്വഹണ ഉദ്യോഗസ്ഥർ തയ്യാറാക്കി സമർപ്പിക്കുന്ന പുരോഗതി റിപ്പോർട്ടുകൾ ജില്ലാതലത്തിൽ ജില്ലാ ഓഫീസർ ക്രോഡീകരിക്കേണ്ടതാണ്. വകുപ്പു മേധാവികൾ എല്ലാ മാസവും പകുതിയോടെ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം സംസ്ഥാനതലത്തിൽ വിളിച്ചുചേർത്ത് അവലോകനം നടത്തണം. ജില്ലാതലത്തിൽ ക്രോഡീകരിക്കുന്ന പുരോഗതി റിപ്പോർട്ടുകൾ ജില്ലാതല ഉദ്യോഗസ്ഥർ സംസ്ഥാനതല അവലോകന യോഗത്തിൽ അവതരിപ്പിക്കേണ്ടതും വകുപ്പ് മേധാവി അത് സംസ്ഥാനതലത്തിൽ ക്രോഡീകരിക്കേണ്ടതുമാണ്.

ഇങ്ങനെ സംസ്ഥാനതലത്തിൽ ക്രോഡീകരിക്കുന്ന പുരോഗതി റിപ്പോർട്ടുകൾ ഇൻഫർമേഷൻ കേരള മിഷൻ, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി/ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് സെക്രട്ടറി എന്നിവർക്ക് ഫാക്സ്/ഇ-മെയിലായി വകുപ്പതല മേധാവികൾ കൈമാറേണ്ടതാണ്. Template:CREATE