Panchayat:Repo18/vol1-page1143

From Panchayatwiki
Revision as of 04:39, 6 January 2018 by Rajan (talk | contribs) ('==കേരള സംസ്ഥാന സേവനാവകാശ നിയമം, 2012 - പഞ്ചായത്ത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

കേരള സംസ്ഥാന സേവനാവകാശ നിയമം, 2012 - പഞ്ചായത്ത് വകുപ്പിലെ സേവനങ്ങൾ, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, അപ്പീൽ അധികാരികൾ

തദ്ദേശ സ്വയംഭരണ (പി. എസ്.) വകുപ്പ്

====സംഗ്രഹം:-==== തദ്ദേശ സ്വയംഭരണ വകുപ്പ് - കേരള സംസ്ഥാന സേവനാവകാശ നിയമം, 2012 - പഞ്ചായത്ത് വകുപ്പിലെ സേവനങ്ങൾ, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, അപ്പീൽ അധികാരികൾ - അംഗീകാരം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

====പരാമർശം:-==== 1. സ. ഉ. (പി) 55/2012/ ഉഭ.പി.വ. തീയതി 27/10/2012.

2. സ. ഉ. (പി) 56/2012/ ഉഭ.പി.വ. തീയതി 27/10/2012.


3. പഞ്ചായത്ത് ഡയറക്ടറുടെ 17/09/2012, 03/12/2012 എന്നീ തീയതികളിലെ ജി2 - 31289/2011-ാം നമ്പർ കത്തുകൾ.


4. തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എൻജിനീയറുടെ 17/09/2012-ലെ ഈ17/6768/ 2012/ആർടിഎസ്എ/സിഇ/ത.സ്വ.ഭവ നമ്പർ കത്ത്.

ഉത്തരവ്

കേരള സംസ്ഥാന സേവനാവകാശ നിയമം, 2012 കേരള ഗസറ്റ (അസാധാരണം) ആയി 06/ 08/2012-ൽ പ്രസിദ്ധപ്പെടുത്തി. പരാമർശം രണ്ടിലെ ഉത്തരവ് പ്രകാരം 2012 നവംബർ മാസം 1-ാം തീയതി ഈ നിയമം നിലവിൽ വന്നതായി വിജ്ഞാപനം ചെയ്തിട്ടുണ്ട്. 2012-ലെ കേരള സംസ്ഥാന സേവനാവകാശ നിയമം വകുപ്പ് 3 പ്രകാരം ഈ നിയമം പ്രാബല്യത്തിലായി ആറ് മാസത്തിനകം ഓരോ സർക്കാർ വകുപ്പും ഓരോ വകുപ്പുമേധാവിയും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും, ഓരോ നിയമാധിഷ്ഠിത നികായവും അവ ഓരോന്നും നൽകുന്ന സേവനങ്ങൾ, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, ഒന്നാം അപ്പീൽ അധികാരി, രണ്ടാം അപ്പീൽ അധികാരി എന്നിവ ഗസറ്റിൽ വിജ്ഞാ പനം ചെയ്യേണ്ടതുണ്ട്.

2. പരാമർശം 3, 4 പ്രകാരം പഞ്ചായത്ത് ഡയറക്ടറും തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എൻജിനീയറും പഞ്ചായത്ത് വകുപ്പിന്റെ അധികാരപരിധിയിൽ വരുന്ന സേവനങ്ങൾ, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, ഒന്നാം അപ്പീൽ അധികാരി, രണ്ടാം അപ്പീൽ അധികാരി എന്നിവ സംബ ന്ധിച്ച നിർദ്ദേശങ്ങൾ സർക്കാരിൽ സമർപ്പിച്ചു.

3. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. ഇതോടൊപ്പം അനുബന്ധമായി ചേർത്തി രിക്കുന്ന പട്ടികയിൽ പ്രതിപാദിച്ചിരിക്കുന്ന സേവനങ്ങൾ, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, ഒന്നാം അപ്പീൽ അധികാരി, രണ്ടാം അപ്പീൽ അധികാരി എന്നിവ അംഗീകരിച്ച ഉത്തരവ് പുറപ്പെടുവി ക്കുന്നു.

4. 2012-ലെ കേരള സംസ്ഥാന സേവനാവകാശ നിയമം വകുപ്പ് 3 പ്രകാരം പഞ്ചായത്ത് വകു പ്പിന്റെ പരിധിയിൽ വരുന്ന ഓരോ ഗ്രാമപഞ്ചായത്തും സേവനങ്ങളും മറ്റുവിവരങ്ങളും സംബന്ധിച്ച പ്രത്യേകം വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഒരു ഏകരൂപം ഉണ്ടാകുന്നതിനുവേണ്ടിയാണ് സർക്കാർതലത്തിൽ സേവനങ്ങൾ, സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, അപ്പീൽ അധികാരികൾ എന്നിവ നിശ്ചയിച്ച് അനുബന്ധമായി ചേർത്തിട്ടുള്ളത്. ഇതിനനുസൃതമായി വിജ്ഞാ പനം പുറപ്പെടുവിക്കാൻ ഓരോ ഗ്രാമപഞ്ചായത്തും മുൻഗണന നല്കി ശ്രദ്ധിക്കേണ്ടതാണ്. സമയ പരിധിക്കുള്ളിൽ തന്നെ എല്ലാ പഞ്ചായത്തുകളും വിജ്ഞാപനം പുറപ്പെടുവിച്ചു എന്ന് പഞ്ചായത്ത് ഡയറക്ടർ ഉറപ്പുവരുത്തേണ്ടതാണ്.

5. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാഫീസ്, പഞ്ചായത്ത് ഡയറക്ടറേറ്റ് എന്നിവിടങ്ങളിൽനിന്നും നൽകുന്ന സേവനങ്ങൾ സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള നടപടികൾ പഞ്ചായത്ത് ഡയറക്ടർ സ്വീകരിക്കേണ്ടതാണ്.

6. 2012-ലെ കേരള സംസ്ഥാന സേവനാവകാശ നിയമം വകുപ്പ് 3 പ്രകാരമുള്ള വിജ്ഞാപനം ഓരോ ഗ്രാമപഞ്ചായത്തും പഞ്ചായത്ത് ഡയറക്ടറും 30 ദിവസത്തിനകം പുറപ്പെടുവിക്കേണ്ടതും വിവരം സർക്കാരിനെ അറിയിക്കേണ്ടതുമാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ